വന്ന വഴി മറക്കുന്ന വ്യക്തിയല്ല മുകേഷ് അംബാനി എന്ന തെളിയിച്ചിരിക്കുന്നു

42

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനായ വ്യക്തിയാണ് മുകേഷ് അംബാനി എന്ന് എല്ലാവർക്കും അറിയാം അദ്ദേഹത്തിന്റെ ആസ്തി എന്നു പറയുന്നത് 833215 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനായ അദ്ദേഹം നിരവധി ആളുകൾക്കാണ് ജോലി നൽകിയിരിക്കുന്നത്. ഈ കമ്പനിയിൽ ജോലിചെയ്യുന്ന ഏത് വ്യക്തിയാണ് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് എന്നും അത് എത്ര രൂപയാണ് എന്ന് പറയാൻ ആളുകൾക്ക് ഒരു പ്രത്യേക താല്പര്യം ഉണ്ടാകും.

ADVERTISEMENTS
   

അദ്ദേഹത്തിന് അങ്ങേയറ്റം വിശ്വസ്തനായ ഒരു വ്യക്തിക്ക് മാത്രമാണ് കമ്പനിയിലെ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. ആ വ്യക്തിയുടെ പേര് നിഖിൽ മെഷ്വാനി എന്നാണ്. ഇദ്ദേഹത്തിന്റെ വാർഷിക ശമ്പളം ആണ് ഒരു സാധാരണക്കാരനെ അമ്പരപ്പിക്കുന്നത് 24 കോടി രൂപയാണ് വാർഷിക ശമ്പളം ആയി നിഖിൽ കൈപ്പറ്റുന്നത്.

നിരവധി ബിസിനസ്സുകളാണ് റിലയൻസിനുള്ളത്. ആ ബിസിനസ്സുകൾകൊക്കെ തന്നെ നിഖിലിന്റെ സാന്നിധ്യം കാണാൻ സാധിക്കും എന്നും അതോടൊപ്പം തന്നെ അംബാനി കുടുംബവും ആയി അടുത്ത ബന്ധം തന്നെയാണ് നിഖിൽ പുലർത്തുന്നത് എന്നുമാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ധീരുഭായി അംബാനിയുടെ അനന്തിരവനാണ് നിഖിലിന്റെ പിതാവ് രേസിക് ഭായ് മേശ്വാനി

മുകേഷ് അംബാനിയുടെ പിതാവായ ധീരുഭായി അംബാനിയുടെ വിശ്വസ്തനായ രസിക്ഭായി മേശ്വാനിയുടെ മകന്‍. അച്ഛന് ബിസിനെസ്സില്‍  മാർഗ്ഗനിർദേശങ്ങൾ നൽകിയ വ്യക്തിയുടെ മകനായിരുന്നു നിഖിൽ മെഷ്വാനി . ബിസിനസ്സിൽ തന്റെ പിതാവിന്റെ വിശ്വസ്തന്‍ അദ്ദേഹത്തെ  വിജയിക്കാൻ സഹായിച്ച വ്യക്തിയുടെ മകനെ ഏറ്റവും വിശ്വസ്തനായി തന്നെയാണ് അദ്ദേഹം ഇപ്പോഴും കണക്കാക്കുന്നത്.

1986 ലാണ് റിലൈൻസിൽ നിഖിൽ ജോലിക്കായി എത്തുന്നത് പിന്നീട് കമ്പനിയുടെ ഡയറക്ടർ ആയി അദ്ദേഹം മാറുകയായിരുന്നു ചെയ്തത് ഒരിക്കലും പഴയ കാര്യങ്ങൾ ഒന്നും മറക്കുന്ന ഒരു വ്യക്തിയല്ല മുകേഷ് അംബാനി എന്ന ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു എന്നാണ് ആളുകൾ പറയുന്നത്.

ബിസിനസിൽ തനിക്ക് ആദ്യപാഠങ്ങൾ പറഞ്ഞുതന്ന വ്യക്തിയുടെ മകനെ തന്നെ  തന്റെ വിശ്വസ്തനായി കൂടെ നിർത്തുക എന്നത് ചെറിയ കാര്യമല്ല. തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് കൂടെ നിന്നവരെ കൈ വിടാതെ അദ്ദേഹത്തെ മറക്കാതെ ഇപ്പോഴും ചേർത്ത് പിടിക്കുന്നുണ്ട് എങ്കിൽ അതിനർത്ഥം അദ്ദേഹം ഇപ്പോഴും വന്ന വഴി മറന്നിട്ടില്ല എന്ന് തന്നെയാണ്.

മുകേഷ് അംബാനിയെ പോലെ തന്നെ കമ്പനിയില്‍ ഒരു പ്രോജെക്റ്റ്‌ ഒഫ്ഫെസരായി ആണ് നിഖിലിന്റെയും തുടക്കം റിലയന്‍സ് പെട്രോ കെമിക്കല്‍ ദിവിഷനിലയിരുന്നു അദ്ദേഹത്തിന് ജോലി പെട്രോ കെമിക്കല്‍ മേഖലയില്‍ റിലയന്‍സിനെ ലോകത്തിലെ മുന്‍ നിര കമ്പനിയായി വളര്‍ത്തിയതില്‍ നിഖിലിന്റെ പങ്ക് നിസ്സാരമല്ല.

2021-22ൽ നിഖിൽ ആർ. മേസ്വാനിയുടെ പ്രതിഫലം 24 കോടിയായിരുന്നു. ഒരു ദശാബ്ദത്തിലേറെയായി മുകേഷ് അംബാനി തൻ്റെ ശമ്പളം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2008-09 മുതൽ മുകേഷ് അംബാനി തൻ്റെ ശമ്പളം, പെർക്വിസിറ്റുകൾ, അലവൻസുകൾ, കമ്മീഷൻ എന്നിവ ഒരുമിച്ച് 15 കോടി രൂപയായി സൂക്ഷിച്ചു. കോവിഡ് -19 പാൻഡെമിക്കിൻ്റെ ആഘാതം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വർഷമായി തൻ്റെ പ്രതിഫലം സ്വമേധയാ ഉപേക്ഷിക്കാൻ അംബാനി തീരുമാനിച്ചു. റിലയൻസ് ഏറ്റവും ഒടുവിൽ അദ്ദേഹത്തിൻ്റെ ശമ്പളം ‘പൂജ്യം’ എന്ന് പട്ടികപ്പെടുത്തിയിരുന്നു.

ADVERTISEMENTS