അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ ഞാന്‍ അതിയായി ആഗ്രഹിച്ചു ; എന്നാൽ ഗാനരംഗത്തിൽ മാത്രമാണ് അവസരം ലഭിച്ചത് ; തുറന്നു പറഞ്ഞു നടി മീന

125

മലയാള സിനിമയിൽ ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് തെനിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയായി മാറിയ ഒരാളാണ് മീന. എണ്ണിയാൽ ഒതുങ്ങാത്ത ചലച്ചിത്രങ്ങളാണ് മീന സിനിമ പ്രേമികൾക്ക് വേണ്ടി സമ്മാനിച്ചിട്ടുള്ളത്. എന്നാൽ വിവാഹ ജീവിതത്തിനു ശേഷം മറ്റ് പല നടിമാരെ പോലെ താരവും അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. എന്നാൽ ശക്തമായ തിരിച്ച് വരവ് വന്നപ്പോഴും ആരാധകർ ഇരുകൈകൾ നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. തന്റെ തിരിച്ചു വരവിൽ ഒരുപാട് ഹിറ്റ് ചലച്ചിത്രങ്ങൾ സമ്മാനിക്കാൻ മീനയ്ക്ക് കഴിഞ്ഞു.

തെനിന്ത്യയിലെ തന്നെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെ നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച മീനയ്ക്ക് തമിഴ് ഇൻഡസ്ട്രിയിലെ താരരാജാവായ ഇളയ ദളപതി വിജയുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല. ഈയൊരു കാര്യത്തിൽ താരത്തിനു വളരെയധികം സങ്കടം ഉണ്ടായിരുന്നു.

ADVERTISEMENTS
READ NOW  എന്റെ അണ്ണനെ പറഞ്ഞാൽ -'RRR' നടൻ രാംചരണിന്റെ പേരിൽ 2 കോളേജ് പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി വീഡിയോ വൈറൽ.

ഇപ്പോൾ ഇതാ തമിഴ്നാട്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. ചെയ്യാറു ബാലു പറഞ്ഞത് ഇങ്ങനെ.

“വിജയ്ക്കൊപ്പം അഭിനയിക്കാൻ മീനയ്ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. വിജയുടെ ആരാധികയാണ് മീന. അന്ന് വിജയ്ക്ക് പക്വത നിറഞ്ഞ ലുക്ക് ഉണ്ടായിരുന്നില്ല, എന്നാൽ മീനയ്ക്ക് കാഴ്ച്ചയിൽ പക്വതയുള്ള ഒരാളായിട്ടാണ് കാണുന്നവർ പറഞ്ഞിരുന്നത്. അതിനാൽ തന്നെ ഇവരെ വെച്ച് ഒരു സിനിമ ചെയ്യാൻ ആരും മുന്നോട്ട് വന്നിട്ടില്ലായിരുന്നു. അതിനിടയിലാണ് ഇരുവരെയും വെച്ച് ഒരു ഗാന രംഗം റിലീസ് ആവുന്നത്. സരക്ക് വെച്ചിരിക്കാ എന്നായിരുന്നു ഗാനത്തിന്റെ തുടക്കം. സിനിമ പ്രേമികളുടെ ഇടയിൽ വലിയ രീതിയിൽ ഹിറ്റായി മാറുകയായിരുന്നു.

മീനയ്ക്ക് വിജയ്ക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചില്ലെങ്കിലും മീനയുടെ മകൾക്ക് അതിനുള്ള ഭാഗ്യവും അവസരവും ലഭിച്ചിരുന്നു. വിജയ് നായകനായി എത്തിയ തെറി എന്ന സിനിമയിൽ വിജയുടെ മകളായി അഭിനയിക്കാൻ മീനയുടെ മകൾക്ക് കഴിഞ്ഞു. വളരെ മികച്ച രീതിയിൽ തന്നെ മീനയുടെ മകൾ നൈനിക ആ വേഷം കൈകാര്യം ചെയ്തു.

READ NOW  തന്റെ മകളെ വിവാഹം കഴിക്കാൻ ശ്രീദേവിയുടെ അമ്മ കമലഹാസനോട് പലപ്പോഴും നിര്ബന്ധിച്ചിരുന്നു അദ്ദേഹം അത് നിരസിച്ചതിന്റെ കാരണം ഇതാ.

തന്റെ ജീവിതത്തിൽ നികത്താൻ കഴിയാത്ത നഷ്ടത്തിലൂടെയാണ് മീന കടന്നു പോയത്. ഭർത്താവിന്റെ വിയോഗം തന്നെ വിഷാദത്തിലേക്ക് നയിച്ചെങ്കിലും അതിനെല്ലാം മറി കടന്ന് ഇപ്പോൾ അഭിനയ ജീവിതത്തിൽ സജീവമാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷമായിരുന്നു മീനയുടെ ഭർത്താവ് മരിച്ചത്.

ADVERTISEMENTS