ഒരു വലിയ ഇടവേളയ്ക്കുശേഷം മോഹൻലാലിന്റെ ഒരു ചിത്രം തീയേറ്ററുകളിലേക്ക് എത്തുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രമാണ് അത്. വലിയ പ്രതീക്ഷയോടെ തന്നെ സിനിമാലോകം മുഴുവൻ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് നേര്. അടുത്ത സമയത്ത് ഈ ചിത്രത്തിന്റെ ഭാഗമായി പല അഭിമുഖങ്ങളിലും മോഹൻലാൽ പങ്കെടുത്തിരുന്നു. ആ സമയത്ത് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
ഈ ചിത്രത്തിലെ ഒരു കഥാപാത്രം മാത്രമാണ് താനെന്നും; തന്നെ ഒരിക്കലും ഇതിനെ വില്ലനായോ നായകനായോ ഒന്നും കണക്കുകൂട്ടാൻ പോലും സാധിക്കില്ല എന്നുമൊക്കെയാണ് അദ്ദേഹം പറയുന്നത്. സമൂഹത്തിലെ ചില അനീതികളെക്കുറിച്ച് ഒക്കെയാണ് ചിത്രം പറയുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതോടൊപ്പം മറ്റുള്ളവരോടുള്ള നമ്മുടെ സൗഹൃദത്തെ കുറിച്ചും നമ്മുടെ ധർമ്മത്തെക്കുറിച്ച് ഒക്കെ അദ്ദേഹം സംസാരിക്കാൻ മറന്നിരുന്നില്ല. മറ്റൊരാളുടെ എപ്പോഴും നമ്മൾ നല്ല രീതിയിൽ തന്നെ ചിരിച്ചു സംസാരിക്കണം; മാത്രമല്ല അവരോട് നല്ല രീതിയിൽ പെരുമാറുന്നതും ആവശ്യമുള്ള ഒരു കാര്യമാണ്. നമുക്ക് ഓരോ ആളുകൾക്കും ഓരോ വിഷമങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാവും പക്ഷേ നമ്മൾ അത് ഒരിക്കലും നമുക്ക് അപ്പുറത്ത് നിൽക്കുന്ന ആളിലേക്ക് എത്തിക്കാൻ പാടില്ല. അവരിലേക്ക് നമ്മൾ എപ്പോഴും പോസിറ്റീവായ കാര്യങ്ങൾ മാത്രമേ കൊടുക്കാൻ പാടുള്ളൂ. എങ്കിൽ മാത്രമേ അവിടെ സന്തോഷം നിറഞ്ഞുനിൽക്കുകയുള്ളൂ.
മാത്രമല്ല തനിക്ക് ആത്മീയത പറഞ്ഞു തരുന്ന തരത്തിലുള്ള ചില സുഹൃത്തുക്കൾ ഉണ്ട്. എന്നും കുട്ടിക്കാലം മുതലേ അത്തരം സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം നൽകാറുണ്ട് എന്നും മോഹൻലാൽ പറയുന്നുണ്ട്. തനിക്ക് ആത്മീയത നിറഞ്ഞ ചിന്തകൾ കുട്ടിക്കാലം മുതലേ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം ഓർമ്മിക്കുന്നു.
ഒരു പ്രായം കഴിഞ്ഞാൽ ചിലപ്പോൾ ആത്മകഥയിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടോ എന്ന് പോലും നമുക്ക് മനസ്സിലാക്കാൻ കഴിയില്ല എന്നും അദ്ദേഹം പറയുന്നു. അങ്ങനെയൊരു സാധ്യത ഒരു കാരണവശാലും നമ്മുടെ ജീവിതത്തിൽ നിന്നും തള്ളിക്കളയാൻ സാധിക്കുന്നതും അല്ല. നമ്മുടെ ജീവിതം എവിടേക്കാണ് ചെല്ലുന്നത് എന്ന് ഒരിക്കലും നമുക്ക് തീരുമാനിക്കാൻ സാധിക്കുന്നതല്ല .അത് എങ്ങനെയാണെന്ന് നമ്മൾ മനസ്സിലാക്കിയാൽ ജീവിതത്തിന്റെ ആ രസിച്ചരട് മുറിഞ്ഞുപോകും, മോഹന്‍ലാല്‍ പറയുന്നു.
ആത്മീയത ഒരിക്കലും താൻ ആയിട്ട് തിരഞ്ഞെടുക്കുന്ന ഒന്നായിരിക്കില്ല. പക്ഷേ ഉള്ളുകൊണ്ട് താൻ ഒരുപാട് ആത്മീയതയെ ഇഷ്ടപ്പെടുന്നുണ്ട്. അതിന് കാരണം അങ്ങനെയുള്ള കുറച്ച് സുഹൃത്തുക്കൾ തന്നെയാണ്. ഒരു വ്യക്തിയിൽ കുറച്ചുനാളത്തേക്ക് മാത്രമായി ആത്മീയത സംഭവിക്കാൻ സാധ്യതയില്ലന്നാണ് തനിക്ക് തോന്നുന്നത്. എന്നാൽ അങ്ങനെ സംഭവിക്കില്ല എന്ന് പറയാനും സാധിക്കില്ല.