അന്ന് ഹരികൃഷ്ണൻസിലെ നായിക വേഷം മീന നിരസിച്ചിരുന്നു കാരണം ഇതായിരുന്നു മീന പറയുന്നു.

316

തമിഴ് തെലുങ്ക് കന്നട തുടങ്ങിയ ഇന്ത്യയിലെ ഒട്ടുമിക്ക സിനിമ മേഖലയിലും തന്റെ കഴിവു തെളിയിച്ച നായികയാണ് മീന. ബാലതാരമായി സിനിമ ജീവിതം തുടങ്ങി പിന്നീട് സൂപ്പർതാരങ്ങളുടെ നായികയായി ഉയരുകയായിരുന്നു.

മലയാള സിനിമയിലും ബാലതാരമായിരുന്നു മീന എത്തിയത്. മോഹൻലാൽ നായകനായ വർണ്ണപ്പകിട്ടിലെ പ്രകടനത്തിലൂടെയാണ് നായിക എന്ന നിലയിൽ കൂടുതൽ പ്രശസ്തയായത്. തുടർന്ന് മലയാളത്തിൽ മുൻനിര താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി,ശ്രീനിവാസൻ, സുരേഷ് ഗോപി, മുകേഷ് അങ്ങനെ ഒട്ടും മിക്ക സൂപ്പർ താരങ്ങളുടെയും നായികയായി മീന് തിളങ്ങിയിരുന്നു.

ADVERTISEMENTS
   

തമിഴിലാണ് ഏറ്റവും കൂടുതൽ മീന തിളങ്ങിയത്. മീനെയും രജനികാന്തും നായിക നായകൻമാരായ ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകളാണ്.

മലയാളത്തിൽ മീന മോഹൻലാലിന്റെ നായികയായി ആണ് ഏറ്റവും കൂടുതൽ ചിത്രങ്ങൾ അഭിനയിച്ചതു. മീന നായികയായി എത്തിയ മോഹൻലാലിൻറെ ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പർഹിറ്റുകളും ആണ്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പർ ചിത്രങ്ങളായ ദൃശ്യം രണ്ടു ഭാഗങ്ങളിലും നായിക മീനയായിരുന്നു.

READ NOW  വിനായകൻ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആസിഫ് അലി - പെട്ടന്ന് ചെല്ലാൻ രജനികാന്തിന്റെ സിനിമയിൽ നിന്ന് വിളിച്ചപ്പോൾ വിനായകൻ പറഞ്ഞത്

കരിയറിൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നെഗറ്റീവ് റോളുകൾ ചെയ്യാനാണ് എന്നാണ് മീന പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിൽ താരം ഇക്കാര്യം തുറന്നു പറയുകയും ചെയ്തു.

മോഹൻലാൽ മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ഫാസിൽ അണിയിച്ചൊരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ഹരികൃഷ്ണൻസ്. ഈ ചിത്രത്തിൽ ആദ്യം നായികയായി മീനയെ ആയിരുന്നു സംവിധായകൻ പരിഗണിച്ചത് എന്നും എന്നാൽ മീനാ വേഷം സ്വീകരിച്ചില്ല എന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അതിനെക്കുറിച്ച് അവതാരകൻ മീനയോട് ചോദിച്ചിരുന്നു. അതിന് താരം പറഞ്ഞ മറുപടി ഇപ്പോൾ വൈറലായിരിക്കുകയാണ്.

എന്തുകൊണ്ടാണ് മികച്ച ആ വേഷം ഉപേക്ഷിച്ചത് എന്ന് ചോദ്യത്തിന് മീനയുടെ മറുപടി ഇങ്ങനെ.

തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമായിട്ടാണ് താൻ അതിനെ കാണുന്നത്. അന്ന് അതേസമയം മറ്റൊരു ചിത്രത്തിനു ഡേറ്റ് കൊടുത്തു പോയതിനാലാണ് ആ മികച്ച ചിത്രം തനിക്ക് സ്വീകരിക്കാൻ കഴിയാതെ പോയതെന്ന് മീനെ പറയുന്നു. ഏറ്റവും വലിയ നഷ്ടമായിട്ടാണ് കരുതുന്നത് ഒരുപാട് സങ്കടം ഉണ്ടായിരുന്നു അന്ന് എന്നും പറയുന്നു.

READ NOW  എന്താണ് ആർ എൽ വി രാമകൃഷണന്റെ പേരിനു മുൻപിലെ ആ ആർ എൽ വി.

അതേപോലെതന്നെ സൂപ്പർതാരം രജനികാന്തിനൊപ്പം പടയപ്പ എന്ന ചിത്രത്തിൽ നായികയാവാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ അതും തനിക്ക് സ്വീകരിക്കാൻ കഴിയാതെ പോയ ചിത്രങ്ങൾ ഒന്നാണ്. തേവർ മകൻ എന്ന ചിത്രവും തനിക്ക് നഷ്ടപ്പെട്ട ചിത്രങ്ങളിൽ ഉൾപ്പെടുന്നു എന്നും മീന പറയുന്നു

ADVERTISEMENTS