മലയാള സിനിമയിലെ യുവനടിയായ മീനാക്ഷി രവീന്ദ്രൻ അടുത്തിടെ സോഷ്യൽ മീഡിയയിൽ നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. ഒരു പരിപാടിയിൽ ധരിച്ച വസ്ത്രത്തിന്റെ പേരിൽ അവർ നേരിട്ട അധിക്ഷേപങ്ങളും ശരീരശാസ്ത്രത്തെക്കുറിച്ചുള്ള അശ്ലീലമായ കമന്റുകളും വ്യാപകമായി പ്രചരിച്ചിരുന്നു.
മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മീനാക്ഷി പറഞ്ഞു, “എന്റെ വസ്ത്രധാരണത്തെക്കുറിച്ച് ആളുകൾക്ക് എന്ത് പറയാനാണെന്ന് എനിക്കറിയില്ല. എന്നാൽ, എന്റെ ശരീരത്തെക്കുറിച്ച് ഇത്തരം അശ്ലീലമായ കമന്റുകൾ പറയുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഒരു സ്ത്രീയുടെ ശരീരത്തെ അവളുടെ അനുമതിയില്ലാതെ ഇങ്ങനെ ചർച്ച ചെയ്യുന്നത് തീർത്തും അംഗീകരിക്കാനാവില്ല.”
“ഞാൻ പച്ച വസ്ത്രം ധരിച്ച ഒരു വീഡിയോ എല്ലായിടത്തും പ്രചരിക്കുന്നു. ചില ആളുകൾ എൻ്റെ ശരീരത്തിൻ്റെ സ്വകാര്യ ഭാഗങ്ങൾ സൂം ചെയ്യുന്നു, ഞാൻ കാറിൽ കയറുമ്പോൾ മുകളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തുകയും വളരെ സ്ലോ മോഷനിൽ മാറിടവും മറ്റും സൂമി ചെയ്തു കാണിച്ചു ബിജി എം ഇട്ടു മോശം തലക്കെട്ടും വച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും.
എന്തുകൊണ്ടാണ് ആളുകൾക്ക് എൻ്റെ മുഖത്ത് നോക്കി മാന്യമായ ഒരു ഷോട്ട് എടുക്കാൻ കഴിയാത്തത്? സ്വകാര്യ ശരീഭാഗങ്ങൾ സൂം ഇൻ ചെയ്യേണ്ടതിൻ്റെ ആവശ്യകത അവർക്ക് തോന്നുന്നത് എന്തുകൊണ്ടാണ്, സൈഡിലൂടെയും മുകളിലൂടെയും ഷൂട്ട് ചെയ്യുന്നത് എന്തിനാണ്. ഇത് വ്യക്തിപരമായ ആക്രമണമാണ്, ഇത് ശരിക്കും അസ്വസ്ഥത ഉളവാക്കുന്ന ഒന്നാണ്.
ഞാൻ അതിനെനിങ്ങൾ ഇതൊക്കെ കാണിക്കാനല്ലേ ഇത്തരം വസ്ത്രങ്ങൾ ഇട്ടു വരുന്നത് പിന്നെ ഇത് ഷൂട്ട് ചെയ്യുന്നത് കൊണ്ട് എന്താണ് കുഴപ്പം എന്നാണ് . എന്നാൽ ഇത്തരത്തിൽ ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള ഒരു ഒഴികഴിവാണോ അത്?ഇത്തരക്കാരോട് ഇതൊക്കെ പറയുന്നത് ഞാൻ നിർത്തി.
ഞാൻ പ്രശസ്തനാകുന്നതിന് മുമ്പ്, അത്തരം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകാതെ എനിക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാമായിരുന്നു. ഇപ്പോൾ, ഞാൻ ചെയ്യുന്നതെല്ലാം മൈക്രോസ്കോപ്പിന് കീഴിലാണെന്ന് തോന്നുന്നു. എന്നെ കീറിമുറിക്കാനുള്ള ഏത് അവസരത്തിനും ആളുകൾ കാത്തിരിക്കുന്നതുപോലെ. ഞാൻ ഞാനായിരിക്കാൻ ശ്രമിക്കുകയാണ്, ചില ആളുകൾക്ക് ഇത് ഇത്രയധികം പ്രശ്‌നമാകുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വേണമെങ്കിൽ അവർക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്ര ധരിച്ചു എനിക്ക് വരാം പക്ഷേ അത് ഞാനല്ലല്ലോ ക്ക് ഞാനായി ഇരിക്കണം .മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ചല്ലല്ലോ ഞാൻ ജീവിക്കേണ്ടത് മീനാക്ഷി പറയുന്നു.
മുൻപ് പല പ്രമോഷനുകൾക്ക് പോകുമ്പോൾ ഉള്ള വിഡിയോകൾ സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ വലിയ തോതിലുള്ള സൈബർ ആക്രമണം തനിക്ക് നേരെ ഉണ്ടാകാറുണ്ടായിരുന്നു എന്നും മീനാക്ഷി പറയുന്നു. നമ്മുടെ വസ്ത്ര ധാരണം കൊണ്ട് നമ്മൾ മറ്റു പലതിനും തയ്യാറായി നിൽക്കുന്നവരാണ് എന്ന ചിന്ത പാടില്ല .വസ്ത്ര ധാരണം കൊണ്ട് ഒരാളെ ജുസ്ജ് ചെയ്യാൻ പാടില്ല. അത് തികച്ചും വ്യക്തിപരമാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ അവരുടെ സ്വോകാര്യതയിലേക്ക് കടന്നു കയറാൻ ആർക്കും അവകാശമില്ല. താൻ എങ്ങനെയാണോ അങ്ങനെ തന്നെ സ്നേഹിക്കുന്ന നിരവധി പേര് ഉണ്ട് താൻ അതിൽ സന്തുഷ്ടയാണ്. മീനാക്ഷി പറയുന്നു.