മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കരിയർ വലിയ സ്വാധീനമുള്ള വലിയ സ്ഥാനമുള്ള വ്യക്തിയാണ് സംവിധായകൻ ഫാസിൽ. നടൻ ഫഹദ് ഫാസിലിന്റെ പിതാവ് കൂടിയാണ് അദ്ദേഹം. മലയാളം സിനിമ ലോകത്തെ ഏറ്റവും പ്രഗൽഭനായ സംവിധായകൻ. മോഹൻലാലിനെയും മമ്മൂട്ടിയും ഒരേ പ്രാധാന്യത്തോടെ അവതരിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രം ഹരി കൃഷ്ണൻസ് ഒരുക്കിയ സംവിധായകൻ . മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് മണിച്ചിത്രത്താഴൊരുക്കിയ സംവിധായകൻ അങ്ങനെ വിശേഷണങ്ങൾ നിരവധിയാണ് ഫാസിലിനു. മോഹൻലാലും മമ്മൂട്ടി അടക്കമുള്ള താരങ്ങൾ ഗുരുസ്ഥാനീയനായി കാണുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.
ഒരുപക്ഷേ മോഹൻലാലെന്ന നടനെ കണ്ടെത്തിയത് ഫാസിലാണെന്ന് പറയാം. ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയിലൂടെയാണ് മോഹൻലാൽ അഭിനയ രംഗത്തേക്ക് എത്തുന്നത്. 1980 ലാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മോഹൻലാൽ മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്അന്ന് തങ്ങളുടെ പ്രിയപ്പെട്ട പാച്ചിക്ക തന്റെ അഭിനയം കണ്ടിട്ട് ഓക്കേ പറഞ്ഞിരുന്നില്ലായിരുന്നെങ്കിൽ ഇന്ന് മോഹൻലാലെന്ന നടൻ ഇവിടെ ഉണ്ടാകില്ലായിരുന്നു എന്ന് മോഹൻലാൽ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
ഫാസിലിന് ഒരു അവാർഡ് കൊടുക്കുന്ന വേദിയിൽ വച്ചാണ് ഇക്കാര്യം മോഹൻലാൽ പറഞ്ഞത്. അതെ വേദിയിൽ വെച്ച് തന്നെയാണ് പ്രേക്ഷകരുടെ എക്കാലത്തെ വലിയ ആഗ്രഹം എക്കാലത്തെയും ഒരു വലിയ ചോദ്യമായ മണിച്ചിത്രത്താഴെന്ന ക്ലാസിക്ക് ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ആ ചോദ്യം മോഹൻലാൽ ഫാസിലിനോട് ചോദിച്ചത്.
ഒരുപക്ഷേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് മോഹൻലാലിൻറെയും ശോഭനേയും തിലകന്റെയും നിരവധി വേണുവിന്റെയും ഇന്നസെൻന്റിന്റെയും കുതിരവട്ടം പപ്പുവിന്റെയുമൊക്കെ വിസ്മയകരമായ അഭിനയ മുഹൂർത്തങ്ങൾ ഉണ്ടായ ഒരു വലിയ ചിത്രം. മലയാളത്തിലെ മികച്ച ക്ലാസിക് എന്നറിയപ്പെടുന്ന മനോഹരമായ ഗാനങ്ങൾ ഉള്ള ഒരു സിനിമ. ശോഭന എന്ന അഭിനയം പ്രതിഭയ്ക്ക് നാഷണൽ അവാർഡ് വാങ്ങിക്കൊടുത്ത സിനിമ. അങ്ങനെ നിരവധി പ്രത്യേകതകളുള്ള ഒന്നായിരുന്നു ഫാസിലിന്റെ മണിച്ചിത്രത്താഴ്.
തൻറെ മാത്രമല്ല ശോഭനയുടെയും കൂടെയുള്ള ഒരു ചോദ്യമാണ് ഡോക്ടർ സണ്ണിയുടെയും നാഗവല്ലിയുടെയും ചോദ്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് മണിച്ചിത്രത്താഴിനു ഒരു രണ്ടാം ഭാഗം ഉണ്ടാകുന്നത് എന്നാണ് എന്ന് ഫാസിലിനോട് മോഹൻലാൽ ചോദിക്കുന്നത്. ആ വേദിയിൽ വച്ച് തന്നെ ഫാസിൽ അതിനുള്ള മറുപടിയും പറയുന്നുണ്ട് അത് ഇങ്ങനെയാണ്.
ശോഭന തന്നോട് ആ ആഗ്രഹം പറഞ്ഞുവെന്ന് ഫാസിൽ പറയുന്നുണ്ട്. അത് ഞാൻ അറിയാതെ ക്ലാസിക് ആയിപ്പോയ ഒരു ചിത്രമാണ്. ക്ലാസിക് ആയി പോയ പടം രണ്ടാമത് ഉണ്ടാക്കി കഴിയുന്നത് ശരിയല്ല. എന്ന് ഇനി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വച്ചിട്ട് ഒരു 30 വയസ്സ് കുറച്ചിട്ട് നമുക്ക് അങ്ങ് ചെയ്യാം എപ്പോഴെങ്കിലും ഏതെങ്കിലും വിധത്തിൽ എന്നാണ് ഫാസിൽ അതിനുള്ള മറുപടിയായി പറഞ്ഞത്. അത്രയും ക്ലാസിക്കായ ചിത്രത്തിനു വീണ്ടും ഒരു സെക്കൻഡ് പാർട്ടി എടുക്കുന്നത് അസാധ്യമാണ് എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. അതിനൊരു രണ്ടാം ഭാഗം വന്നാൽ ഒരുപക്ഷേ ക്ലാസിക്കനോട് തന്നെ നീതീകരിക്കാൻ പറ്റാത്തതായി പോകാനുള്ള സാധ്യത ഉണ്ട് എന്ന് അദ്ദേഹം പറയാതെ പറയുന്നു.
അതുമാത്രമല്ല ആ ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള ഒരുപാട് ലെജൻഡ്സ് അവർ ഇന്ന് ഈ ഭൂമിയിൽ ഇല്ല എന്നുള്ളത് വലിയ സങ്കടകരമായ ഒരു വസ്തുത തന്നെയാണ്. നെടുമുടി വേണു, തിലകൻ, കുതിരവട്ടം പപ്പു കെപിസി ലളിത. അത്തരത്തിൽ നിരവധി മഹാന്മാരായ കലാകാരന്മാർ ആ സിനിമയെ ഒരു ക്ലാസിക്ക് സിനിമയാക്കാൻ മികവുറ്റ അഭിനയ മുഹൂർത്തങ്ങൾ നൽകിയ കലാകാരൻമാർ ആണ്. ആ വ്യക്തിത്വങ്ങൾ ഇല്ലാതെ മണിച്ചിത്രത്താഴ് രണ്ടാം ഭാഗം ചിന്തിക്കാൻ കൂടി സാധിക്കാത്തതാണ്. അതൊക്കെ കൊണ്ടു തന്നെയാകാം ഫാസിൽ അങ്ങനെ ചിന്തിച്ചത്.