മമ്മൂട്ടിയുടെ കുറുമ്പ്/ കലിപ്പ് മറികടക്കാൻ മോഹൻലാൽ കണ്ടെത്തിയ ഒരു മാർഗ്ഗം ഇതാണ്.

5297

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. അഭിനയം മികവിന്റെയും പ്രേക്ഷക പ്രീതിയുടെ കാര്യത്തിൽ ഇരുവരും സമൻമാർ. എന്നും ഇവർക്കിടയിൽ ഒരു ശീത സമരം ഉണ്ട് എന്നുള്ളത് വാസ്തവം എങ്കിലും, മലയാളികളുടെ മനസ്സിലെ പുരുഷസൗന്ദര്യത്തിന്റെ അവസാനവാക്കായി മലയാളികൾ നെഞ്ചിൽ ഏറ്റുന്നത് മമ്മൂട്ടിയാണെന്ന് തന്നെ പറയേണ്ടിവരും.

72ആം വയസ്സിലും അതിനൊട്ടും കുറവുമില്ല എന്നത് അതിശയകരമാണ്. മമ്മൂട്ടി എന്ന് പറഞ്ഞാൽ ഭ്രാന്തായി നെഞ്ചിൽ കൊണ്ട് നടക്കുന്ന നിരവധി സ്ത്രീ ആരാധകർ ഇന്നുമുണ്ട്. തൻ്റെ അടുത്ത സുഹൃത്തായ കടുത്ത മമ്മൂട്ടി ആരാധികയായ സ്ത്രീയെ കുറിച്ച് പ്രമുഖ നടി ജീജ പറഞ്ഞതും വൈറലായിരുന്നു. അവർ സ്ഥിരമായി മമ്മൂക്കയ്ക്ക് വോയ്‌സ് റെക്കോർഡുകൾ അയക്കുന്ന കാര്യവും ജീജ പറയുന്നുണ്ട്. എല്ലാം കേൾക്കുമെങ്കിലും ഇന്നുവരെ മമ്മൂക്ക മറുപടി ഒന്നും പറഞ്ഞിട്ടുമില്ല. സിനിമയിലും പബ്ലിക്കളുമൊക്കെ നിരവധി ആരാധികമാർ ഉണ്ടെങ്കിലും മമ്മൂട്ടിയെപ്പോഴും സിനിമാലോകത്തെ സ്ഥിരം ഗോസിപ്പുകളിൽ നിന്ന് മാറി തന്റെ ഇമേജ് സൂക്ഷിക്കുന്ന വ്യക്തിത്വമായാണ് മുന്നോട്ടുപോകുന്നത്. ഒപ്പം ഭാര്യ ഭർതൃ ബന്ധത്തെക്കുറിച്ച് വളരെ മനോഹരമായി കാഴ്ചപ്പാടും അത് വ്യക്തി ജീവിതത്തിൽ അതേപോലെ പുലർത്തുന്ന വ്യക്തിയും കൂടിയാണ് അദ്ദേഹം.

ADVERTISEMENTS
READ NOW  പ്രിത്വിരാജുമായുള്ള ആ പഴയ പ്രണയവാര്‍ത്തയെ കുറിച്ച് വീണ്ടും ചോദിച്ചപ്പോൾ സംവൃത സുനിലിന്റെ വെളിപ്പെടുത്തൽ.

മമ്മൂട്ടി മോഹൻലാൽ എന്നീ സൂപ്പർ താരങ്ങളുടെ ആരാധകർ എന്നും രണ്ട് ചേരിയിൽ തന്നെയാണ്. ആരാണ് മികച്ചത് എന്നുള്ള മത്സരം ഇവർക്കിടയിലും ഉണ്ട്. പക്ഷേ ഇത് ആരാധകർക്കിടയിൽ മാത്രമാണ് അവർ ഇരുവരും എന്നും മികച്ച സുഹൃത്തുക്കളും സഹോദരങ്ങളെ പോലെയൊക്കെയാണ് എന്നാണ് മമ്മൂട്ടിയുടെ മകൻ ദുൽഖർ തന്നെ പറയുന്നത്. ഇവന്മാർ എന്ത് അറിഞ്ഞിട്ടാണോ ഇങ്ങനെ കിടന്ന് ബഹളം വെക്കുന്നത്. എന്ന് ദുൽഖർ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെ അദ്ദേഹത്തിൻറെ സഹോദരങ്ങൾ വിളിക്കുന്ന പേര് സിനിമ ലോകത്ത് വിളിക്കാൻ പിന്നെ അവകാശമുള്ള ഒരേ ഒരാൾ മോഹൻലാൽ ആണ്. മറ്റു പലരും തന്നെ ഇച്ചാക്ക എന്ന് വിളിക്കുമ്പോൾ പോലും മോഹൻലാൽ വിളിക്കുന്ന അത്രയും വാത്സല്യം തനിക്ക് തോന്നാറില്ല എന്ന് മമ്മൂട്ടി തന്നെ പറയാറുണ്ട്.

മോഹൻലാലും അതേപോലെതന്നെ ഇപ്പോൾ വൈറലാകുന്നത് മാധ്യമപ്രവർത്തകൻ ജോണി ലൂക്കാസ് മമ്മൂട്ടിയെ കുറിച്ച് തയ്യാറാക്കിയ ഒരു ഡോക്യുമെൻററിയിൽ മമ്മൂട്ടിയുടെ ചില സ്വഭാവത്തെക്കുറിച്ച് പറയുന്നതും അദ്ദേഹത്തിന് കലിപ്പൻ സ്വഭാവത്തെ മറികടക്കാൻ അദ്ദേഹത്തിൻറെ അടുത്ത സുഹൃത്തായ നടന വിസ്മയം മോഹൻലാൽ കണ്ടെത്തിയ മാർഗ്ഗത്തെ കുറിച്ചാണ്.

READ NOW  മമ്മൂക്കയെ 'എടാ' എന്ന് വിളിച്ചു അദ്ദേഹം ദേഷ്യപ്പെട്ടു ഒടുവിൽ ഷൂട്ടിംഗ് വരെ നിർത്തി വച്ച് - പിന്നെ നടന്നത് വെളിപ്പെടുത്തി വിനോദ് കോവൂർ

മലയാളത്തിൽ ഇയാൾ ആരാ മമ്മൂട്ടിയോ എന്ന് ചോദ്യത്തിന് ഒറ്റ അർത്ഥമേ ഉള്ളൂ മമ്മൂട്ടിയുടെ അത്രയും സുന്ദരനോ അത് ഒരു സൗന്ദര്യത്തിന്റെ അളവുകോൽ ആയിട്ടാണ് മലയാളികൾ കാണുന്നത്. ജാഡ എന്ന വാക്കും മമ്മൂട്ടിയും ഏകദേശം ഒരേ രീതിയിൽ പോകുന്ന വാക്കുകൾ ആണ് പക്ഷേ അദ്ദേഹത്തെ അടുത്തറിയാവുന്നവർക്ക് അദ്ദേഹത്തിന് ജാഡ എന്ന് പറയുന്നത് ഒരു കൗതുകം മാത്രമാണ്. അന്തരിച്ച പ്രശസ്ത സംവിധായകൻ സിദ്ദിഖ് പറയുന്നത് മറ്റുള്ളവർ ലാളിത്യം അഭിനയിക്കുകയാണ് എന്നാൽ മമ്മൂട്ടി ആണെങ്കിൽ ജാഡയാണ് അഭിനയിക്കുന്നത് എന്ന്.

മമ്മൂട്ടിയുടെ കുറുമ്പു മറികടക്കാൻ അല്ലെങ്കിൽ കളിക്കാൻ സ്വഭാവത്തെ മറികടക്കാൻ മോഹൻലാൽ നിർദ്ദേശിക്കുന്ന ചില കാര്യങ്ങളും അതിനായി അദ്ദേഹം ഒരു ഉദാഹരണവും പറയുന്നുണ്ട്. അതിങ്ങനെ അ ടുത്ത പതിനാറാം തീയതി നിങ്ങൾക്ക് മമ്മൂട്ടിയെ ഒരു കാര്യത്തിന് ആവശ്യമുണ്ടെന്നു വെക്കുക. പതിനാറാം തീയതി അദ്ദേഹത്തോട് വരാമോ എന്ന് ചോദിച്ചാൽ ഇല്ല പറ്റില്ല എന്ന് തന്നെയായിരിക്കും അപ്പോൾ തന്നെ അദ്ദേഹം പറയുന്ന മറുപടി. അതുറപ്പായ കാര്യമാണ്. അപ്പോൾ നമ്മൾ ചെയ്യേണ്ടത് അദ്ദേഹത്തെ വിളിക്കുന്ന സമയത്ത് ആദ്യം പന്ത്രണ്ടാം തീയതിയോ പതിമൂന്നാം തീയതിയോ ചോദിക്കണം. സ്വാഭാവികമായും അദ്ദേഹം പറ്റില്ല എന്ന് പറയും. അപ്പോൾ അടുത്തത് 16 ആം തീയതി ചോദിക്കുക അത് ഒക്കെ ആയിരിക്കും. അതാണ് മോഹൻലാൽ കണ്ടെത്തിയ ഒരു മാർഗ്ഗം എന്ന് ജോണി ലൂക്കാസ് പറയുന്നു.

READ NOW  നല്ലകുടുംബത്തിൽ പിറന്നതിന്റെ ഗുണം ഉണ്ട്- ആരെ കൊണ്ടും തിരിച്ചു പറയിച്ചിട്ടില്ല കാവ്യയുടെ ആ പഴയ വീഡിയോ വീണ്ടും വൈറല്‍ കാണാം
ADVERTISEMENTS