സീരിയലിലും സിനിമയിലും ഒക്കെ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് മായാ മൗഷ്മി. നിരവധി സീരിയലുകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. ഒരുകാലത്ത് ഏഷ്യാനെറ്റ് സൂപ്പർ ഹിറ്റ് ആയിരുന്ന സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സീരിയലിൽ സുരാജ് വെഞ്ഞാറമൂടിനോടൊപ്പം മികച്ച കഥാപാത്രത്തെ തന്നെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്.. അതോടൊപ്പം തന്നെ എങ്കിലും എന്റെ ഗോപാലകൃഷ്ണ എന്ന പരമ്പരയിലും മായ മനോഹരമായ കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമയിലും സീരിയലിലുമൊക്കെ എന്നും പ്രേക്ഷകർക്ക് ഓർമ്മിച്ച് വയ്ക്കാവുന്ന കഥാപാത്രങ്ങൾ തന്നെയാണ് താരം ചെയ്തത്. അതേസമയം കഴിഞ്ഞ 10 വർഷമായി സീരിയലിൽ നിന്നൊക്കെ ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം.
വലിയൊരു ഇടവേളയ്ക്ക് ശേഷം സീരിയൽ മേഖലയിൽ തിരിച്ചെത്തിയിരിക്കുകയാണ് താരം. മിഴി രണ്ടിലും എന്ന പരമ്പരയുടെ ഭാഗമായി ആണ് മായ വന്നിരിക്കുന്നത്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളെ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന് എന്നാണ് പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കൊപ്പം തന്നെ അച്ഛന്റെ മരണം കൂടി താരത്തെ വല്ലാതെ തളർത്തി. അതിനെക്കുറിച്ചും താരം മനസ്സ് തുറന്നിരുന്നു. ഗ്രഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം മനസ്സ് തുറന്നത്.
തന്റെ അച്ഛൻ ഒരു നേവി ഉദ്യോഗസ്ഥനായിരുന്നു നേവിയിൽ നിന്ന് വിരമിച്ച ശേഷം ഫിനാൻസ് കമ്പനിയാണ് നടത്തിയത്. കൂടെ ജോലി ചെയ്തിരുന്നവർ അച്ഛനെ ചതിക്കുകയാണ് ചെയ്തത്. ലക്ഷങ്ങളുടെ കടമാണ് വന്നത്.
കടബാധ്യത തീർക്കാൻ 130 പവനോളം വരുന്ന തന്റെ ആഭരണങ്ങൾ വിറ്റാണ് അച്ഛനെ സഹായിച്ചത്. അഭിനയിക്കുന്നതിനൊപ്പം തന്നെ bajaj ഫിനാൻസിലും വർക്ക് ചെയ്തിരുന്നു. 15 വർഷം ജോലിചെയ്ത് സമ്പാദിച്ച പൈസയും അച്ഛന് ആണ് നൽകിയത്.
ഞാൻ ജോലിക്ക് പോകാതെ വന്നതോടെ അച്ഛന്റെ കടങ്ങൾ മാനേജ് ചെയ്യാൻ പറ്റാതെയായി. ഞാൻ ഉണ്ടാവുമ്പോൾ അച്ഛൻ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടരുത് എന്ന് എന്റെ മനസ്സിൽ ഒരു ആഗ്രഹമുണ്ടായിരുന്നു. ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെയുള്ള വസ്തുക്കൾ വരെ അതിനു വേണ്ടി വിറ്റു കടം വീട്ടി.
അതുകൊണ്ടും തീരുന്നില്ലയിരുന്നു. ഇതിനിടയിലാണ് വിപിൻ ചേട്ടൻ തന്നെ കല്യാണം ആലോചിക്കുന്നത്. തനിക്കൊരു മാല വാങ്ങിത്തരാൻ പോലും പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു അപ്പോൾ അച്ഛൻ ഉണ്ടായിരുന്നത്. തന്റെ മുമ്പത്തെ വിവാഹജീവിതം തകർന്നു പോയതിനാൽ ഉടനെ ഒരു വിവാഹ ജീവിതം തിരഞ്ഞെടുക്കുന്നില്ല എന്ന തീരുമാനത്തിൽ ആയിരുന്നു താനും.
എന്നാൽ ഒരു ദിവസം രാവിലെ ഏതോ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അച്ഛൻ മതിലിനോട് ചേർന്നുള്ള റെയിലിങ്ങിൽ തൂങ്ങി നിൽക്കുകയായിരുന്നു ചെയ്തത്.. കുഞ്ഞമ്മയുടെ നിലവിളി കേട്ടാണ് ആ നിമിഷം താൻ ഉണർന്നത് പോലും. തന്നെ ബിഗ് സീറോ ആക്കിയതിനു ശേഷമാണ് അച്ഛൻ ഈ ലോകത്ത് നിന്നും വിട പറഞ്ഞത്.
തന്റെ മനസ്സൊന്ന് കലങ്ങിയാൽ പോലും അച്ഛൻ അറിയാമായിരുന്നു. അമ്മ വളരെ ബോൾഡ് ആയിട്ടുള്ള ഒരു സ്ത്രീയാണ്. എന്നാൽ അച്ഛൻ പോയപ്പോൾ അമ്മയും തളർന്നു പോയിരുന്നു. എന്റെ ദുരിതകാലത്ത് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം നാം സ്വന്തമായി ഉണ്ട് കരുതുന്ന നമ്മുടേതല്ല എന്നതാണ്.
ആർക്കെന്ത് ആവശ്യമുണ്ടെങ്കിലും ഞാൻ ഓടി ചെല്ലുമായിരുന്നു. എന്നാൽ എന്റെ ദുരിതകാലത്താണ് അങ്ങനെയല്ല മറ്റുള്ളവർ എന്ന് മനസ്സിലാക്കാൻ സാധിച്ചത്. അച്ഛന്റെ മരണത്തിൽ മനസ്സ് തളർന്ന് നിൽക്കുമ്പോൾ തന്നെ കുറ്റം പറഞ്ഞവർ നിരവധിയായിരുന്നു. പലരും സാന്ത്വനിപ്പിക്കാൻ വേണ്ടി ആയിരുന്നില്ല അരികിലേക്ക് വന്നത്. താൻ കാരണമാണ് അച്ഛൻ ആത്മഹത്യ ചെയ്തത് എന്ന് വരെ ചിലർ കഥകൾ ഉണ്ടാക്കി. ഇപ്പോൾ വിരലിലെണ്ണാവുന്ന ചില ബന്ധുക്കൾ മാത്രമാണ് കൂടെയുള്ളത്. സിനിമകളില്‍ നിന്നുമൊക്കെ നിരവധി ഓഫറുകള്‍ വന്നിരുനന്‍ കാലത്താണ് ഇതൊക്കെ ഉണ്ടാകുന്നത് പക്ഷെ ഒന്നും ചെയ്യാന്‍ ഉള്ള മാനസികാവസ്ഥ ഇല്ലായിരുന്നു. ശ്രീകുമാരന്‍ തമ്പി സാറിനോട് വരെ നോ പറയേണ്ടി വന്നു എന്നും മായ പറയുന്നു.