
മലയാളത്തിന്റെ നടന്ന വിസ്മയമാണ് മോഹൻലാൽ അതിൽ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുള്ള ആർക്കും ഒരു തരത്തിലുമുള്ള എതിരഭിപ്രായം പറയാതെ തന്നെ സമ്മതിക്കുന്ന കാര്യവുമാണ്. സിനിമ സെറ്റുകളിലുള്ള മോഹൻലാലിൻറെ പെരുമാറ്റം എന്നെന്നും ചർച്ച വിഷയമാണ്. കൂടെ അഭിനയിക്കുന്ന താരങ്ങളിലെ വളരെ സുഖകരമായ ഒരു അന്തരീക്ഷത്തിലേക്ക് എത്തിക്കുന്ന ഒരു പ്രകൃതമാണ് മോഹൻലാലിന് ഉള്ളത്. അത്രക്കും പോസിറ്റീവ് ആയി ആണ് അദ്ദേഹം സെറ്റിലുളളവരോട് പെരുമാറുന്നത് എന്ന് അദ്ദേഹത്തിന് ഒപ്പം അഭിനയിച്ച നിരവധി പേർ പറയുന്ന കാര്യമാണ്.
ഇപ്പോൾ വൈറലാവുന്നത് മോഹൻലാൽ നൽകിയ ഒരു അഭിമുഖത്തിന്റെ ഭാഗങ്ങൾ ആണ്. മോഹൻലാലിനെ പറ്റിയുള്ള വിമർശനങ്ങളോടും അദ്ദേഹത്തെ വിമർശിച്ചുള്ള പോസ്റ്റുകളോടുമൊക്കെ എങ്ങനെയാണു അദ്ദേഹം പ്രതികരിക്കുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് ആണ് ലാലേട്ടന്റെ മറുപടി.
അക്കാര്യം പറയുനനത്തിനു മുൻപ് കുറച്ചു നാൾ മുൻപ് സംവിധയകാൻ രഞ്ജിത്ത് മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ഉണ്ട്. മോഹൻലാലിനെ ആളുകൾ ഒരിക്കലും അഹങ്കാരിയായി കാണാത്തത് അദ്ദേഹമ വര്ഷണങ്ങളായി പാലിച്ചു പോകുന്ന ഒരു നയതന്ത്രജ്ഞതയാണ് രഞ്ജിത് പറയുന്നത്.
അതിനു രഞ്ജിത് ലാലിനെ ബുദ്ധിമാനായ ഒരു നമ്പൂതിരിയായി ആണ് ഉപമിക്കുന്നത് ആറും നാലും പതിനന്നല്ലെ എന്ന് ചോദിച്ചാൽ അതെയോ പത്താണെന്നു കേട്ടിട്ടുണ്ട് ചിലപ്പോൾ അങ്ങനെയും ആവാം നിശ്ചയമില്ല എന്നാണ് നമ്പൂതിരി പറഞ്ഞത് അതായത് ആരെയും വെറുപ്പിക്കാത്ത ഒരു നയതന്ത്രജ്ഞത അതുകൊണ്ടു തന്നെ മോഹൻലാലിന് ശത്രുക്കളില്ല അഹങ്കാരി എന്ൻ പേരില്ല. ലാലിനെ അനുകരിച്ചു പലരും ഇത് ചെയ്യാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അത് ജത്തിയാൽ കിട്ടണം എന്ന് രഞ്ജിത് പറയുന്നുണ്ട്.
അത്തരത്തിൽ ആ പറഞ്ഞതിനെ ശരിവെക്കുന്ന തരത്തിലൊരു മറുപടിയാണ് തന്നെ കുറിച്ച് മോശം എഴുതുന്നവരോട് പറയാനുളളത് എന്താണ് എന്ന ചോദ്യത്തിനു ലാലിന്റെ മറുപടി. അതെ പോലെ തന്നെ നെഗറ്റിവിറ്റികളെ അദ്ദേഹം എങ്ങനെ ഒഴിവാക്കുന്നു എന്നതിന് ഉദാഹരണം കൂടിയാണ് ആ മറുപടി. അതിങ്ങനെ
ഒരാൾ എന്നെ വിളിച്ചു പറയുകയാണ് ലാലിനെ കുറിച്ച് ഇതാ ഇങ്ങനെ എഴുതിയിരിക്കുന്നു എന്ന് പറഞ്ഞാൽ ഞാൻ അത് വായിച്ചാലല്ലേ കുഴപ്പമുള്ളൂ. ഞാൻ അത് അങ്ങനെ മാനസിലേക്ക് എടുക്കാറില്ല അഥവാ ഞാനത് വായിച്ചാലും ഞാനത് അങ്ങ് വിടും . കാരണം അത് ഒരാളുടെ ഇഷ്ടമല്ലേ അല്ലെങ്കിൽ അയാൾക്ക് ആ സമായതു തോന്നുന്ന കാര്യം ആണ് അത്. എനിക്ക് പറയാനുള്ളത് പറയും, ചിലപ്പോൾ ഞാനെഴുതുനൻ ബ്ലോഗിനെ ക്രിട്ടിസൈസ് ചെയ്തു ഒക്കെ ആളുകൾ പലതും എഴുത്തും അത് കൊണ്ട് അവർക്ക് ഒരു സന്തോഷം കിട്ടുന്നുണ്ടെങ്കിൽ കിട്ടിക്കോട്ടെ . അങ്ങനെ മാത്രമേ പറയാനൊക്കു അല്ലാതെ ഞാനെന്തു ചെയ്യാനാണ്.
വളരെ മോശമായി ഒക്കെ അവർ എഴുതും. എന്തുകൊണ്ടാണ്അ വർ അത് എഴുതുന്നത് എന്ന് അവർ ആലോചിച്ചു അവരാണ് മാറേണ്ടത് . ഇതിനെ ഒരു നല്ല പ്ലാറ്റഫോമാക്കി ഉപയോഗിക്കുകയാണ് എല്ലാവരും ചെയ്യേണ്ടത് . ഇത്തതിനെ ഒരു മോശ പ്ലാറ്ഫോമാക്കി ഉപയോഗിക്കുന്നവരോട് നമുക്ക് ഒരു സിമ്പതി മാത്രമേ ഉള്ളു എന്ന് മോഹൻലാൽ പറയുന്നു.