അദ്ദേഹം എന്നോട് ചോദിച്ചു ഇത് വരച്ചത് ഞാൻ തന്നെയാണോ എന്ന് – ആ അത്ഭുത ചിത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത്.

36

മലയാള സിനിമയുടെ നടന് വിസ്മയമായ മോഹൻലാലിന് ചില കാര്യങ്ങളോട് ഒരു പ്രത്യേകമായ ഇഷ്ടമുണ്ടെന്ന് പ്രേക്ഷകർക്ക് അടക്കം അറിയാവുന്ന കാര്യമാണ്. അതിലൊന്നാണ് ചില ആർട്ടുകൾ എന്നത്. അദ്ദേഹത്തിന് വലിയ കമ്പമാണ് ആർട്ടുകളോട് ഉള്ളത്. അദ്ദേഹത്തിന്റെ അമ്മ തന്നെ ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ വർഷങ്ങൾക്കു മുൻപ് ഒരു ചിത്രം വരപ്പിച്ചതിനെ കുറിച്ചും ആ ചിത്രത്തിന് എടുത്ത ദൈർഘ്യത്തെക്കുറിച്ചും ഒക്കെ മോഹൻലാൽ പറയുന്നതാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ഒരു ചിത്രത്തെ കുറിച്ചാണ് മോഹൻലാൽ സംസാരിക്കുന്നത്.

ആർട്ടിസ്റ്റ് നമ്പൂതിരി സാറിന്റെ അരികിൽ താൻ ഒരു ചിത്രം വരയ്ക്കാമോ എന്ന് ചോദിച്ചു. “സൗന്ദര്യലഹരിയിലെ ദേവിസ്ഥാനം” എന്നാണ് പറയുന്നത് . അത് വരയ്ക്കുമോ എന്ന് താൻ ചോദിച്ചു. അതു വരയ്ക്കാൻ ഭയങ്കര പ്രയാസമാണ്. വരയ്ക്കാൻ പറ്റില്ലന്ന് പറയുന്നതാണ് സത്യം. അത്രയ്ക്ക് ബുദ്ധിമുട്ടുള്ള ഒരു ചിത്രമാണ്. അഞ്ചുവർഷം കൊണ്ട് അദ്ദേഹം ആ പടം വരച്ച് എനിക്ക് നൽകി. അതിമനോഹരമായ ഒരു ചിത്രമാണ് അത്. അദ്ദേഹം മരണപ്പെടുന്നതിന് ഒരു ആറ് ഏഴ് മാസത്തിന് മുൻപ് എന്റെ വീട്ടിൽ വന്നിരുന്നു.

ADVERTISEMENTS
READ NOW  ദുൽഖറിന്‍റെ  ആ മറുപടിയിൽ ഉണ്ട് അയാൾ എന്താണ് എന്ന് - ദുൽഖറിനെ കുറിച്ച് മണികണ്ഠൻ പറഞ്ഞത

അന്ന് അദ്ദേഹം എന്നോട് ചോദിച്ചു, എനിക്ക് ആ ചിത്രം ഒന്ന് കാണാൻ പറ്റുമോ ലാലേ, അന്ന് വരച്ചത് എന്ന്. ഞാൻ പറഞ്ഞു കാണാമല്ലോ അതിനെന്താ മുകളിലാണ് എന്ന്. അങ്ങനെ പറഞ്ഞു അദ്ദേഹത്തെ കൊണ്ടുപോയി.

അപ്പോൾ അദ്ദേഹം ആ ചിത്രത്തിലേക്ക് തന്നെ കുറെ സമയം ഇങ്ങനെ നോക്കി നിന്നു. എന്നിട്ട് അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു ഇത് ഞാനാണോ വരച്ചത് എന്ന്. കാരണം അതൊരു ബ്ലെസ്സിംഗ് ആണ്. മോഹൻലാലിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. കാരണം അതൊരു ശ്ലോകം ആണ് അതില്‍ നിന്നാണ് ആ ചിത്രം വരചെടുക്കുന്നത് അത് വലിയ പാടാണ് അതാണ്‌ ആ ചിത്രത്തിന്റെ വ്യത്യസ്തത.

ശ്രീ ശങ്കരാചാര്യർ രചിച്ചിട്ടുള്ള ഒരു വിഖ്യാത ഗ്രന്ഥം ആണ് സൗന്ദര്യ ലഹരി. ദേവി പാർവതിയുടെ മാഹാത്മ്യത്തിന്റെയും രൂപത്തിന്റെയും വർണ്ണനകൾ അടങ്ങിയിട്ടുളള നൂറോളം സംസ്കൃത ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ഇതനെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ആദ്യത്തെ നാൽപത്തിയൊന്ന് ശ്ലോകങ്ങൾ ആണ് ആനന്ദ ലഹരി എന്ന് അറിയപ്പെടുന്നത് ഇത് ശങ്കരാചാര്യർ അല്ല രചിച്ചത് എന്നും പറയുന്നുണ്ട്. ഇതിൽ ഒരു ശ്ലോകം ആണ് ദേവിസ്ഥാനം . മഹാകവി കുമാരനാശാൻ ഇതിനെ മാലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ദേവിസ്ഥാനം അത് ഒരു ചിത്രമായി വരചെടുക്കുക തത്വത്തില്‍ അസാദ്യമാണ് അതാണ്‌ അഞ്ചു വര്ഷം കൊണ്ട് ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ചു എടുത്തത്

READ NOW  ആ സിനിമയെന്റെ ജീവിതം തകർത്തു. മോശം രംഗങ്ങൾ ഉൾപ്പെടുത്തി.എന്റെ അമ്മ പോലും എന്നെ തള്ളിപ്പറഞ്ഞു. കൃപ നടത്തിയ വെളിപ്പെടുത്തൽ

ചിത്രങ്ങളോടും പഴയകാല വസ്തുക്കളോടും ഒക്കെ ഒരു പ്രത്യേക ഇഷ്ടമാണ് മോഹൻലാലിന് ഉള്ളത്. ഒരുപാട് പഴയ വസ്തുക്കളും മറ്റും അദ്ദേഹത്തിന്റെ ശേഖരത്തിൽ ഉണ്ട് എന്ന് പഴയ ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ അമ്മ തന്നെ പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ മോതിരങ്ങളും വലിയ ഇഷ്ടമുള്ള ഒരാളാണ് മോഹൻലാൽ. പഴമയെ സ്നേഹിക്കുന്ന ഒരു നടൻ എന്ന് വേണമെങ്കിൽ നമുക്ക് മോഹൻലാലിനെ വിളിക്കാൻ സാധിക്കും.

ADVERTISEMENTS