
അഭിനയ ജീവിതത്തിൽ അമ്പതു വര്ഷം പൂർത്തിയാക്കിയ മെഗാസ്റ്റാർ മമ്മൂട്ടി തൻ ഇനിയും അഭിനയം പേടിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിയാണ് എന്നാണ് സ്വൊയം വിശേഷിപ്പിക്കാറു. ഏത് വേഷവും തന്റെ അഭിനയ വൈഭവം കൊണ്ട് മികവുറ്റതാക്കിയെടുക്കാൻ അദ്ദേഹത്തിനുള്ള വൈദഗ്ദ്യം ഒന്ന് വേറെ തന്നെയാണ്. പൊതുവേ അഹങ്കാരി എന്നും പരുക്കനെന്നും വലിയ ദേഷ്യക്കാരാണെന്നുമൊക്കെ പല തരത്തിലുള്ള ആക്ഷേപങ്ങൾ അദ്ദേഹത്തിനെതിരെ ഉണ്ട്. ഇതിൽ പലതും ജീവിതത്തിന്റെ പല സാഹചര്യങ്ങലെ നേരിടാൻ താനെടുക്കുന്ന ചില മുൻ കരുതലാണ് എന്നാണ് മമ്മൂക്ക തന്നെ പറയുന്നത്.
പൊതുവേ ലൊക്കേഷനുകളിലും ആൾക്കൂട്ടങ്ങളിലുമൊക്കെ കൂളിംഗ് ഗ്ലാസ് വച്ചാണ് മമ്മൂട്ടി പ്രത്യേക്ഷപ്പെടാറുള്ളത്. കൂളിംഗ് ഗ്ലാസ്സുകൾ അദ്ദേഹത്തിന് നന്നായി ചേരുകയും ചെയ്യും. മമ്മൂട്ടിയുടെ ഈ കൂളിംഗ് ഗ്ലാസ് പ്രേമം സിനിമ ലോകത്തു തന്നെ പരസ്യമായ രഹസ്യമാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ ഈ കൂളിംഗ് ഗ്ലാസ് പ്രേമതെ കുറിച്ച് വിശദീകരിക്കുകയാണ് സംവിധായകൻ ടി എസ് സജി. ലൊക്കേഷനിലേക്ക് വരുമ്പോളെല്ലാം മമ്മൂട്ടി കൂളിംഗ് ഗ്ളാസ് വെച്ചാണ് വരാറുള്ളത്. ഒരിക്കൽ അതിന്റെ കാരണം തങ്ങൾ അദ്ദേഹത്തോട് തിരക്കിയെന്നും സജി പറയുന്നു. അതിനു അദ്ദേഹം നൽകിയ മറുപിടി കേട്ട് എല്ലാവരും ചിരിച്ചു പോയി എന്ന് സജി പറയുന്നു.
താൻ കാറിൽ നിന്നിറങ്ങി വരുമ്പോൾ സ്വാഭാവികമായും എല്ലാവരും തന്നെ ശ്രദ്ധിക്കും അങ്ങനെ ഒരുപാട് പേര് ശ്രദ്ധിക്കുമ്പോൾ തനിക്കു ഒരു ചമ്മലുണ്ടാകാറുണ്ട് ഇത് മറക്കുന്നതിനു വേണ്ടി ആണ് കൂളിംഗ് ഗ്ളാസ് വെക്കുന്നത്. ഗ്ലാസ് ഉള്ളപ്പോൾ അദ്ദേഹത്തിന് ആരെ വേണമെങ്കിലും നോക്കാമല്ലോ. എല്ലാവരോടും ഗുഡ്മോർണിംഗ് ഒക്കെ പറഞ്ഞു വളരെ പോസിറ്റീവ് ആയി ആണ് അദ്ദേഹം സെറ്റിലെത്താറുള്ളത് എന്ന് സജി പറയുന്നു