Advertisement
Home MOVIES Malayalam വീഡിയോ – പരസ്യമായി ഭാര്യ സുചിത്രയോട് അങ്ങനെ പറയാൻ മോഹൻലാലിനോട് പറഞ്ഞു – മോഹൻലാൽ...

വീഡിയോ – പരസ്യമായി ഭാര്യ സുചിത്രയോട് അങ്ങനെ പറയാൻ മോഹൻലാലിനോട് പറഞ്ഞു – മോഹൻലാൽ അന്ന് പറഞ്ഞത് ഇവർ ഒരിക്കലും മറന്നിട്ടുണ്ടാകില്ല

6138

മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാൽ പൊതുവേ ആരെയും വെറുപ്പിക്കാൻ ശ്രമിക്കാത്ത ഒരാളാണ് എന്ന് പരക്കെ അഭിപ്രായമുണ്ട്. എപ്പോഴും ഒരു ഡിപ്ലോമസിയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യുന്ന വ്യക്തി. പലപ്പോഴും പ്രകോപനപരമായ ചോദ്യങ്ങൾക്ക് പോലും വളരെ തന്മയത്വത്തോടെ മറുപടി നൽകുന്ന ചിലപ്പോഴൊക്കെ കുറുക്കു കൊള്ളുന്ന മറുപടി നൽകാറുണ്ട്. പലപ്പോഴും തൻറെ കൂടെയുള്ളവർക്കെതിരെയുള്ള ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും ആയിരിക്കും കൂടുതൽ ശക്തമായി ദേഷ്യപ്പെട്ട് മറുപടി കൊടുക്കാറുള്ളത്.

നേരത്തെ പ്രിയദർശനെ കുറിച്ച് ഒരു അവതാരകൻ അനാവശ്യമായി പരിശോധിച്ചപ്പോൾ ലാൽ അത്തരത്തിൽ സംസാരിച്ചിട്ടുണ്ട്. അതേപോലെതന്നെ പണ്ട് പ്രേംനസീറിനെ അപമാനിച്ച ഒരാളെ മോഹൻലാൽ തല്ലി എന്ന ഒരു വാർത്തയും ഉണ്ടായിരുന്നു. പൊതുവേ ഇന്നത്തെ പുതുതലമുറ അവതാരകരെല്ലാം അനാവശ്യ ചോദ്യങ്ങളുടെ ആൾക്കാരാണ്. യാതൊരു മര്യാദയോ ഉത്തരവാദിത്വമോ ഇല്ലാതെ അനാവസരത്തിൽ അനാവശ്യ ചോദ്യങ്ങൾ ചോദിക്കുക എന്നുള്ളത് അവരുടെ ശീലമാണ്.

പലപ്പോഴും ഷോയെ കളർ ആക്കുന്ന കൂടുതൽ റീച് ഉള്ള കണ്ടന്റ് ഉണ്ടാക്കാനാണ് അത്തരത്തിലുള്ള ചോദ്യങ്ങളുമായി പല അവതാരകരും എത്താറുള്ളത്. സത്യത്തിൽ ഇത്തരം അവതാരകരെ ഏറ്റവും കൂടുതൽ കാണുന്നത് ഓൺലൈൻ മീഡിയ ലോകത്താണ്. ഇപ്പോൾ ലൂസിഫർ എന്ന ചിത്രത്തിൻറെ പ്രമോഷനു സമയത്ത് മോഹൻലാലും ഭാര്യയും സ്റ്റേജിൽ എത്തിയപ്പോൾ അവതാരകയായ രഞ്ജിനി ഹരിദാസ് മറ്റൊരാളും ചേർന്ന് മോഹൻലാലിനോട് ഒരു കാര്യം ആവശ്യപ്പെടുന്നത് അതിന് മോഹൻലാൽ നൽകുന്ന മറുപടിയുടെയും ഒരു പഴയ വീഡിയോ ആണ് വൈറൽ ആകുന്നതു.

ADVERTISEMENTS
READ NOW  മമ്മൂട്ടിയും മകനും മരണപ്പെട്ടു പോകട്ടെ. മോഹൻലാലിൽ ആരാധകന്റെ വിചിത്ര ആഗ്രഹം- വീഡിയോ കാണാം - രൂക്ഷ വിമർശനം.

മോഹൻലാലും ഭാര്യയും ഒരുമിച്ച് സ്റ്റേജിൽ എത്തുന്ന വളരെ അപൂർവമായ അവസരത്തിലാണ് നടി അവതാരിക രഞ്ജിനി ഹരിദാസ് ഒരു ചോദ്യം ചോദിക്കുന്നത്. ഇത് സംഭവിക്കുമോ എന്ന് എനിക്കറിയില്ല എങ്കിലും ചോദിക്കാം എന്ന് പറഞ്ഞതുകൊണ്ടാണ് അത് ചോദിച്ചു തുടങ്ങുന്നത്. നമ്മുടെ ലാലേട്ടനല്ലേ എന്നൊക്കെ പറഞ്ഞ് പതപ്പിച്ചു തുടങ്ങുന്ന ചോദ്യത്തിന്റെ ആദ്യം തന്നെ മോഹൻലാൽ പറയുന്നുണ്ട്, നമ്മുടെ ലാലേട്ടൻ എന്ന് പറഞ്ഞ് ആവശ്യമില്ലാത്ത വല്ലതും ചോദിച്ചാൽ ഞാൻ നല്ലത് തിരിച്ചു പറയും എന്ന്. ആദ്യം തന്നെ അനാവശ്യ ചോദ്യങ്ങളുമായി വരികയാണെങ്കിൽ അതിനുള്ള മറുപടി നല്ലതായിരിക്കില്ല എന്ന് മോഹൻലാൽ ഒരു മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്. പക്ഷേ വീണ്ടും അതേ ചോദ്യവുമായി അവതാരിക മുന്നോട്ടു പോവുകയാണ്.

വലിയ സദസിനു മുന്നിലാണ് ഇത് നടക്കുന്നത്നിരവധി ചിത്രങ്ങളിൽ മനോഹരമായ റൊമാൻറിക് സീനുകൾ കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ് മോഹൻലാൽ, സംവിധായകൻ പ്രിയദർശന്റെ വാക്കുകൾ കടമെടുത്തു പറയുകയാണെങ്കിൽ എന്നോട് പറ ഐ ലവ് യു എന്ന്,ഈ ഡയലോഗ് ലാലേട്ടൻ സുചിത്ര ചേച്ചിയോട് പറയാമോ എന്നാണ് അവതാരകൻ ചോദിക്കുന്നത്. മോഹൻലാലിനെ കൊണ്ട് ഭാര്യ സുചിത്രയോട് വന്ദനത്തിലെ ഹിറ്റ് ഡയലോഗു പറയിപ്പിക്കാൻ ആയിരുന്നു അവതാരകരായ രണ്ടുപേരുടെയും ശ്രമം.

READ NOW  നരനില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടേറിയ അനുഭവം തുറന്നു പറഞ്ഞു ഭാവന

അത് അടുത്ത നിൽക്കുന്ന ഭാര്യയോട് ഒന്ന് പറയാമോ എന്ന് രഞ്ജിനി ഹരിദാസും ചോദിക്കുന്നുണ്ട്. അതിന് മോഹൻലാൽ നൽകുന്ന മറുപടി ഇങ്ങനെയാണ്.. “അത് അങ്ങനെ വെറുതെ പറയണ്ട ഒരു വാക്കല്ല. അത് ഒരു വലിയ വാക്കാണ്”. അയ്യോ അത് ഭാര്യയുടെ അടുത്തല്ലേ പറയുന്നത് എന്ന് പറഞ്ഞുകൊണ്ട് രഞ്ജിനി ഹരിദാസ് വീണ്ടും വരുന്നുണ്ട്. സിനിമയിൽ വേണമെങ്കിൽ അങ്ങനെ പറയാം പക്ഷേ നേരിട്ട് അത് ഞങ്ങൾ പിന്നെ പറഞ്ഞോളാം. സൗകര്യമായിട്ട് ഒരു ദിവസം നിങ്ങൾ വന്നാൽമതി എന്ന് മോഹൻലാൽ ഇതുവരെയും ആക്കി പറയുന്നുണ്ട്. അത് ഒരു വളിച്ച ചിരിയോടെ മാനേജ് ചെയ്ത് തടി തപ്പി പോവുകയാണ് രഞ്ജിനി ഹരിദാസും കൂടെയുള്ള അവതാരകരും

മുതിർന്ന താരങ്ങളെ പോലും തങ്ങളുടെ കളിപ്പാവ പോലെയാണ് ഇന്നത്തെ അവതാരകർ കൈകാര്യം ചെയ്യുന്നത് എന്നുള്ളത് വളരെ ദുഃഖകരമായ ഒരു വസ്തുതയാണ്. ഒരു വ്യക്തിയുടെ സാഹചര്യമോ മാനസികാവസ്ഥയോ പരിഗണിക്കാതെ അനാവശ്യ ചോദ്യങ്ങളുമായി എത്തുന്ന ഇത്തരം അവതാരകർ പലപ്പോഴും നല്ല രീതിയിൽ അപമാനിക്കപ്പെട്ടു പോകുന്നതാണ് നമ്മൾ കാണാറുള്ളത് ഇവിടെയും അതുതന്നെയാണ് സംഭവിച്ചത്.

READ NOW  ആ നടനൊപ്പം ആദ്യരാത്രി രംഗം എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അമ്മ എന്നെ അടിച്ചു തുറന്നു പറഞ്ഞ നടി നളിനി
ADVERTISEMENTS