സുരേഷ് ഗോപിയോട് പ്രണയം തോന്നിയിട്ട് പറയാനും ആയില്ല – സംഭവം പറഞ്ഞു മീനാക്ഷി രവീന്ദ്രന്‍

82

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ അവതാരികയാണ് മീനാക്ഷി രവീന്ദ്രൻ. ടെലിവിഷനിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഉടൻ പണം എന്ന റിയാലിറ്റി ഷോ ആയിരുന്നു മീനാക്ഷിക്ക് വലിയൊരു കരിയർ ബ്രേക്ക് സമ്മാനിച്ചത്. വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു ഈ ഒരു പരിപാടിയിലൂടെ മീനാക്ഷി സ്വന്തമാക്കിയത്. ഏറ്റവും അടുത്ത റിലീസ് ആയ പ്രേമലു എന്ന ചിത്രത്തിലും താരം മികച്ച വേഷത്തിൽ തന്നെയാണ് എത്തുന്നത്. ഇപ്പോൾ താരം അടുത്ത സമയത്ത് നൽകിയ ഒരു അഭിമുഖവും അതിൽ തനിക്ക് ആദ്യമായി ഉണ്ടായിരുന്ന സെലിബ്രിറ്റി ക്രഷ് ആരാണ് എന്നതുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് എല്ലാ പെൺകുട്ടികൾക്കും ഒരു സെലിബ്രേറ്റി ക്രഷ് ഉണ്ടാവും. അത്തരമൊരു സെലിബ്രിറ്റി ക്രഷ് തനിക്കും ഉണ്ടായിരുന്നു എന്നാണ് മീനാക്ഷി ഓർമ്മിക്കുന്നത്. എൽകെജിയിൽ പഠിക്കുമ്പോൾ തനിക്ക് ആദ്യമായി ഒരു പ്രണയം സംഭവിച്ചു എന്നും താരം പറയുന്നുണ്ട്. തന്റെ സഹപാഠിയായ അഖിൽ എന്ന കുട്ടിയോട് ആണ് പ്രണയം തോന്നിയത്. അതിന് കാരണമാവട്ടെ സുരേഷ് ഗോപിയാണ്. കാരണം സുരേഷ് ഗോപിയോട് അന്ന് വലിയ ആരാധനയാണ്. തെങ്കാശിപ്പട്ടണം എന്ന സിനിമ റിലീസ് ആയി നിൽക്കുന്ന ഒരു സമയമാണിത്. ആ സമയത്ത് സുരേഷ് ഗോപി ഗോപി പൊട്ട് തൊട്ട് വളരെ ഹാൻസമായാണ് നിൽക്കുന്നത്.

ADVERTISEMENTS
   
READ NOW  കിടക്ക പങ്കിടാൻ നടിമാരെ ക്ഷണിക്കുന്നതിനു ഒരു രീതിയുണ്ട് മലയാളത്തിൽ - അതിങ്ങനെ - ഹിമ ശങ്കർ പറഞ്ഞത്.

അഖിൽ മാസ്സ് ആയിരുന്നില്ല എങ്കിലും എവിടെയൊക്കെയോ സുരേഷ് ഗോപിയുടെ ഒരു ചായ തനിക്ക് തോന്നി. അതുപോലെ പരന്ന മുഖം ഒക്കെയായിരുന്നു. അതുകൊണ്ടാണ് അവനോട് ഇഷ്ടം തോന്നിയത്. അവനോട് തോന്നിയ ഇഷ്ടം താൻ വീട്ടിൽ പറയുകയും ചെയ്തു. അപ്പോൾ തന്നെ തന്റെ അമ്മ അത് എല്ലാവരോടും പറയുകയാണ് ചെയ്തത്.

തന്റെ അഞ്ചാം ക്ലാസ് വരെ ബന്ധുക്കൾ അത് പറഞ്ഞു കളിയാക്കുന്ന ഒരു രീതി ഉണ്ടായിരുന്നു. എന്നാൽ ശരിക്കും തനിക്ക് പ്രണയം തോന്നിയത് സുരേഷ് ഗോപിയോടാണ്. അദ്ദേഹത്തോട് അത് പറയാനും സാധിച്ചില്ല എന്നാണ് രസകരമായ രീതിയിൽ മീനാക്ഷി പറയുന്നത്. മീനാക്ഷിയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.

ADVERTISEMENTS