മലയാള സിനിമയിലെ തന്റേടിയായ നടനായിരുന്നു ഭാരത് മുരളി. പച്ചയായ മനുഷ്യൻ തന്റെ അഭിപ്രായങ്ങളെയും നിലപാടുകളും വിട്ടു വീഴ്ചയില്ലാതെ വെട്ടി തുറന്നു പറയുന്ന പ്രകൃതം. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും അത്തരക്കാർ തന്നെ വലിയ വ്യത്യാസമില്ല. കആലത്തിന്റെ കുത്തൊഴുക്കിൽ അരങ്ങൊഴിഞ്ഞു മുരളി പോയിട്ട് വര്ഷങ്ങളാകുന്നു എങ്കിലും അദ്ദേഹം അവശേഷിപ്പിച്ച കരുത്തുറ്റ കഥാപാത്രണങ്ങളുടെ ആ സിംഹാസനം ഇന്നും അവിടെ അവകാശികളില്ലാതെ അവശേഷിക്കുകയാണ്.വില്ലനായും നായകനായും സഹനടനായും. ഒക്കെ അഭിനയിച്ചു തിളങ്ങിയ ആ മഹാ നടനെ കുറിച്ച് അദ്ദേഹത്തിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച മോഹൻലാൽ ഇരുവരും കൂടി ഒന്നിച്ചഭിനയിച്ച ഒരു ചിത്രത്തിന്റെ പിന്നാമ്പുറ കഥ മുമ്പൊരിക്കൽ ലാൽ പങ്ക് വെച്ചിരുന്നു.
മോഹൻലാലിൻറെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളി മുൻനിരയിലുള്ള സദയത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ ഒരു സംഭവമാണ്. ലാൽ പങ്ക് വെക്കുന്നത്.തൂക്കാൻ വിധിച്ച ശേഷം രാഷ്ട്രപതിക്ക് ദയാ ഹർജി നൽകി അതിന്റെ വിധി കാത്തിരിക്കുന്ന ജയിൽ പുള്ളിയും ക്ലൈമാക്സിൽ ആ വധ ശിക്ഷ നടപ്പിലാക്കുന്നതുമാണ് കഥ. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ യഥാർത്ഥ കൊലമരത്തിൽ വച്ച് തനനെയാണ്. വധശിക്ഷയുടെ എല്ലാ രീതികളും അതെ പോലെ തന്നെ പിന്തുടർന്നായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. വെളുപ്പിനെ നാല് മണിക്കെഴുന്നേറ്റു കുളിച്ചു പുതിയ വസ്ത്രം ധരിച്ചു കൊലമരത്തിന്റെ ചുവട്ടിൽ എന്നെ കൊണ്ട് പോയി നിർത്തി. എങ്ങും സൂചി വീണാൽ അറിയുന്ന നിശബ്ദത. കുറ്റപത്രം വായിച്ചു കേട്ടു തലയിലൂടെ കറുത്ത തുണിയിട്ടു കൊലക്കയർ സാവധാനം തലയിലൂടെ കഴുത്തിലേക്കിട്ടു മുറുക്കി വെച്ച്.കൈകൾ രണ്ടും പിറകിലേക്ക് പിടിച്ചു വെച്ച് കെട്ടി കാലുകൾ ആരോ ചേർത്ത് വെച്ചു ,കൊലമരത്തിനരുകിൽ തനനെയുള്ള ലിവർ വലിക്കാനായി അവിടെ ഒരാൾ തയ്യാറായി നിൽപ്പുണ്ട് .
ഓക്കേ റെഡി ആക്ഷൻ എന്ന സംവിധായകൻ സിബി മലയിലിന്റെ നേർത്ത ശബ്ദം കേട്ടു ക്യാമറ പ്രവർത്തിക്കുന്നതിന്റെ മുരൾച്ചയുള്ള ശബ്ദം വളരെ വ്യക്തമായി കേൾക്കാം.അതിനു ശേഷം എന്നെ ആരോ ചേർന്ന് എന്നെ പുറത്തേക്ക് ഇറക്കി നിർത്തി.ഇനിയുള്ളത് ക്ലൈമാക്സ് രംഗം ലിവർ വലിക്കുന്ന്തും കൊലമരത്തിനു ചുവട്ടിൽ ചവിട്ടി നിൽക്കുന്ന വാതിൽ താഴേക്ക് തുറക്കുന്നതുമാണ് ചിത്രീകരിക്കേണ്ടത്. ലിവർ വലിച്ചപ്പോൾ അതിശക്തമായി രണ്ടു വാതിലും താഴേക്ക് തുറന്നു അതി ശക്തിയായി ഭിത്തിയിൽ ഇടിക്കുന്ന ശബ്ദം എങ്ങും മുഴങ്ങി പക്ഷികളും വാവലുകളും ആ ഭീകര ശബ്ദം കേട്ട് ചിറകടിച്ചു പറന്നുയരുന്ന ശബ്ദവും എങ്ങും മുഴങ്ങുന്നുണ്ട്.തൂക്കിലേറ്റുന്ന ഒരാളുടെ മരണം ജയിൽ അറിയുന്നത് ഈ ഭീകര ശബ്ദത്തിലൂടെ ആകും എന്ന് ഞാൻ അപ്പോൾ ഓർത്തു
ഈ രംഗം ഷൂട്ട് ചെയ്തു തിരികെ ഹോട്ടെലിൽ എത്തിയപ്പോൾ എന്നെ കാത്തു ആകാംഷയോടെ മുരളി അവിടെ നിൽപ്പുണ്ട്. എന്നെ കണ്ടതും മുരളി തന്റെ കയ്യ് മേശയിൽ താങ്ങി നിന്ന് കരയാനാരംഭിച്ചു.പിന്നീടങ്ങോട്ട് മുരളി പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലതെ ഉലച്ചു കളഞ്ഞു. ” ലാലേ അത് വെറുമൊരു യന്ത്രമാണ് ഒരു പക്ഷേ ഒരു നിമിഷത്തെ അശ്രദ്ധ അതല്ലെങ്കിൽ ലിവർ വലിക്കുന്നയാൾക്ക് ഒരു പിഴവ് ആ വാതിൽ താഴോട്ടു തുറന്നു പോയാരുന്നു എങ്കിൽ എനിക്ക് അത് ആലോചിക്കാൻ വയ്യ. ഒരു നിമിഷം ഞാനും അതാലോചിച്ചു. എന്റെ കൈകൾ പിറകിൽ ചേർത്ത് കെട്ടിയിരിക്കുകയാണ്. കയർ കഴുത്തി ഇട്ടിരിക്കുകയാണ് ഒന്നു കുതറി മാറാൻ പോലും സമയം കിട്ടിയെന്നു വരില്ല. ഒരേ മനസ്സോടെ ഒന്നു ചേർന്ന് അത്രയും ആഴത്തിൽ കഥാപത്രത്തിന്റെ പൂര്ണതക്ക് വേണ്ടി യത്നിച്ചത് കൊണ്ടാകാം ആ രംഗം മുരളിയെ അത്രത്തോളം സ്വാധീനിച്ചത്.
സ്വന്തം വികാരങ്ങളെ മറക്കാതെ സത്യസന്തമായി തുറന്നു കാട്ടുന്ന പച്ചയായ മനുഷ്യനാണ് മുരളി. നിഷ്‌ക്കളങ്കനായ ഒരു ഗ്രാമീണന്റെ എല്ലാ പച്ചയായ വികാരങ്ങളും മുരളി പ്രകടിപ്പിക്കാറുണ്ട് അതിപ്പോൾ ദേഷ്യമാണെങ്കിലും സ്നേഹമാണെകിലും അതിൽ ഒരു മുഖം മൂടിയും കാട്ടാതെ തുറന്നു പ്രകടിപ്പിക്കും.പൊയ്മുഖങ്ങൾ ഏറെയുള്ള ഇവിടെ ഒന്നും മറച്ചു വെക്കാതെ തീർത്തും വ്യത്യസ്തനായി നിലകൊലുള്ള മുരളിയുടെ ഈ നിലപാട് ആകാം ഒരു പക്ഷേ പരുക്കനെന്ന പരിവേഷവും നൽകി സിനിമ ലോകം അദ്ദേഹത്തെ അകറ്റി നിർത്താൻ പലപ്പോഴും ശ്രമിച്ചത് എന്ന് മോഹൻലാൽ ഓർക്കുന്നു.