മലയാള സിനിമയെ കുറിച്ച് ഈ വർത്തമാനകാലത്തോ അതല്ല കുറച്ചധികം കഴിഞ്ഞൊരു ഭാവികാലത്തോ ഒരു പഠനം നടന്നാൽ അതിൽ മോഹൻലാൽ മമ്മൂട്ടി എന്നീ പേരുകൾ സുവർണ ശിലകളിൽ എഴുതപ്പെട്ടതാകും എന്നുള്ളതിൽ സംശയമില്ല. മലയാള സിനിമയെ ലോകനിലവാരത്തിൽ കൊണ്ടെത്തിക്കാൻ കഴിഞ്ഞത് ഈ രണ്ടു പ്രതിഭകളുടെയും വിസ്മയ പ്രകടനങ്ങൾ ഒരുപാടു തവണ സഹായിച്ചിട്ടുണ്ട് . ഇന്ത്യൻ സിനിമയിലെ തന്നെ കരുത്തുറ്റ രണ്ടു അഭിനേതാക്കൾ എന്ന നിലയിൽ അറിയപ്പെടുന്ന ഇരു താരങ്ങളും കഴിഞ്ഞ വര്ഷങ്ങളിലേറെയായി മലയ സിനിമയെ സ്വോന്ത ശിരസ്സിലേറ്റി വിജയ പ്രയാണം തുടരുകയാണ് . കരിയറിന്റെ ആദ്യ കാലം മുതൽ തന്നെ ഇരു താരങ്ങൾക്കിടയിലും ആരോഗ്യപരമായ ഒരു മത്സരം എന്ന് നില നിന്നിരുന്നു പക്ഷേ അവയൊന്നും ഒരിക്കലും പരിധി വിട്ടു പോകാറില്ല എന്നുള്ളത് വസ്തുതയാണ് .
പക്ഷേ ഇരുവരുടെയും വളർച്ചക്കൊപ്പം തന്നെ ശക്തമായ ഒരു ആരാധയ്ക് വൃന്ദം ഇരു താരങ്ങൾക്കുമുണ്ടായി . ഒരേ കാലയളവിൽ നില നിൽക്കുന്ന രണ്ടു താരങ്ങൾ എന്നത് കൊണ്ട് തന്നെ അറിയാതെ തന്നെ ഇരുവരുടെയും ആരാധകർ തമ്മിൽ മികച്ചത് ആര് എന്നതിൽ വാക്കേറ്റവും സംഘർഷവുമൊക്കെയുണ്ടായി ഒരു പക്ഷേ ഇത്തരം താര ആരാധക മത്സരം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇവരിലൂടെയാകാം തുടക്കം കുറിച്ചത് എന്ന് പറയേണ്ടി വരും . പലപ്പോഴും ഇരുവരുടെയും ആരാധകർ പരിധി വിട്ടു പെരുമാറുമ്പോൾ അത് തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് എന്ന് പറയാനും അവരെ നിയന്ത്രിക്കാനും ഇരു താരങ്ങളും ശ്രമിക്കാറുമുണ്ട് .
എന്നാൽ കുറച്ചു കാലം മുൻപ് നടന്ന ഒരു അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത് അതിൽ മോഹൻലാൽ പറയുന്നത് തനിക്കും മമ്മൂട്ടിക്കുമിടയിൽ താരയുദ്ധമല്ല ഒരു ആരോഗ്യകരമായ മല്സരമാണ് നടക്കുന്നത് എന്നാണ്.ഇരു താരങ്ങളും തമ്മിൽ ഒരു താരയുദ്ധം നിലനിൽക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു എന്ന ചോദ്യത്തിന് ആണ് ലാൽ അന്ന് മറുപിടി പറഞ്ഞത് ലാലിന്റെ മറുപിടി ഇപ്രകാരം . ” ഞങ്ങൾ തമ്മിൽ അങ്ങനെ യുദ്ധം ഒന്നുമില്ല ഒരു പക്ഷേ ആരോഗ്യകരമായ ഒരു മത്സരമുണ്ടാകാം . മമ്മൂക്ക ചെയ്ത മഹത്തായ പല വേഷങ്ങളും എന്നെ കൊണ്ട് ചെയ്യാൻ സാധിക്കില്ല എന്നത് എനിക്ക് നല്ല വിശ്വാസമുള്ള കാര്യമാണ് പിന്നെ എന്തിനാണ് ഞാൻ അദ്ദേഹത്തോട് മല്സരിക്കുന്നതു . പക്ഷേ അദ്ദേഹത്തിന് നല്ല റോളുകൾ കിട്ടുമ്പോൾ അത്തരത്തിലുള്ള റോളുകൾ എനിക്ക് കിട്ടണം എന്ന ആഗ്രഹം എനിക്ക് തോന്നാറുണ്ട് . അതിൽ തെറ്റുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല . ഒരാൾ മറ്റൊരാളെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ ആണല്ലോ പ്രശനമുണ്ടാകുന്നത് ഞങ്ങൾക്കിടയിൽ അത്തരമൊരു പ്രശനം ഒരിക്കലുമുണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല “.