വിമർശനാത്മക സ്വഭാവം കൊണ്ട് സിനിമ മേഖലയിൽ ഒരുപാട് ശത്രുക്കളെ സമ്പാദിച്ച ആളാണ് തിലകൻ.തനിക്കു അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ കാണുമ്പോൾ അത് വെട്ടിത്തുറന്നു പറയുന്നതാണ് തിലകന്റെ ശീലം.ഈ സ്വഭാവം പൊതുവെ ആർക്കും ഇഷ്ടപ്പെടണമെന്നില്ല.
അഭിനയത്തിന്റെ കാര്യത്തിൽ അദ്ദേഹം ഒരു കോംപ്രമൈസും ചെയ്തിരുന്നില്ല.അതുപോലെ തന്നെ അഭിനയ സിംഹം എന്നൊക്കെ അദ്ദേഹത്തെക്കുറിച്ച് നമുക്ക് നിസംശയം പറയാവുന്നതാണ്. അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു റോളുകളിലും ഒരു കുറ്റവും ഒരു കുറവും ആർക്കും പറയാൻ ഉണ്ടായിരുന്നില്ല. അഭിനയത്തെ തന്നിലേക്ക് ആവേശിച്ച നടനാണ് തിലകൻ.
നടൻ തിലകനും അമ്മ സംഘടനയും ആയിട്ടുള്ള പ്രശ്നം ഒരുവിധപ്പെട്ട എല്ലാ മലയാളികൾക്കും അറിയാവുന്നതാണ് സംഘടനയുടെ പ്രവർത്തനങ്ങൾ സുതാര്യമല്ല എന്ന് അദ്ദേഹം തുറന്നു പറഞ്ഞതിന് അദ്ദേഹത്തിന് പകരം നൽകേണ്ടി വന്നത് തന്റെ കരിയർ തന്നെയാണ്. ഒരുപാട് തെറ്റുകളും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ആളാണ് തിലകൻ.
ഇതുമായി ബന്ധപ്പെട്ട ഒരു ഇന്റർവ്യൂവിൽ അദ്ദേഹം സംസാരിക്കുകയുണ്ടായി. “ഒരു ലൊക്കേഷനിൽ വെച്ച് ഒരു സംവിധായകൻ എന്നെ തല്ലാൻ തയ്യാറായി. എന്റെ അടുത്ത സുഹൃത്തുക്കൾ പോലും ഒരു അക്ഷരം മിണ്ടിയില്ല. അവിടെവച്ച് അഭിനയം നിർത്തി ഇറങ്ങി പോരുകയാണ് ഉണ്ടായത്. അമ്മയുമായുള്ള പ്രശ്നത്തിന്റെ പേരിൽ എനിക്കെതിരെ ഉണ്ടായ ഹിഡൻ അജണ്ടയാണ് അതെന്നു എനിക്ക് മനസ്സിലാക്കാൻ കഴിയും.”
“ആ പ്രശ്നം ഉണ്ടായ ജനറൽ ബോഡി മീറ്റിങ്ങിൽ എല്ലാവരും എന്നെ തള്ളിപ്പറയുകയും മറ്റും ചെയ്തപ്പോൾ മോഹൻലാൽ ആണ് മൈക്ക് എടുത്തു പറഞ്ഞത് തിലകൻ ചേട്ടനെ ആരും ആക്ഷേപിക്കരുതെന്ന്”. മറ്റെല്ലാവരും അന്ന് മൗനം ആചരിക്കുകയാണ് ഉണ്ടായത്
ഈയൊരു പ്രശ്നത്തിന്റെ പേരിൽ അദ്ദേഹത്തെ അമ്മയിൽ നിന്നും 2010 ൽ പുറത്താക്കിയതിനോടൊപ്പം സിനിമയിൽ നിന്നും വിലക്കും ഏർപ്പെടുത്തി.എന്നാൽ 2011 ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ പ്രിധ്വി നായകനായ ഇന്ത്യൻ റുപ്പി സിനിമയിലൂടെ ശക്തമായി അദ്ദേഹം തിരിച്ചു വരവ് നടത്തി.
സിനിമാനടൻ മമ്മൂട്ടി തന്നെ നിഴലാക്കി എന്ന് പറഞ്ഞു തിലകൻ മമ്മൂട്ടിയോട് വഴക്കുണ്ടാക്കിയിട്ടുണ്ട്. ഇവർ തമ്മിലുള്ള വഴക് പതിവാണെങ്കിലും അതൊന്നും മനസ്സിൽ വയ്ക്കുന്ന തരത്തിലേക്കുള്ളതല്ല എന്നാണ് ഷമ്മി തിലകൻ പറയുന്നത് .ചിലപ്പോൾ വഴക്കു കൂടുന്ന കാരണം കേട്ടാൽ ചിരി വരുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.