മോഹൻലാലിൻറെ കരിയർ ബെസ്റ് എന്ന് പറയാവുന്ന ചിത്രമാണ് ദേവാസുരം . ആക്ഷനും സെന്റിമെൻറ്സിനും പ്രണയത്തിനും അങ്ങാണ് എല്ലാ ചേരുവകളും ഒത്തിണങ്ങിയ . കുറച്ചു ഓടി പറഞ്ഞാൽ മാസ്സും ക്ലാസും ഒന്നിച്ച ചിത്രം . ഐവി ശശി രഞ്ജിത്ത് ടീമിൽ പുറത്തിറങ്ങിയ ദേവാസുരം മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെ റേഞ്ച് മറ്റൊരു തലത്തിലേക്ക് ഉയർത്തിയ ചിത്രമാണ് ദേവാസുരം .
ഫ്യുഡൽ കാലഘട്ടത്തിന്റെ ഓർമ്മകൾ ജനിപ്പിച്ചു മലയാളം അന്ന് വരെ കണ്ടിട്ടില്ലാത്ത ആക്ഷൻ രംഗങ്ങളിലൂടെ സഞ്ചരിച്ച ചിത്രം ഐ വി ശശി എന്ന മലയാളം കണ്ട ഏറ്റവും മികച്ച സംവിധയകന്റെ കയ്യിൽ സുരക്ഷിതമായിരുന്നു .ദേവാസുരം എന്ന ചിത്രത്തിനായി ലാൽ ടീമിന്റെ ‘വിയറ്റ്‌നാം കോളനിയുടെ സെറ്റിൽ ആണ് ഐവി ശശിയും കൂട്ടരും എത്തിയത് അന്ന് ലാലിന് വലിയ തിരക്കുള്ള സമയമാണ് .മുൻപ് തന്നെ ഇതേ ക്രൂ ഒരു പ്രോജെക്ടിനെ പാട്ടി മോഹൻലാലിനോട് സംസാരിച്ചിരുന്നു .പക്ഷേ അന്ന് തനിക്കു രണ്ടുവർഷത്തേക്ക് ഡേറ്റ് എല്ലാ എന്ന മറുപിടി ആണ് അന്ന് ലാൽ നൽകിയത് . പക്ഷെ കഥ കേട്ടതും മോഹൻലാലിന്റെ മനസ്സ് മാറി, ഉടനടി ഈ സിനിമ ചെയ്യാമെന്ന് മോഹൻലാൽ അണിയറപ്രവർത്തകരെ അറിയിക്കുകയായിരുന്നു.
മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്ലാസിക് ഹിറ്റായ ‘ദേവാസുരം’ തിരക്കഥയുടെയും അതിന്റെ മേക്കിംഗിന്റെയും പെരുമ കൊണ്ട് ഇന്നും മിനി സ്‌ക്രീനിൽ ഉൾപ്പടെ നിറഞ്ഞു നിൽക്കുന്ന സിനിമയാണ്.ഇന്നും വലിയ ആവേശത്തോടെ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ആൾക്കാർ പറയുന്ന ചിത്രമാണ് ദേവാസുരം. വലിയ ജനക്കൂട്ടത്തിനു നടുവിലുള്ള ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണവും പ്രതിസന്ധികൾ മറി കടന്നു ചെയ്തു തീർത്ത സാഹസികമായ ഒരനുഭവം തന്നെയായിരുന്നുവെന്ന് ഐവി ശശിയും മോഹൻലാലുമൊക്കെ ഈ ചിത്രത്തെക്കുറിച്ച് ഓർക്കുമ്‌ബോൾ മുൻപ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട് .