പതിനാറു വയസ്സുള്ള പെൺകുട്ടിയുടെ കൂടെ നിങ്ങൾ ആടുന്നത് എന്തിനു എന്ന ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെ

435

മലയാള സിനിമയിലെ താര ചക്രവർത്തി മോഹൻലാൽ പലപ്പോഴും അഭിമുഖങ്ങളിൽ തനിക്കെതിരെ ഉള്ള വിമർശനങ്ങളെ വളരെ നിസ്സാരമായ കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു നടനാണ്. പല സന്ദർഭങ്ങളിലും തനിക്കെതിരെയുള്ള വിമർശനങ്ങൾ മോഹൻലാലിനെ സ്വാധീനിക്കാറില്ല എന്നുള്ളത് അദ്ദേഹത്തിന്റെ മറുപടികളിൽ നിന്ന് തന്നെ വ്യക്തമാണ്. ഇത്രയും വർഷത്തെ അഭിനയ പരിചയം അദ്ദേഹത്തിന് ഇതിനെ വളരെ നിസ്സാരമായി നേരിടാനുള്ള കറുത്ത് നല്കന്നത് എന്നതാണ് പ്രധാന വസ്തുത.

കരിയറിന്റെ എല്ലാ തലങ്ങളിലും വിമർശനങ്ങളും നേരിട്ടുള്ള ലാൽ പക്ഷേ അവയെല്ലാം ഒരു ചിരിയോട് നേരിട്ട് മുന്നോട്ടു പോയിട്ടുള്ള താരമാണ്. പലപ്പോഴും തനിക്കെതിരെ ഉള്ള മറ്റുള്ളവരുടെ വിമര്ശങ്ങളെ കുറിച്ച് ചോദിച്ചാൽ ലാൽ പറയുന്നത് അത് കഴിഞ്ഞ കാര്യങ്ങൾ അല്ലെ അത് വീടു ഞാൻ ഭൂത കാലത്തിൽ ജീവിക്കാറില്ല എന്നതാണ്.

ADVERTISEMENTS
   

ഇപ്പോൾ മോഹൻലാലിനെതീരെ കാലങ്ങളായി നേരിട്ടുകൊണ്ടിരുന്ന ഒരു വിമർശനമായിരുന്നു തന്നെക്കാൾ ഒരുപാട് പ്രായം കുറഞ്ഞ സ്ത്രീകളുമായി 16 ഓ പതിനെട്ടോ വയസ്സുള്ള നായിക നടിമാരുമായി ആടുകയും പാടുകയും ചെയ്യുന്നു അങ്ങനെയൊക്കെ ചെയ്യുന്ന നാണമില്ലേ എന്നൊക്കെയുള്ള തരത്തിലുള്ള ആരോപണങ്ങൾ. ഇത്തരം ആരോപണങ്ങൾ മോഹൻലാലിനെതീരെ മാത്രമല്ല സിനിമയിലെ ഒട്ടുമിക്ക മുതിർന്ന താരങ്ങൾ നേരിട്ടുള്ളതാണ്. ഒരു അഭിമുഖത്തിൽ മോഹൻലാൽ അതിനെക്കുറിച്ച് തുറന്നുപറയുന്നുണ്ട്.

ലാൽ അത്തരത്തിലുള്ള വിമർശനങ്ങളെ കുറിച്ച് പറയുന്നതിങ്ങനെ ?

എപ്പോഴും ചോദിക്കാറുള്ളതാണ് നിങ്ങൾ എന്തിനാണ് 16 വയസുള്ള കുട്ടിയുടെ കൂടെ ആടുന്നത് എന്ന്

പണ്ടൊക്കെ നസീർ സാർ ഒക്കെ അഭിനയിക്കുന്ന സമയത്ത്അദ്ദേഹം കോളേജിൽ പഠിക്കുന്ന പയ്യനായിട്ടൊക്കെ അഭിനയിക്കുന്ന സീനുകൾ ഉണ്ട് . പക്ഷേ ഇപ്പോൾ നമുക്ക് അതൊന്ന് ഒരിക്കലും ചെയ്യാൻ കഴിയില്ല ആ കാലത്തു അതൊക്കെ നടക്കുമായിരുന്നു ഇപ്പോൾ കളം മാറി . നമ്മുടെ പ്രായത്തിലുള്ള സ്ത്രീകൾ തന്നെ നമ്മളോടൊപ്പം അഭിനയിക്കണം എന്ന് വാശി പിടിച്ചാൽ സിനിമയിൽ വരുമ്പോൾ അതിനൊക്കെ ഒരുപാട് ലിമിറ്റേഷൻസ് ഉണ്ട്. അതുകൊണ്ടുതന്നെ നമുക്ക് പ്രായത്തിന് താഴെയുള്ള പെൺകുട്ടികളെ തിരഞ്ഞെടുക്കേണ്ടതായി വരും കൂടെ അഭിനയിക്കാൻ. എനിക്ക് 45 വയസ്സായി എന്ന് കരുതി അതെ വയസ്സുള്ള വയസ്സുള്ള ഒരു നായികയെ കൊണ്ടുവന്ന് അഭിനയിപ്പിച്ചാൽ അത് വേറെ തരത്തിൽ ആയിപ്പോകും എന്ന് ലാൽ പറയുന്നു.

ഇത്തരത്തിലാണ് മോഹൻലാൽ ആ വിഷയത്തിന് മറുപടി പറയുന്നത്.

ഇത്തരം കാര്യങ്ങൾ ഒരിക്കലും ഒരു വ്യക്തിയുടെ പ്രശ്നമല്ല ഒരു സമൂഹത്തിൻറെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. പൊതുവെ ഫെമിനിസ്റ്റുകൾ പറയുന്ന പോലെ തന്നെ പുരുഷന്മാരായ നായകന്മാർക്ക് പൊതുവേ പ്രായം ആകാറില്ല പ്രായമാകുന്നത് സ്ത്രീകൾക്ക് ആയിരിക്കും കൂടുതൽ എന്ന്. സത്യത്തിൽ ഓരോ വ്യക്തികളെയും സമൂഹം മനസ്സിലേക്ക് എടുക്കുന്ന രീതികൾ വ്യത്യസ്തമായിരിക്കും എന്നുള്ളതാണ് ഇതിൻറെ പ്രധാന സത്യം പിന്നെ അത് സമൂഹത്തിന് അടിത്തട്ടിൽ നിന്നും മാറ്റം ഉണ്ടാകേണ്ട കാര്യമാണ്.

പിന്നെ ഇപ്പോൾ പഴയ രീതികൾ ഒക്കെ മാറി മുതിർന്ന നായികമാരും അഭിനയരംഗത്ത് സ്ഥിരമാകുന്നതോടെ യൗവനം കാത്തുസൂക്ഷിക്കുന്നവരും ഇപ്പോഴും സിനിമകളിൽ നായികമാരായി തന്നെ അഭിനയിച്ചു മുന്നോട്ട് പോകുന്നുണ്ട്. ഐശ്വര്യ റായ് മഞ്ജു വാര്യർ മീന തുടങ്ങിയനടിമാർ ഈ സ്റ്റീരിയോ ടൈപ്പുകളെ മാറ്റിപ്പിടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പൊതുവെ ഇതൊരു പുരുഷാധിപത്യ മനോഭാവമുളള സമൂഹം ആയതിനാൽ തന്നെ അതിൽ മാറ്റങ്ങൾ ഉണ്ടാകാൻ കാലങ്ങൾ എടുക്കും. എങ്കിലും പടിപടിയായി ഈ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് എന്നത് ആശ്വാസ്യകരമാണ്.

ADVERTISEMENTS