ശിവാജിയിൽ മോഹൻലാലിനെ അഭിനയിപ്പിച്ചു ചെറുതാക്കി കാണിക്കാനുള്ള ശ്രമവും ശങ്കർ നടത്തിയിരുന്നു. മുൻപ് ദിലീപിനോട് ചെയ്ത പോലെ.

87052

സൗത്ത് ഇന്ത്യയിൽ സൂപ്പർ സംവിധായകനായി ഇപ്പോൾ തിളങ്ങുന്നത് രാജമൗലി ആണ് എങ്കിലും വമ്പൻ ബഡ്ജറ്റിൽ സിനിമകൾ ചെയ്തു ആദ്യ നൂറു കൂടി ചിത്രം സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിക്ക് കാണിച്ചു കൊടുത്ത സംവിധായകൻ ശങ്കർ ആണ്. ജന്റിൽ മാനും അന്യനുമൊക്കെ അദ്ദേഹത്തിന്റെ സംവിധാന മികവിന്റെ ചെറിയ ഉദാഹരങ്ങൾ മാത്രമാണ്. ശങ്കർ 2007 ൽ സംവിധാനം ചെയ്ത ചിത്രമാണ് ശിവാജി. സൂപ്പർ സ്റ്റാർ രജനി കാന്തിനെ നായകനാക്കി എടുത്ത ചിത്രമാണ് സൗത്ത് ഇന്ത്യയിലെ ആദ്യ നൂറു കോടി ചിത്രം. വമ്പൻ ഹിറ്റായ ആ ചിത്രത്തിന് ശേഷം പൊതുവേ ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങൾ താരതമ്യേന ചെറുതായ തെന്നിന്ത്യൻ സിനിമലോകത്തും വിജയിക്കും എന്ന ബോധ്യം നിർമ്മാതാകകൾക്കും സംവിധായകർക്കും നടന്മാർക്കും ഉണ്ടായതു. പിന്നീട് രജനി കാന്തിനെ നായകനാക്കി ശങ്കർ ഒരുക്കിയ യന്തിരനും വമ്പൻ ഹിറ്റായി.

ശിവാജി എന്ന ചിത്രത്തെ കുറിച്ച് പറയുമ്പോൾ സൂപ്പർ സ്റ്റാർ ആരാധകർക്ക് ആഘോഷിക്കാൻ എല്ലാ ചേരുവകളും ഉള്ള ചിത്രം എന്ന് പറയാം. സൂപ്പർ സ്റ്റാറിന്റെ പടയോട്ടം തന്നെ എന്ന് വേണമെങ്കിലും പറയാം. പക്ഷേ ആ ചിത്രത്തിലേക്ക് ആദ്യം ശങ്കർ മോഹൻലാലിനെ പരിഗണിച്ചിരുന്നു. നായകനായ ശിവാജി എന്ന കഥാപാത്രമല്ല എങ്കിലും അതിലെ വലിയ പ്രാധാന്യമുളള വില്ലനായി ആണ് മോഹൻലാലിനെ ക്ഷണിച്ചത്. സത്യത്തിൽ അഭിനയ കുലപതിയായ മോഹൻലാലിന് അങ്ങനെ ഒരു കഥാപാത്രം വച്ച് നീട്ടുക എന്നത് ആരും ചിന്തിക്കാത്ത കാര്യമാണ്. രജനി കാന്തിന്റെ വൺ മാൻ ഷോയുള്ള ഒരു ചിത്രത്തിൽ മാലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ കഴിവുറ്റ ഒരഭിനയ പ്രതിഭയെ വില്ലനായി കൊണ്ടുവരാൻ ചിന്തിക്കുക എന്നത് ശങ്കർ ചെയ്ത ഒരപരാധമായി ആണ് മാധ്യമങ്ങൾ കണ്ടത്.

ADVERTISEMENTS
   

മുൻപും കഴിവും താരമൂല്യവുമുള്ള മലയാളം താരങ്ങളെ നിസ്സാര കഥാപത്രങ്ങൾക്കായി ക്ഷണിച്ചു അവരെ മറ്റുള്ളവരുടെ മുന്നിൽ ചെറുതാക്കി കാണിക്കുന്ൻ ശീലം തെന്നിന്ത്യൻ സിനിമ പ്രവർത്തകർക്ക് ഉണ്ട്. അതിനു മറ്റൊരു ഉദാഹരണമാണ് ദിലീപിനെ ഇതേപോലെ ഒരു കോമാളി കഥാപാത്രത്തിനായി വിളിച്ചു അഭിനയിപ്പിക്കാൻ ശങ്കർ ശ്രമിച്ചത്. ആ വാർത്ത വായിക്കാൻ ക്ലിക്ക് ചെയ്യുക.

പക്ഷേ മോഹൻലാൽ അത് വളരെ വബുദ്ധിപരമായി നിരസിക്കുകയാണ് ഉണ്ടായതു.തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ച ശങ്കറിനോട് അത്തരം വേഷങ്ങൾ ചെയ്യാൻ താല്പര്യമില്ല എന്ന മറുപിടിയാണ് അദ്ദേഹം നൽകിയത് എന്ന് സ്ഥിതീകരിക്കാത്ത റിപോർട്ടുകൾ ഉണ്ട്. തന്റെ താരമൂല്യം പരിഗണിക്കാതെ ഇത്തരം കോമാളി വേഷങ്ങൾക്കായി സമീപിക്കുന്നവരെ പിന്നിട് തന്റെ അടുത്തേക്ക് എത്താതെ നോക്കുകയാണ് ലാൽ ചെയ്യാറുള്ളത്. രാം ചരൺ നായകനാകുന്ന ശങ്കറിന്റെ പുതിയ ചിത്രത്തിലേക്കും ഇതുപോലെ ഒരു വേഷത്തിനായി മോഹൻലാലിനെ സമീപിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. അതും അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട് ആ വേഷം തമിഴ് തെലുങ്ക് നടൻ സുമൻ ചെയ്തു. ഇതേ പോലെ തന്നെ എന്തിരൻ 2 ചെയ്യാൻ ശങ്കർ അർണോൾഡിനെ ക്ഷണിച്ചതും വിവാദമായിരുന്നു. ലോകോത്തര നടനെ വിളിച്ചു അതിൽ അക്ഷയ് കുമാർ ചെയ്ത വേഷം അഭിനയിപ്പിക്കാൻ ശ്രമിച്ചു ശങ്കർ വലിയ വിവാദത്തിൽ ആയിരുന്നു.

ADVERTISEMENTS