മോഹൻലാലിൻറെ ആ മൂന്ന് സിനിമകൾ ജീവിതത്തിൽ ഒരിക്കലും താൻ കാണില്ല എന്ന് അദ്ദേഹത്തിന്റെ ‘അമ്മ പറഞ്ഞിരുന്നു – ഒപ്പം അതിന്റെ കാരണങ്ങളും.

19848

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാൽ ചിത്രങ്ങളെ കുറിച്ചുള്ള അമ്മ ശാന്ത കുമാരിയുടെ വാക്കുകളാണ് . കിരീടം, അതിന്റെ രണ്ടം ഭാഗമായ ചെങ്കോൽ, താളവട്ടം തുടങ്ങിയ മൂന്ന് ചിത്രങ്ങൾ കാണാൻ താൽ പര്യമില്ലെന്ന് അമ്മ പറയുന്നു. കാരണം മകന്റെ ചിരിക്കുന്ന സിനിമകളോടാണ് അമ്മക്ക് ഇഷ്‌ടം. ‘ചിത്രം’ സിനിമയും അവസാനമെത്തുമ്പോൾ കാണൽ അവസാനിപ്പിച്ച് പോകുമെന്ന് അമ്മ പറയുന്നു. കൂടാതെ മകന്റെ അടിപിടി സിനിമകൾ കാണാൻ ഇഷ്ടമല്ലെന്നും ലാലേട്ടന്റെ അമ്മ പറയുന്നു. കിരീടം സിനിമ അൽപ നേരം കണ്ടിട്ട് കണ്ടിട്ട് പിന്നെ നിർത്തുകയായിരുന്നു.എന്നാൽ അച്ഛന് നേരെ മറിച്ചാണ്. മകൻ വീരനാകുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. മോഹൻലാലിന്റെ കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് മംഗലശ്ശേരി നീലകണ്ഠനെയാണ്.

മോഹൻലാൽ ചിത്രമായ വാനപ്രസ്ഥത്തിന്റെ ഷൂട്ടിങ് കാണാൻ പോയതിനെ കുറിച്ചും അമ്മ വെളിപ്പെടുത്തി. ആ സിനിയുടെ ഷൂട്ടിങ്ങ് കാണാനാണ് മകനോടൊപ്പം ആദ്യമായി പോയത്. കാണാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോൾ മോഹൻലാലിന്റെ ഒപ്പം പോയതാണ്. പൂതന സുന്ദരിയായി വരുന്നത് കാണിക്കാൻ കൊണ്ട് പോയി. അമ്മക്കത് വളരെ ഇഷ്‌ടപ്പെട്ടു. മകൻ അഭിനയിക്കാനായി അത്രയേറെ കഷ്‌ടപ്പെടുന്നു എന്ന് അമ്മ മനസ്സിലാക്കിയത് അപ്പോഴാണ്.

ADVERTISEMENTS
   
READ NOW  പൃഥ്‌വിരാജിന് എന്നോടുള്ള ദേഷ്യം മാറുമെന്ന് തോന്നുന്നില്ല സിബി മലയിൽ - സംഭവം ഇങ്ങനെ

കഥകളി വേഷത്തിൽ മണിക്കൂറുകളോളം വെള്ളം കുടിക്കാതെയായിരുന്നു അഭിനയിച്ചത്. സ്ട്രോയിട്ടു പോലും വെളളമിറക്കാൻ താരം തുനിഞ്ഞില്ല കൂടാതെ ഷൂട്ടിങ്ങിന് ശേഷം ക്ഷീണിച്ചു എന്നു പോലും ലാൽ പറഞ്ഞിരുന്നില്ല. ലാലിന് കഷ്ടപ്പെടാൻ ഏറെ ഇഷ്ടമാണ്.വളരെ ആത്മാർത്ഥമായി ചെയ്യുകയും ചെയ്യും. ഏതു പ്രവർത്തിയും അങ്ങനെയേ ചെയ്യൂ. ആരെയും ബുദ്ധിമുട്ടിക്കാത്ത പ്രകൃതമാണ് മോഹൻലാലിന്റേതെന്നും അമ്മ.

ADVERTISEMENTS