മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഉദയനാണ് താരം.അതിൽ നായകനായി അഭിനയിച്ചത് മോഹൻലാലും പ്രതിനായകനായത് ശ്രീനിവാസനുമായിരുന്നു. സിനിമയിലെ പല സൂപ്പർ താരങ്ങളുടെയും പൊയ്മുഖങ്ങൾ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ ശ്രീനിവാസൻ ചെയ്ത കഥാപാത്രമായ രാജപ്പൻ അഥവാ സരോജ് കുമാർ. ആ കഥാപാത്രത്തെ നായകനാക്കി 2012 ൽ പുറത്തിറങ്ങിയ പത്മശ്രീ ഭരത് ഡോ.സരോജ് കുമാർ റിലീസായപ്പോൾ കൂടെ വിവാദങ്ങളുടെ പെരുമഴയുമുണ്ടായി.
നടൻ മോഹൻലാലിനെ കളിയാക്കിക്കൊണ്ട് പുറത്തിറങ്ങിയ ചിത്രമെന്ന ഖ്യാതിയാണ് സിനിമക്കു ലഭിച്ചത്. അതോടെ അത് വലിയ ചർച്ചാവിഷയവും വിവാദങ്ങളുമുണ്ടാക്കി. സിനിമയുടെ നിർമ്മാതാക്കളെ സംബന്ധിച്ച് ആ ചിത്രം ഒരു നഷ്ടമേ ആയിരുന്നില്ല. അടിതെറ്റിയത് സംവിധായകനു മാത്രം. സിനിമ റിലീസായിക്കഴിഞ്ഞ് സംവിധായകൻ സജിൻ രാഘവൻ മോഹൻലാലിനെ പലവട്ടം വിളിച്ചിരുന്നു. പക്ഷെ ലാൽ ഫോൺ അറ്റൻഡ് ചെയ്തില്ല.
തനിക്കു സംഭവിച്ച അബദ്ധം മനസിലാക്കിയാണോ അല്ലയോ സജിൻ രാഘവൻ മറ്റൊരവസരത്തിൽ ഇതേക്കുറിച്ചു സംസാരിച്ചു മോഹൻലാലിനെ അനുനയിപ്പിക്കാനായി ശ്രമിച്ചിരുന്നു പലതവണ അദ്ദേഹം അതിനായി മോഹൻലാലിനെ വിളിക്കാനും ശ്രമിച്ചിരുന്നു. പിന്നീട് ലാലിനെ നേരിട്ട് കണ്ടപ്പോൾ . താൻ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു എന്ന കാര്യം അറിയിച്ചു. അന്ന് മോഹൻലാൽ കൊടുത്ത മറുപിടി ഒരു പക്ഷേ തന്നെ അപമാനിക്കാനായി ശ്രമിക്കുന്നവരോട് എന്ത് ബുദ്ധിപരവും ശാന്തവുമായ രീതിയിലാണ് അദ്ദേഹം മറുപിടി പറയുന്നത് നമ്മൾ നമ്മുക്ക് വളരെ അടുത്തവരുടെയും പ്രീയപ്പെട്ട സുഹൃത്തുക്കളുടെയും മൊക്കെ ഫോൺ കോൾ അല്ലേ എടുക്കു സജീ നിങ്ങളുടെ മിസ്ഡ് കാൾ ഞാൻ കണ്ടിരുന്നു എന്നും അന്ന് ലാൽ പറഞ്ഞു. അന്ന് മോഹൻലാൽ പറഞ്ഞ ആ മറുപിടി അദ്ദേഹത്തിന് സാജിന്റെ പ്രവർത്തിയോടുള്ള കൃത്യമായ വിയോജിപ്പും ഇനിയുള്ള പെരുമാറ്റം എങ്ങനെ ആകും എന്നത് വ്യക്തമാക്കുന്നതായിരുന്നു. എല്ലാം തികഞ്ഞ മറുപിടിയാണ് അത് എന്ന് അന്ന് സജിൻ പറഞ്ഞിരുന്നു. താൻ ഒരിക്കലും മഹാനടൻ മോഹൻലാലിനെ അപമാനിക്കാൻ ഒന്നും ചെയ്തില്ല എന്ന് സജിൻ പറഞ്ഞിരുന്നു.
പക്ഷേ ചിത്രം കണ്ട ആർക്കും അതങ്ങനെയാണെന്നു വിശ്വസിക്കാൻ കഴിയില്ല എന്നതാണ് വസ്തുത. മോഹൻലാലിൻറെ ജീവിതത്തിലെ പല സംഭവ വികാസങ്ങളും ചിത്രത്തിൽ പരോക്ഷമായി പ്രതിപാദിക്കുന്നുണ്ടായിരുന്നു. മോഹൻലാലിന് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേർണൽ അംഗീകാരം കിട്ടിയതും അങ്ങനെ പലതും ചിത്രത്തിൽ വളരെ അധികം ഹാസ്യാത്മകമായി അവതരിപ്പിച്ചിരുന്നു. ഉദയനാണ് താരത്തിൽ സൂപ്പർ താരങ്ങളെ കളിയാക്കുന്ന ഒട്ടേറെ രംഗങ്ങളുണ്ട്. പ്രേക്ഷകരും താരങ്ങളും ആ സിനിമയെ സ്വീകരിച്ച പോലെ ഡോ.സരോജ് കുമാറിനേയും സ്വീകരിക്കുമെന്ന് സംവിധായകൻ കരുതുകയായിരുന്നുവത്രേ!പക്ഷേ വളരെ ബുദ്ധിപരമായി തനിക്കു മോഹൻലാലിനെ പാട്ടി പറയാനുള്ള കാര്യം ചിത്രത്തിലൂടെ പറഞ്ഞു ശ്രീനിവാസൻ മികച്ചു നിന്നപ്പോൾ ആ ഒറ്റ ചിത്രം കൊണ്ട് കരിയറിൽ വലിയ മങ്ങലേറ്റ വ്യക്തിയാണ് ചിത്രത്തിന്റെ സംവിധായകൻ