Advertisement
Home MOVIES Malayalam ഞാൻ ഇങ്ങു നീന്തി പോന്നു അച്ഛാ , അതുകൊണ്ടാണ് ലേറ്റ് ആയത് – അന്ന് പ്രണവ്...

ഞാൻ ഇങ്ങു നീന്തി പോന്നു അച്ഛാ , അതുകൊണ്ടാണ് ലേറ്റ് ആയത് – അന്ന് പ്രണവ് പറഞ്ഞത് കേട്ട് ഞെട്ടി മോഹന്‍ലാല്‍

22925

നടൻ മോഹൻലാലിനോളം തന്നെ ആരാധകരുള്ള ഒരു വ്യക്തിയാണ് ഇന്ന് മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലും. അച്ഛന്റെ മാനറിസങ്ങളൊക്കെ മകന് അതേപോലെ ലഭിച്ചിട്ടുണ്ട് എന്നാണ് പലപ്പോഴും ആരാധകർ പറയാറുള്ളത്. മോഹൻലാലിനോടുള്ള ആവേശമാണ് ഇപ്പോൾ പ്രണവ് മോഹൻലാലിനോട് പ്രേക്ഷകർ കാണിക്കുന്നത്.

അടുത്ത സമയത്ത് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രണവിനെ കുറിച്ചും മോഹൻലാൽ സംസാരിക്കുന്നുണ്ട്. ഒപ്പം തന്നെ പ്രണവിന്റെ യാത്രകളെ കുറിച്ചും പ്രണവിന്റെ ക്യാരക്ടറിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. അദ്ദേഹം പറയുന്ന വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടി. . താൻ എവിടെയാണെങ്കിലും തന്റെ മക്കളുമായി എപ്പോഴും കോൺടാക്ട് ഉള്ള ഒരു വ്യക്തിയാണെന്നാണ് മോഹൻലാൽ പറയുന്നത്.

ADVERTISEMENTS

അതുപോലെ തന്നെ എല്ലാ കാര്യങ്ങളും കുട്ടികൾ അമ്മയെ വിളിച്ച് പറയാറുണ്ട്. ജീവിതത്തിൽ സന്തോഷങ്ങൾ കണ്ടെത്താൻ ഒരുപാട് ദൂരം യാത്ര ചെയ്യാൻ മടിയില്ലാത്തവരാണ് തന്റെ രണ്ടു മക്കളും അതാണ് ഒരു വ്യക്തിക്ക് വേണ്ടത്. അപ്പു ആണെങ്കിൽ ഇടയ്ക്കിടെ ഹംപിയിലേക്കാണ് യാത്ര പോകുന്നത്. അവിടെയുള്ള കാഴ്ചകൾ അവന് വളരെ പ്രിയപ്പെട്ടതാണ്.

READ NOW  പലരുടെയും ധാരണ എനിക്ക് അമ്പതു വയസ്സ് മുകളിൽ പ്രായം ഉണ്ട് എന്നാണ് എന്നാൽ സത്യമതല്ല : മീര വാസുദേവ്

പലപ്പോഴും അവൻ അവിടെ കുറെ ദിവസം തന്നെ കൂടാറുണ്ട്. ഒരിക്കൽ ഞാൻ അവിടെ ഷൂട്ടിന് പോയപ്പോൾ അവിചാരിതമായി അപ്പുവിനെ കണ്ടിരുന്നു അവൻ ഞാൻ അവിടെ എത്തിയെന്ന് അറിഞ്ഞപ്പോൾ രാവിലെ വരാമെന്ന് എന്നെ വിളിച്ചു പറഞ്ഞു. ഞാൻ ഒരുപാട് അവനെ കാത്തിരുന്നു. അവൻ വരുന്നില്ല ഞാൻ മടങ്ങാൻ തുടങ്ങിയപ്പോൾ അവൻ വന്നു. നനഞ്ഞു കുതിർന്നാണ് കയറി വന്നത്.

ഒരു നദിയുടെ അക്കരെ ആയിരുന്നു അവൻ ക്യാമ്പ് ചെയ്തിരുന്നത്. രാവിലെ ഇക്കരയ്ക്ക് അവൻ ഒരുപാട് നോക്കിയിട്ടും കടത്ത് കിട്ടിയില്ല എന്നാണ് മറുപടിയായി പറഞ്ഞത്. പിന്നെ എങ്ങനെയാണ് നീ വന്നത് ഞാൻ ചോദിച്ചപ്പോൾ ഞാൻ ഇങ്ങു നീന്തി പോന്നു അച്ഛാ എന്നും അതുകൊണ്ടാണ് ലേറ്റ് ആയത് എന്നും വളരെ തണുപ്പൻ മട്ടിൽ അവൻ സംസാരിച്ചു. അത് കേട്ട് ഞാന്‍ ശരിക്കും ഞെട്ടി പൊയ് എന്നും ഭയന്ന് പൊയ് എന്നും ലാല്‍ മുന്പ് പറഞ്ഞിരുന്നു.

READ NOW  മീരാജാസ്മിനാണ് ആദ്യമായി എന്റെ അഹങ്കാരത്തിനു ഒരടി നൽകുന്നത് - അന്ന് മീര അങ്ങനെ പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി - ആ സംഭവം പറഞ്ഞു ലാൽ ജോസ്.

മകളെക്കുറിച്ച് പറയുകയാണെങ്കിൽ അവൾ പണ്ടുമുതലേ കഥകളൊക്കെ എഴുതുന്ന കൂട്ടത്തിൽ ആണ്. കവിതകൾ എഴുതുന്ന കാര്യം തനിക്ക് അത്ര അറിയാമായിരുന്നില്ല. നന്നായിത്തന്നെ ചിത്രം വരയ്ക്കാറുണ്ട്.. വ്യത്യസ്തമായ ഇഷ്ടങ്ങളാണ് മക്കൾക്കൊക്കെ ഉള്ളത്. തായ്‌ലാൻഡിൽ ഇപ്പോൾ ഒരായോധനകല പഠിക്കുകയാണ് മകൾ വിസ്മയ എന്നും മോഹൻലാൽ പറയുന്നുണ്ട്.

ADVERTISEMENTS