നിദ്ര നൃത്തത്തെ ഉപാസനയായി കാണുന്ന ഇന്ത്യൻ ക്ലാസിക്കൽ ഡാൻസറാണ് മേതില്‍ ദേവിക . അസാമാന്യ മെയ് വഴക്കവും രൂപ ഗുണവും കഴിവും ഒത്തിണങ്ങിയ നർത്തകിയാണ് മേതില്‍ ദേവിക.സംസ്ഥാന നാടക അക്കാദമി അവാർഡുകൾ കേരള നാടക അക്കാദമി അവാർഡുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് ദേവിക സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ ഐഎസ്ആർഒ പോസ്റ്റ് ഡോക്ടറെ ഫെല്ലോഷിപ്പ് നേടുന്ന നർത്തകി കൂടിയാണ് മേതില്‍ ദേവിക. ഈ 46 കാരിയുടെ സ്വദേശം പാലക്കാട് ആണ്.
തന്റെ നൃത്തത്തിൽ എപ്പോഴും വ്യത്യസ്തത പുലർത്താൻ അവർ ശ്രദ്ധിച്ചിരുന്നു.ആശയവും എപ്പോഴും വ്യത്യസ്തമായിരുന്നു.നൃത്തത്തെ ശാസ്ത്രവുമായി കൂട്ടി ചേർത്ത് വ്യത്യസ്തമായ ആശയം കൊണ്ടുവന്നതിനാണ് ദേവികയ്ക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്
തന്റെ വ്യക്തിജീവിതത്തിൽ ഉണ്ടായ ഒരുപാട് സംഭവങ്ങളെ തനിക്ക് അതിജീവിക്കാൻ കഴിഞ്ഞത് നൃത്തം തന്റെ ഒപ്പം ഉണ്ടായിരുന്നതിനാൽ ആണെന്ന് മേളിൽ ദേവിക പറയുന്നു.നിരവധി സിനിമകളിലേക്ക് ഓഫർ വന്നിരുന്നു വന്നിരുന്നെങ്കിലും നൃത്തമാണ് തന്റെ എല്ലാം എന്നുപറഞ്ഞ് അതിനെയെല്ലാം നിരസിക്കുകയായിരുന്നു പതിവ്.
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും മേപ്പടിയാൻ എന്ന ഉണ്ണിമുകുന്ദന്‍ ചിത്രത്തിന്‍റെ സംവിധായകനുമായ വിഷ്ണു സംവിധാനം ചെയ്യുന്ന ‘കഥ ഇന്നലെ വരെ’ എന്ന ചിത്രത്തിലാണ് മേതില്‍ ദേവിക ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തിൽ നായികയായിട്ടാണ് ദേവിക അഭിനയിക്കുന്നത്. ബിജു മേനോൻ ആണ് ചിത്രത്തിലെ നായകൻ. ഇത്ര മനോഹരമായ ഒരു ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് മേതിൽ ദേവിക തന്നെയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഒരു വർഷത്തോളം നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ദേവിക ഈ തീരുമാനം എടുക്കുന്നത്.തന്റെ നൃത്തത്തിന്റെ യാതൊരുവിധ കാര്യങ്ങളെയും ഈ സിനിമ ബാധിക്കില്ല എന്ന് വിഷ്ണുവിന്റെ ഉറപ്പാണ് തന്നെ ഈ സിനിമയിൽ എത്തിച്ചതെന്നും ദേവിക പറയുന്നു.
നടന്‍ മുകേഷിനെ വിവാഹം കഴിക്കുന്നതിലൂടെയാണ് ദേവിക കൂടുതല്‍ പ്രശസ്തയായത്. കൂടുതല്‍ മാധ്യമ ശ്രദ്ധ നേടുന്നതും പ്രധാന കാരണം.ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. എന്നാല്‍ അധിക നാള്‍ ഈ ബന്ധം നിലനിന്നിരുന്നില്ല അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞു . 2013 ല്‍ ആണ് ഇരുവരും വിവാഹിതരാകുന്നത് 2021 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.