ആ തീരുമാനം ഏറ്റവും വലിയ തെറ്റായിപ്പോയി, അയാളുടെ താൽപര്യങ്ങൾക്കായി എന്റെ കരിയർ ഉപയോഗിച്ചു: തുറന്നു പറഞ്ഞ് കുടുംബ വിളക്കിലെ നായിക മീര വാസുദേവ്

405

മോഹൻലാൽ ചിത്രം തന്മാത്രയിലൂടെ 2005 ൽ അഭിനയ രംഗത്തേക്കെത്തിയ താരമാണ് മീര വാസുദേവ്.ഇപ്പോൾ ഏഷ്യാനെറ്റിലെ ജനപ്രീയ സീരിയയിലായ കുടുംബ വിളക്കിലെ നായികയാണ് താരം. മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി അഭിനയിച്ചു തിളങ്ങി നിന്ന താരത്തിന് ചിത്രങ്ങൾ ഇളയത് വളരെ പെട്ടന്നാണ്.ബോളിവുഡ്, തെലുങ്കു, തമിഴ് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് നടി ഏറ്റവുമധികം സിനിമകളിൽ അഭിനയിച്ചിരിക്കുന്നത്. 2005ൽ എഷ്യാനെറ്റ് ഫിലിം പുരസ്‌ക്കാരങ്ങളിൽ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.

തന്മാത്രയിലെ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം ശക്തമായ കഥാപാത്രങ്ങൾ മീരയെ തേടി എത്തിയില്ല. പൊതുവേ സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിക്കുകയും ആ ചിത്രം ഹിറ്റ് ആവുകയും ചെയ്‌താൽ ആക്കി നിറയെ അവസരങ്ങൾ ലഭിക്കുകയാണ് പതിവ് മുംബൈയിലെ പരസ്യ ലോകത്തു നിന്ന് മലയാളത്തിലെത്തിയ തന്നെ തേടി തന്മാത്രയ്ക്ക് ശേഷം എന്തുകൊണ്ടാണ് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ എത്താത്തതെന്ന് മീര വാസുദേവ് വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENTS
   

നേരത്തെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു മീര ഈ കാര്യം പറയുന്നത്. തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകൾ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്.അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്റെ പ്രൊഫഷൻ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാൻ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നൽകിയ സിനിമകളൊക്കെ പരാജയമായിരുന്നു.

മികച്ച സംവിധായകർ പലരും എന്നെ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങൾ പറഞ്ഞ് മുടക്കി. പകരം അയാൾക്ക് താൽപര്യമുള്ള നടിമാർക്ക് അവസരം നൽകി. ഞാൻ മുംബൈയിൽ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല മീര വാസുദേവ് പറഞ്ഞു.വാസുദേവൻ, ഹേമലത എന്നിവരാണ് മാതാപിതാക്കൾ. 2005ൽ വിശാൽ അഗ്രവാൾ എന്നയാളെ മീര വിവാഹം ചെയ്തിരുന്നു എന്നാൽ ആ ദാമ്പത്യം അധികനാൾ നീണ്ടുനിന്നില്ല. 2010ൽ നടി വിവാഹമോചിതയായി.

ADVERTISEMENTS