(വീഡിയോ) സുഹൃത്തുക്കൾക്ക് വേണ്ടി മോഹൻലാൽ എന്തും ചെയ്യും അതിനുദാഹരണമാണ് അന്ന് കട്ടക്കലിപ്പിൽ ആ മാധ്യമപ്രവർത്തകനോട് പറഞ്ഞത്

4595

മലയാളത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ജന്മം നൽകിയ സൗഹൃദ കൂട്ടുകെട്ടാണ് മോഹൻലാലും പ്രിയദർശനും തമ്മിലുള്ളത്. കരിയറിന്റെ തുടകകാലത്തു തൊട്ടു തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണ്. പ്രീയദർശൻ ചിത്രത്തിലൂടെയാണ് മോഹൻലാൽ ഇത്രയേറെ ജനപ്രീതി നേടിയത്. അതുകൊണ്ടു തന്നെ ഇരുവരും ആത്മ സുഹൃത്തുക്കളും ആണ്.

പ്രിയദർശൻ തന്റെ ചിത്രങ്ങളിലെ സ്ഥിരം നായിക സനിഗ്ദ്യമായ ലിസിയെ തന്നെയാണ് പ്രിയദർശൻ വിവാഹം ചെയ്തത്. വർഷങ്ങൾ നീണ്ട ദാമ്പത്യത്തിനൊടുവിൽ ഇരുവരും ബന്ധം വേർപെടുത്തിയിരുന്നു. അത് പ്രിയദർശന് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാവുകയും അദ്ദേഹം ഡിപ്രഷന് അടിമപ്പെടുകയും ചെയ്തിരുന്നു.

ADVERTISEMENTS
   

ആ മാനസികാവസ്ഥയിൽ നിന്നും പ്രിയദര്ശന് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് മോഹൻലാലിൻറെ ഇടപെടലുകൾ ആണ് എന്ന് അന്ന് വാർത്തകൾ ഉണ്ടായിരുന്നു. അത് പ്രീയദര്ശന് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. വീണ്ടും ആക്ടിവായി സിനിമയിലേക്കെത്താൻ ആണ് മോഹൻലാൽ പ്രിയന് നൽകിയ ഉപദേശം അങ്ങനെ ലാലിനെ നായകനാക്കി തന്നെ ഒപ്പം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രിയദർശൻ ഗംഭീര തിരിച്ചുവരവ് നടത്തി.

READ NOW  അച്ഛന്റെ സുഹൃത്തുക്കളൊക്കെ തന്റെ മുഖം കാണുമ്പോൾ മുഖം ചുളിക്കുമായിരുന്നു. സ്വന്തം സൗന്ദര്യത്തെ ഇങ്ങനെ ട്രോളാൻ മലയാളത്തിൽ കൽപ്പന മാത്രം

 

ഇപ്പോൾ വൈറലാവുന്നത് പ്രിയ ദർശനും മോഹൻലാലും ഒന്നിച്ചെത്തിയ ഒരഭിമുഖത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകനായ ജോണി ലൂക്കാസ് ചോദിച്ച അലോസര പെടുത്തുന്ന ചില ചോദ്യങ്ങൾക് മോഹൻലാൽ നൽകിയ മറുപടിയാണ്. പ്രിയന്റെ കുടുംബ ബന്ധം തകർന്നതിനു ശേഷമുള്ള ചിത്രമായിരുന്നല്ലോ ഒപ്പം എന്നും അതിനെ കുറിച്ചുള്ള അഭിപ്രായങ്ങളുമാണ് അദ്ദേഹം ആരാഞ്ഞത്. പക്ഷേ അസ്ഥാനത്തുള്ള ആ ചോദ്യം മോഹൻലാലിന് ഒട്ടും തന്നെ രസിച്ചില്ല . തന്റെ അടുത്ത സുഹൃത്തിനെ അത് വലിയ രീതിയിൽ വേദനിപ്പിക്കും എന്ന് മനസിലാക്കിയ മോഹൻലാൽ മാധ്യമന പ്രവർത്തകന് കൃത്യമായ മറുപടി നൽകി.

ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെയാണ്. താങ്കൾ കുടുംബം തകർന്നു എന്ന വാക്കു പിന് വലിക്കണം എന്നും. മറ്റൊരാളുടെ ജീവിതത്തിൽ നമുക്ക് അറിയാൻ കഴിയാത്ത കാര്യങ്ങൾ കയറി ഇടപെട്ട് മറ്റുളളവർക്ക് വേദന ഉണ്ടാക്കരുത്. അദ്ദേഹം അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമൊക്കെയായി നല്ല ബന്ധത്തിലാണ് ഇപ്പോഴും. ഇത്തരം കാര്യങ്ങൾ ഞാൻ പോയി അവരോട് സംസാരിക്കാറില്ല. നമ്മൾക്ക് ഒട്ടും അറിയാൻ പാടില്ലാത്ത ഒരു മേഖലയാണ്.

READ NOW  ബുദ്ധിമതിയായ രഞ്ജുഷക്ക് പറ്റിയ അബദ്ധം അത് മാത്രമാണ് ദിവസേന ഏഴായിരം രൂപ വരുമാനം ഉണ്ടായിരുന്നു - ശാന്തിവിള ദിനേശ് പറയുന്നത്.

അങ്ങനെയുടെ ശരിക്കുള്ള സ്വഭാവം അല്ലെങ്കിൽ എന്റെ ശരിക്കുള്ള സ്വഭാവം എനിക്ക് പോലും അറിയില്ല അപ്പോൾ നമ്മൾ ഒരാളുടെ ഒരു പ്രോബ്ലെത്തിൽ പോയി ഇടപെട്ട് അത് കൂടുതൽ കോമ്പ്ളിക്കേറ്റഡ് ആക്കി കൊടുക്കുന്നതിനു പകരം നമ്മൾ മിണ്ടാതിരിക്കുകയാണ് നല്ലത്. മോഹൻലാൽ പറയുന്നു. അദ്ദേഹത്തിന് ആ ചോദ്യം ഒട്ടും രസിച്ചിട്ടില്ല എന്നത് അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ നിന്നും തന്നെ മനസിലാക്കാം.

ADVERTISEMENTS