മലയാള സിനിമയിലെ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ വളരെയധികം ഇഷ്ടത്തോടെ നോക്കിക്കാണുന്ന ഒരു നടനാണ് മോഹൻലാൽ. പലപ്പോഴും അദ്ദേഹം അഭിമുഖങ്ങൾ നൽകുന്നത് വളരെ കുറവാണ് എന്ന് പറയണം. അഭിമുഖത്തിലൂടെ അദ്ദേഹത്തെക്കുറിച്ച് അറിയേണ്ട ഒരു കാര്യവും ആർക്കുമില്ല. കാരണം കൊച്ചു കുട്ടികൾക്ക് വരെ അദ്ദേഹത്തിന്റെ എ ടു ഇസഡ് കാര്യങ്ങൾ വ്യക്തമാണ്. അതിനാൽ തന്നെ പല സിനിമകളുടെയും പ്രമോഷൻ സമയത്തോ മറ്റോ ആണ് ചിലപ്പോൾ അദ്ദേഹം അഭിമുഖങ്ങളിൽ എത്താറുള്ളത്. ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു പഴയ അഭിമുഖത്തിൽ അദ്ദേഹം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
മോഹൻലാൽ ഒരു നല്ല അച്ഛനാണോ മകനാണോ? ഭർത്താവാണോ? എന്നൊക്കെ ഒരു അഭിമുഖത്തിൽ ചോദിക്കുമ്പോൾ അതിന് അദ്ദേഹം പറയുന്ന മറുപടികളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള നിയമങ്ങൾ എവിടെയാണ് എഴുതിവെച്ചിരിക്കുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ഒരു നല്ല ഭർത്താവ് ഇങ്ങനെയാവണം അല്ലെങ്കിൽ ഒരു നല്ല അച്ഛൻ ഇങ്ങനെയാവണം ഒരു നല്ല മനുഷ്യൻ ഇങ്ങനെയാവണം എന്നൊക്കെയുള്ള ലിഖിത നിയമങ്ങളിൽ ഒന്നും തന്നെ താൻ വിശ്വസിക്കുന്നില്ല. ഞാനെന്റെ മക്കൾക്ക് കൊടുക്കാവുന്ന എല്ലാ സൗകര്യങ്ങളും കൊടുക്കുന്നുണ്ട്. എന്താണ് എനിക്ക് ചെയ്യാൻ സാധിക്കുന്നത് അവർക്ക് വേണ്ടി, അവരെ പഠിപ്പിക്കുക എന്നുള്ളതാണ്. അല്ലാതെ അമിതമായ സ്നേഹപ്രകടനങ്ങൾ എന്റെ കുടുംബത്തോട് ഞാൻ ചെയ്യാറില്ല.
ഫാമിലിയുമായി അകന്നു കഴിയേണ്ട സാഹചര്യമുള്ള വ്യക്തിയാണ് താൻ. എല്ലാ സ്ഥലങ്ങളിലേക്കും എനിക്ക് എന്റെ ഫാമിലിയെ കൂടെ കൊണ്ടുപോകാൻ സാധിക്കാറില്ല. അങ്ങനെ നോക്കുകയാണെങ്കിൽ എനിക്കും എന്റെ ഫാമിലിക്കും ഇടയിൽ അതിന്റേതായ Acclimatization ഉണ്ട്.
പക്ഷേ അവർക്ക് ആവശ്യമുള്ളതെല്ലാം ഞാൻ കൊടുക്കുന്നുണ്ട്.നന്നായി നോക്കുന്നുണ്ട് അങ്ങനെ നോക്കുകയാണെങ്കിൽ ഞാൻ നല്ലൊരു അച്ഛനാണ്. നല്ലൊരു ഭർത്താവാണ് എന്റെ ഡ്യൂട്ടി ഞാൻ നന്നായി ചെയ്യുന്നുണ്ട്. ഇങ്ങനെയായിരുന്നു ഈ ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയിരുന്നത്.ഏതൊരു വിഷയത്തിനും വളരെ വ്യത്യസ്തമായി തന്റേതായ രീതിയില്‍ ആണ് മോഹന്‍ലാല്‍ മറുപടി പറയുന്നത്. തന്റെ ജീവിതത്തെ വളരെ ഫ്രീയായി കാണുന്ന മനുഷ്യനാണ് മോഹന്‍ലാല്‍ അത് അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ട്. മക്കള്‍ക്ക് മുകളില്‍ യാതൊരു നിഷ്ക്കര്ഷയും അടിചെല്‍പ്പിക്കാതെ അവരെ വളരെ സ്വതന്ത്രരായി വിടുന്ന വ്യക്തിയാണ് അദ്ദേഹം.
പ്രണവിന്റെയും വിസ്മയയുടെയും ജീവിത ശൈലി തന്നെ അതിനു ഉദാഹരണം ആണ്. വളരെ സ്വോതന്ത്രരായി തങ്ങളുടെ ജീവിതം കൊണ്ട് പോകുന്ന വ്യക്തികളാണ് അവര്‍. അത് മോഹന്‍ലാല്‍ എന്‍ അച്ഛന്റെ വലിയ വിജയമായി ആണ് ആരാധകര്‍ കാണുന്നത്. സാധാരണ കാണുന്ന അച്ഛന്‍ മക്കള്‍ രീതിയില്‍ നിന്നും മാറി മക്കള്‍ തീര്‍ത്തും മറൊരു വ്യക്തിയാണ് എന്നും വരുടെ വ്യക്തി സ്വാതന്ത്ര്യം പരിഗണിക്കണം എന്നുള്ളതും നമ്മുടെ സ്വപനങ്ങള്‍ അവരില്‍ അടിചെല്‍പ്പിക്കരുത്എന്നും മോഹന്‍ലാല്‍ എന്ന അച്ഛന്‍ നമ്മേ പഠിപ്പിക്കും.
നമ്മുടെ മക്കള്‍ എന്താകണം എന്ന് നമ്മള്‍ ആഗ്രഹിക്കണ്ട അത് അവര്‍ തീരുമാനിച്ചുകൊള്ളും. പക്ഷെ അവര്‍ എങ്ങനെ മോശമകരുത് എന്ന് മത്രമ ആണ് നമ്മള്‍ ചിന്തിക്കണ്ടാത് അവര്‍ സമൂഹത്തിനു ഒരു തരത്തിലും ദോഷകരമാകരുത് എന്ന് നമ്മള്‍ ചിന്തിക്കണം എന്ന് മോഹന്‍ലാല്‍ മുന്പ് പറഞ്ഞിരുന്നു.