അലർജിയും ശ്വാസം മുട്ടലും വകവെക്കാതെ മോഹൻലാൽ ഷൂട്ടിങ്ങിനു എത്തി, അതാണ് ലാൽ, പക്ഷേ മമ്മൂട്ടി അന്ന് ചെയ്തത് – നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ

16725

മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള നിരവധി വ്യക്തികൾ അവർക്കൊപ്പമുള്ള അനുഭവങ്ങൾ പലപ്പോഴും പങ്ക് വെക്കാറുമുണ്ട് പക്ഷേ മിക്കതും അവര് വാഴ്ത്തി പാടുന്നതാണ് എന്നുള്ളതാണ് സത്യം .പക്ഷേ ഇവർക്കിരുവർക്കുമൊപ്പം പ്രവർത്തിച്ചു പരിചയമുള്ള സിനിമ നിര്‍മ്മാതാവാണ് ബി.സി. ജോഷി. ഇരുവര്‍ക്കും ഒപ്പം വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വ്യത്യസ്ത അനുഭവം തന്റേടത്തോടെ തുറന്നു പറയുകയാണ് ജോഷി.

മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രം മാടമ്ബി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ശ്വാസംമുട്ടല്‍ കൊണ്ടുള്ള ബുദ്ധിമുട്ടുണ്ടായിരുന്നിട്ടു കൂടി നിര്‍മ്മാതാവിന് നഷ്ടം വരരുതെന്ന് കണക്കാക്കി മോഹന്‍ലാല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ കൃത്യമായി എത്തിയ അനുഭവമാണ് ബി.സി. ജോഷി ആദ്യം പറഞ്ഞത്.സിനിമയില്‍ നെല്ലു കുത്തുന്ന ഗോഡൗണില്‍ സ്റ്റണ്ട് സീനുണ്ടായിരുന്നു. ഫാന്‍ ഓണാക്കിയാല്‍ പൊടിയെല്ലാം പറന്നുപൊങ്ങും. മോഹന്‍ലാല്‍ ആസ്തമയുള്ളയാളാണ്. ഒരു ദിവസത്തെ ഷൂട്ടിങ് മുടങ്ങിയാല്‍ രണ്ട് ലക്ഷത്തിന്റെ നഷ്ടം വരുമെന്ന കാര്യം അദ്ദേഹത്തിനോട് ചെന്ന് പറഞ്ഞപ്പോള്‍, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ കഴിച്ച്‌ മോഹന്‍ലാല്‍ ലൊക്കേഷനില്‍ എത്തിയ സംഭവം ജോഷി കൃതജ്ഞതയോടെ ഓർക്കുന്നു

ADVERTISEMENTS
   

പക്ഷേ മമ്മൂട്ടിയെ കുറിച്ച് തികച്ചും വ്യത്യസ്തമായ അനുഭവമാണ് അദ്ദേഹം പങ്ക് വെച്ചത് മമ്മൂട്ടി നായകനായ പ്രമാണി എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ ദുരനുഭവമാണ് ജോഷി പങ്ക് വെച്ചത്. ഷൂട്ടിംഗിനുള്ള തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞ് ഒരു ദിവസം മമ്മൂട്ടിയ്ക്ക് പനി വന്നെന്നും എത്ര റിക്വസ്റ്റ് ചെയ്തിട്ടും അദ്ദേഹം ഷൂട്ടിന് വരാന്‍ തയ്യാറായില്ലെന്നും നിര്‍മ്മാതാവ് പറയുന്നു. ആ കാശെല്ലാം നഷ്ടമായി. പിന്നീട് മറ്റൊരു സീന്‍ ചിത്രീകരിക്കാന്‍ വേണ്ടി ദിവസം കൂടി നല്‍കാന്‍ അദ്ദേഹത്തിന് അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം നിന്നില്ല. നേരത്തെ എവിടെയോ വാക്ക് പറഞ്ഞിരുന്നു എന്ന് മമ്മൂട്ടി പോയി. പിന്നീട് മറ്റൊരു ദിവസം ആ സീന്‍ ഷൂട്ട് ചെയ്യേണ്ടി വന്നുവെന്നും ജോഷി പറഞ്ഞു. മാസ്റ്റര്‍ബിന്‍ എന്ന ഒരു യൂട്യൂബ് ചാനലിന് അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

ADVERTISEMENTS
Previous article‘സൂ​പ്പ​ര്‍ ച​ര​ക്ക്, ക്യാ​ഷ് മു​ട​ക്കി​യാ​ലും ന​ഷ്ടം വ​രാ​നി​ല്ല. കിടിലൻ മറുപിടിയുമായി അഞ്ജു അരവിന്ദ്
Next articleപേരിലെ നായര്‍ മാറ്റിക്കൂടെ എന്ന ചോദ്യത്തിന് മറുപടിയുമായി സീമ ജി നായര്‍