“നിങ്ങളെ കൊന്നാൽ അത് മുസ്ലീം തീവ്രവാദികളുടെ തലയിലിടും, എനിക്ക് സഹതാപം കിട്ടും”; ഭാര്യ കത്തികൊണ്ട് കുത്തിയെന്നും വെളിപ്പെടുത്തി മാരിയോ ജോസഫ്

2

തൃശൂർ: സോഷ്യൽ മീഡിയയിൽ ദാമ്പത്യ ജീവിതത്തെക്കുറിച്ചും കുടുംബ ഐക്യത്തെക്കുറിച്ചും ക്ലാസെടുത്ത് പ്രശസ്തരായ ‘ഫിലോകാലിയ’ ദമ്പതികളുടെ ജീവിതം യഥാർത്ഥത്തിൽ ‘ഐക്യത്തിൽ’ അല്ലെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ഏതാനും ദിവസം മുൻപ് ഭർത്താവ് മാരിയോ ജോസഫ് തന്നെ സെറ്റ് ടോപ്പ് ബോക്സ് കൊണ്ട് തലയ്ക്കടിച്ചെന്നും, വിലകൂടിയ മൊബൈൽ ഫോൺ തല്ലിപ്പൊട്ടിച്ചെന്നും കാണിച്ച് ഭാര്യ ജിജി മാരിയോ പോലീസിൽ പരാതി നൽകിയിരുന്നു. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ, ഭാര്യ ജിജിക്കെതിരെ അതിഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഭർത്താവ് മാരിയോ ജോസഫ്.

ഈസ്റ്റർ ദിനത്തിൽ ജിജി മദ്യപിച്ച് തന്നെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചെന്നും, “നിങ്ങളെ കൊന്നുകളഞ്ഞാലും അത് മുസ്‌ലിം തീവ്രവാദികൾ കൊന്നതാണെന്നേ നാട്ടുകാർ പറയൂ, അതിന്റെ സഹതാപം കൂടി എനിക്ക് കിട്ടും” എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും മാരിയോ ഒരു യൂട്യൂബ് അഭിമുഖത്തിലൂടെ വെളിപ്പെടുത്തി.

ADVERTISEMENTS
   

ഭയന്നാണ് വീട്ടിൽ ഉറങ്ങിയിരുന്നത്

തങ്ങൾ നടത്തുന്ന ഫിലോകാലിയ ട്രസ്റ്റുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് മാരിയോ പറയുന്നു. ജിജി എല്ലാ ദിവസവും മദ്യപിക്കുന്ന ശീലമുള്ളയാളാണെന്നും, വൈകുന്നേരങ്ങളിൽ അവരോട് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും മാരിയോ ആരോപിക്കുന്നു.

“ഈസ്റ്റർ ദിനത്തിൽ രാത്രി, ജിജി കത്തിയുമായി എന്നെ കുത്താൻ ഓടിച്ചുവന്നു. ഞാൻ ഒഴിഞ്ഞുമാറിയപ്പോൾ എന്റെ കൈക്ക് കുത്തേറ്റു,” മാരിയോ പറഞ്ഞു. ഈ സംഭവം അന്ന് പോലീസിൽ പരാതിപ്പെടാൻ പോയെങ്കിലും, “നിങ്ങളുടെ പ്രസ്ഥാനം ഇപ്പോൾ വളർന്നുവരുന്ന ഒന്നല്ലേ, ഒരു കേസ് ആയാൽ അത് സ്ഥാപനത്തെ പ്രതികൂലമായി ബാധിക്കും” എന്ന് പോലീസ് ഉപദേശിച്ചതിനാലാണ് പരാതി നൽകാതെ മടങ്ങിയതെന്നും ഇയാൾ പറയുന്നു.

അതിനുശേഷം സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ പോലും തനിക്ക് ഭയമായിരുന്നു. ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ജിജി നടത്തിയെന്ന് പറയുന്ന ഭീഷണിയെക്കുറിച്ചാണ്. “നിങ്ങളെ കൊന്നുകളഞ്ഞാലും, മുസ്‌ലിം തീവ്രവാദികൾ കൊന്നതാണെന്നേ നാട്ടുകാർ പറയൂ. അതിന്റെ സിമ്പതി കൂടി എനിക്ക് കിട്ടും” എന്ന് ജിജി പലതവണ ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെന്നും മാരിയോ ജോസഫ് അഭിമുഖത്തിൽ പറഞ്ഞു.

ഇതിന് മുൻപും ജിജിയും അവരുടെ ബന്ധുക്കളും ചേർന്ന് തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും, സ്ഥാപനത്തിലെ ചില ജീവനക്കാരെയും ജിജി കൈയ്യേറ്റം ചെയ്തിട്ടുണ്ടെന്നും മാരിയോ കൂട്ടിച്ചേർത്തു.

 താൻ പുതിയതായി തുടങ്ങിയ ഫിലോകാലിയാ ഫൗണ്ടേഷൻ എന്ന ചാരിറ്റി പ്രസ്ഥാനത്തിന്റെ പേരിലാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾ എല്ലാം എന്നും അതിൽ തന്റെ സുഹൃത്തുക്കളെ ഉൾപ്പെടുത്തിയതാണ് പ്രധാന പ്രശ്‌നം എന്നും എല്ലാം ജിജിക്കും അവരുടെ കുടുംബത്തിനും മാത്രമായി കൈയ്യിൽ വേണം എന്നും പെട്ടാണ് പണവും പ്രശസ്തിയും ഉണ്ടായപ്പോൾ അതിൽ ഭ്രമിച്ചതാണ് പ്രശ്നനങ്ങൾക്ക് കാരണം എന്നും ഇപ്പോഴും പ്രശ്നങ്ങൾ എല്ലാം അവസാനിപ്പിക്കാൻ താണ തയ്യാറാണ് എന്നും അതിനു തന്റെ ഭാര്യ ജിജി തൻ്റെ മദ്യപാനം നിർത്തണം എന്നും അദ്ദേഹം പറയുന്നു. എന്നാൽ ഫൗണ്ടേഷനിൽ നിന്ന് തന്റെ സുഹൃത്തുക്കളെ പുറത്താക്കിയാൽ മാത്രമേ ഇനി പ്രശ്‌നപരിഹാരത്തിന് ഉള്ളു എന്നും അല്ലെങ്കിൽ തന്നെ കള്ളക്കേസിൽ കുടുക്കും എന്ന് ആണ് ഭീഷണി എന്ന് മാരിയോ ജോസഫ് പറയുന്നു.

താൻ മതം മാറി സുവിശേഷ പ്രസംഗകനായി ജീവിക്കുന്ന സമയത് തന്റെ അടുത്ത് കൗൺസിലിംഗിന് വന്ന വ്യക്തിയാണ് ജിജി എന്നും അവർ വളരെ ദരിദ്ര കുടുംബത്തിലെ അംഗമാണെന്നും അവരുടെ വിഷമതകൾ അറിഞ്ഞപ്പോൾ തനിക്ക് ഉണ്ടായ സഹാനുഭൂതിയാണ് എന്നാൽ ജിജിക്ക് തന്നോട് പ്രണയമുണ്ടാവുകയും അങ്ങനെ ആണ് വിവാഹിതരാകുന്നത് എന്നും മാരിയോ പറയുന്നു. ജിജിയുടെ മദ്യപാനം വളരെ വലിയ പ്രശ്നമാണ് എന്നും മദ്യപിച്ചു കഴിഞ്ഞാൽ മറ്റുളളവരെ ഉപദ്രവിക്കുമെന്നും അദ്ദേഹം അപറയുന്നു. അവരുടെ കുടുംബക്കാരും കടുത്ത മദ്യപാനികളാണ് എന്നാണ് അദ്ദേഹം പറയുന്നത്.

തുടക്കം കുറിച്ചത് ജിജിയുടെ പരാതി

കുടുംബജീവിതം പ്രമേയമാക്കി ആയിരക്കണക്കിന് ആളുകൾക്ക് മോട്ടിവേഷൻ നൽകുന്ന ഈ ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ പുറംലോകം അറിയുന്നത് കഴിഞ്ഞ ദിവസമാണ്. ഭർത്താവ് മാരിയോ ജോസഫ് തന്നെ ക്രൂരമായി മർദ്ദിച്ചു എന്നായിരുന്നു ജിജിയുടെ പരാതി.

തർക്കത്തിനിടെ മാരിയോ സെറ്റ് ടോപ്പ് ബോക്സ് എടുത്ത് തന്റെ തലയ്ക്കടിച്ചു. കൂടാതെ, 70,000 രൂപ വിലവരുന്ന തന്റെ ഐഫോൺ തല്ലിപ്പൊട്ടിച്ചു എന്നും ജിജി ചാലക്കുടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മാരിയോ ജോസഫിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.

അമ്പരന്ന് സോഷ്യൽ മീഡിയ

കുടുംബബന്ധങ്ങൾ എങ്ങനെ ഊട്ടിയുറപ്പിക്കാം എന്ന് പഠിപ്പിക്കുന്ന, ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായ കൗൺസിലിംഗ് നടത്തുന്ന ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവർ തന്നെ പരസ്യമായി തമ്മിൽത്തല്ലുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇരുവശത്തുനിന്നും ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. ഒരാൾ മറ്റേയാൾ തലയ്ക്കടിച്ചെന്ന് പറയുമ്പോൾ, മറ്റേയാൾ കത്തികൊണ്ട് കുത്താൻ വന്നെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.

ഇത്രയും കാലം തങ്ങളുടെ മധുരമായ പ്രസംഗങ്ങളിലൂടെ ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിച്ചവർ, ഒടുവിൽ തങ്ങളുടെ യഥാർത്ഥ ജീവിതം പോലീസ് സ്റ്റേഷനിലും യൂട്യൂബ് ചർച്ചകളിലും എത്തിയതിന്റെ അമ്പരപ്പിലാണ് ഇവരുടെ അനുയായികൾ.

ADVERTISEMENTS