കേരള സമൂഹം ഏറ്റവും കൂടുതൽ സ്നേഹിച്ച, ആരാധിച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് കുറച്ചു ആഴ്ചകൾക്ക് മുൻപ് അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി. അദ്ദേഹത്തിൻറെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര സമാനതകളില്ലാത്ത സംഭവ വികാസങ്ങൾക്കാണ് സാക്ഷിയായത് . ജനങ്ങളുടെ നിസ്സീമമായ സ്നേഹാദരങ്ങൾളും കണ്ണീരാഞ്ജലികളും ആണ് ഏറ്റുവാങ്ങിയത്.
ഇപ്പോൾ അദ്ദേഹത്തിന് ഭാര്യ ശ്രീ മറിയാമ്മ ഉമ്മൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ആരുടെയും ഹൃദയം ആർദ്രമാക്കുന്ന കാര്യങ്ങളാണ് ഉമ്മൻചാണ്ടിയെ കുറിച്ച് അദ്ദേഹത്തിന് ഭാര്യ ആഭിമുഖ്ത്തിൽ പറഞ്ഞത്.
എല്ലാം മനുഷ്യരോടും ജീവജാലങ്ങളോടും സ്നേഹമുള്ള ഒരു മനുഷ്യനാണ് ഉമ്മൻചാണ്ടി എന്ന് അദ്ദേഹത്തിൻറെ ഭാര്യ പറയുന്നു. ഒരുപാട് ആർഭാടമോ ആഡംബരുമോ ഇഷ്ടമില്ലാത്ത വ്യക്തിയാണ് അദ്ദേഹം എന്നും ജീവിതത്തിൽ ഒരിക്കൽപോലും തന്നോട് പരാതികളോ പരിഭവമോ പറഞ്ഞിട്ടില്ലെന്ന് അവർ പറയുന്നു. തങ്ങളുടെ വ്യക്തി ജീവിതത്തിൽ വിവാഹത്തിന് മുൻപ് ഉണ്ടായ പല കാര്യങ്ങളും വിവാഹം ആലോചന തുടങ്ങിയത് മുതലുള്ള പല കാര്യങ്ങളും അവർ അഭിമുഖത്തിൽ പറയുന്നുണ്ട്.
ഒരുപാട് ആഡംബരങ്ങളുടെ പുറകെ പോയിരുന്നു വ്യക്തിയല്ല ഉമ്മൻചാണ്ടിയെന്നും വളരെ കുറച്ചു വസ്ത്രങ്ങൾ മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ എന്നും പറയുന്നു. അദ്ദേഹത്തിന് മാത്രമല്ല മക്കൾക്കും വളരെ കുറവ് വസ്ത്രങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കോളേജിൽ പഠിക്കുമ്പോൾ പോലും കുട്ടികൾക്ക് രണ്ടോ മൂന്നോ ജോഡി വസ്ത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവർ പറയുന്നു.
തങ്ങൾക്ക് ഒരിക്കലും ആർഭാട ജീവിതങ്ങൾ ഉണ്ടായിട്ടില്ല. ഷോപ്പിങ്ങിന് പോയിട്ടില്ല വളരെ കുറച്ചു മാത്രമാണ് വിനോദയാത്ര പോലും പോയിട്ടുള്ളത് എന്ന് മറിയാമ്മ ഉമ്മൻ പറയുന്നു. അദ്ദേഹത്തെ കുഞ്ഞ് എന്നാണ് താൻ വിളിച്ചിരുന്നതു എന്നും എന്ന് മക്കളുടെ കാര്യത്തിൽ വല്ലാത്ത ഒരു ശ്രദ്ധയെന്നും അദ്ദേഹം കൊടുത്തിരുന്നില്ല എന്നും, ആരെങ്കിലും 80% കൂടുതൽ മാർക്ക് വാങ്ങിയാൽ തന്റെ തല്ലു കിട്ടുമെന്ന് അദ്ദേഹം പറഞ്ഞത് , അദ്ദേഹത്തിൻറെ ജീവിതവും ജീവിതരീതികളും അറിയാവുന്നതു കൊണ്ട് ഒരിക്കലും അതിനു താൻ പരാതിയും പറഞ്ഞിട്ടില്ല എന്നും ശ്രീമറിയാമ്മ ഉമ്മൻ പറയുന്നു.
ജീവിതത്തിൽ ദേഷ്യപ്പെടാൻ ഒരുപാട് അവസരങ്ങൾ താൻ ഉണ്ടാക്കിയെങ്കിലും ഒരിക്കൽപോലും അദ്ദേഹം തന്നോട് ദേഷ്യപ്പെട്ടിട്ടില്ല എന്ന് അവർ പറയുന്നു. റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് പോയപ്പോൾ വസ്ത്രങ്ങൾ എടുത്തുവെച്ച സമയത്ത് അദ്ദേഹത്തിൻറെ ഷർട്ട് എടുത്തുവെക്കാൻ താൻ മറന്നുപോയിരുന്നു. പെട്ടെന്ന് ആ സമയത്താണ് അദ്ദേഹം കാര്യം മനസ്സിലാക്കുന്നത് എങ്കിലും പെട്ടെന്ന് കൂടെയുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ ഷർട്ട് വാങ്ങിയിട്ടാണ് അദ്ദേഹം ആ ചടങ്ങിന് പങ്കെടുത്തത്. പക്ഷേ അതിനെക്കുറിച്ച് ഒരു പരാതിയെ പരിഭവം തന്നോട് പറഞ്ഞിട്ടില്ല എന്നും മറ്റുള്ളവർ പറഞ്ഞാണ് കാര്യം അറിഞ്ഞതെന്ന് അവർ പറയുന്നു.
അദ്ദേഹത്തിന് മീൻ വലിയ ഇഷ്ടമാണ് ആറ്റുവാള അദ്ദേഹത്തിന് വലിയ ഇഷ്ടമുള്ള മീനായിരുന്നു പക്ഷേ അദ്ദേഹം പെട്ടെന്ന് ഒരു ദിവസം ആ മീൻ കഴിക്കുന്ന നിർത്തി. അതിന് കാരണമായത് ഒരിക്കൽ അടുക്കള ഭാഗത്ത് അദ്ദേഹം ചെന്ന് നോക്കുമ്പോൾ തല വെട്ടിമാറ്റിയ മീനിന്റെ കണ്ണ് ഇരുന്നു തുടിക്കുകയാണ് അത് കണ്ടതിനുശേഷം അദ്ദേഹത്തെ അത് വല്ലാത്ത അസ്വസ്ഥനാക്കി അതിനുശേഷം അദ്ദേഹം ആറ്റുവാള കഴിച്ചിട്ടില്ല അത്രയ്ക്കും മൃദുലമായ മനസ്സ് ഉടമയാണ് അദ്ദേഹം.
മേശപ്പുറത്ത് പഴങ്ങൾ ഇരുന്നാൽ ഏറ്റവും കേടായത് മാത്രമേ അദ്ദേഹം എടുക്കൂ. ഒരു ആഹാരവും പാഴാക്കരുത് എന്നുള്ളതാണ് അദ്ദേഹത്തിൻറെ ശീലം. നാലര പതിറ്റാണ്ടിനിടയിൽ ജീവിതത്തിൽ ഒരിക്കൽപോലും ഒരു ആഹാരം മോശമായിരുന്നു എന്ന് പറഞ്ഞ് എന്നോട് പരാതി പറഞ്ഞിട്ടില്ല. അതിയായ കാരുണ്യം ക്ഷമ ,സഹനം ,സ്നേഹം ഇവ ഉള്ള വ്യക്തിയായിരുന്നു . അദ്ദേഹത്തിന് അമ്മയിൽ നിന്നുമായിരുന്നു ഈ ഗുണങ്ങൾ ഒക്കെ അദ്ദേഹത്തിന് ലഭിച്ചത്. തന്നെ മകളെ എന്നല്ലാതെ അമ്മ ഒരിക്കലും വിളിച്ചിട്ടില്ല എന്നും മറിയാമ്മ ഉമ്മൻ പറയുന്നു.
ജീവിതത്തിൽ അദ്ദേഹം നൽകിയ ചില ഉപദേശങ്ങളും അവർ അനുസ്മരിക്കുന്നുണ്ട്. ആരോടും അനാവശ്യമായി ദേഷ്യപ്പെടരുത്. ഒരിക്കലും കറുപ്പിനെ വെളുപ്പിക്കാൻ ശ്രമിക്കരുത്. കറുപ്പിനെ കറുപ്പായും വെളുപ്പിനെ വെളിപ്പായി മാത്രം കാണണം . ഒരു ആളുടെ വീട്ടിലും ചെരിപ്പിട്ട് കയറരുത്. ഒരു വീട്ടിൽ ചെന്നാൽ നേരിട്ട് അടുക്കളയിൽ പോയി അവരോട് സംസാരിക്കണമെന്നും അദ്ദേഹം പറയ്യുമായിരുന്നു . കഴിയുമെങ്കിൽ പരമാവധി ചിരിക്കണമെന്ന് ചിരിക്കുമ്പോൾ നമ്മുടെ മനസ്സിലെ ഭാരം ദൈവം എടുത്തുമാറ്റുമെന്നും അദ്ദേഹത്തിന് വിശ്വാസം എന്നും പറയുന്നു. .
വീട്ടിലെ ആട്ടിൻകുട്ടിയെ മണിക്കുട്ടിയോട് അതിയായ സ്നേഹമായിരുന്നു അദ്ദേഹത്തിന് എപ്പോഴും ഇരുവരും ഒന്നിച്ച് ആയിരുന്നു ഉറക്കം. വീടിന്റെ അതിർത്തിയിൽ നിന്ന ഒരു തെങ്ങു മുറിച്ചു മാറ്റേണ്ട അവസ്ഥ വന്നു. നല്ല കായ്‌ഫലം നൽകുന്ന തെങ്ങായിരുന്നു. മുറിച്ചു മാറ്റുന്നതിന് മുൻപ് അതിന്റെ അടുത്ത് പോയി നിന്ന് അതിനെ നോക്കുന്ന കുഞ്ഞു കുഞ്ഞിനെയാണ് താൻ കണ്ടിട്ടുണ്ടന്ന് മറിയാമ്മ ഉമ്മൻ ഓർക്കുന്നു. ആ വൃക്ഷം പോലും മുറിച്ചു മാറ്റുന്നത് അദ്ദേഹത്തിന് വിഷം ഉണ്ടാക്കുന്ന കാര്യമായിരുന്നു എന്നുള്ളതാണ് ഇവിടെ വ്യക്തമാകുന്നത്.
2013 മുതൽ തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ അന്ന് തങ്ങൾ അനുഭവിച്ച വേദനയും ഒഴുക്കിയ കണ്ണീരും ഉണ്ടെങ്കിൽ ഒരു വലിയ തടാകം തന്നെ ഉണ്ടാക്കാമായിരുന്നു. പക്ഷേ അതൊന്നും ആരോടും പറഞ്ഞിരുന്നില്ല അതൊന്നും ആരെ അറിയിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമായിരുന്നില്ല..പല രാത്രികളിലും അദ്ദേഹം ഉറങ്ങിയിട്ട് പോലും ഉണ്ടായിരുന്നില്ല എന്നും മറിയാമ്മ ഉമ്മൻ പറയുന്നു.
പലരും ജീവിതത്തിൽ വളരെ മോശമായി തങ്ങളോട് ആ കാലയളവിൽ പെരുമാറിയിട്ടുണ്ടെന്നും പക്ഷേ തങ്ങൾക്ക് ആരോടും പകയോ വെറുപ്പോ ദേഷ്യമോ ഇല്ല എന്നും; തങ്ങളോട് സ്നേഹമുള്ളവർ അവരുടെ പ്രാർത്ഥനയിൽ തങ്ങളെ ഉൾപ്പെടുത്തണം എന്നത് മാത്രമാണ് ആഗ്രഹമെന്നും അവർ പറയുന്നു. ഒരിക്കൽ താൻ കുഞ്ഞിനോട് ചോദിച്ചു നിങ്ങളെ കാണാൻ വരുന്ന എല്ലാവരെയും നിങ്ങൾ സഹായിക്കുന്നുണ്ട് അതുകൊണ്ട് കുഞ്ഞിന് എന്താണ് ഗുണം എന്ന്. എന്നെ കുറച്ച് നോക്കിയിരുന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു നമ്മൾ ഒരാളെ സഹായിച്ചിട്ട് അയാളുടെ കണ്ണുകളിലേക്ക് ഒന്ന് നോക്കണം. അപ്പോൾ ഒരു തിളക്കം കാണാം, അത് കാണാനാണ് താൻ അവരെ സഹായിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ആശുപത്രിയിൽ വച്ച് അദ്ദേഹത്തിൻറെ ശബ്ദം പൂർണമായും ഇല്ലാതാകുന്നതിന് മുൻപ് അദ്ദേഹം തന്നോട് ചോദിച്ചതും അംറിയമം ഉമ്മൻ പറയുന്നു. ബാവയോട് ഞാൻ നീതി പുലർത്തിയോ എന്ന്. അദ്ദേഹത്തിന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ചുകൊണ്ട് താൻ പറഞ്ഞു ഉമ്മൻചാണ്ടിയുടെ ഭാര്യയായി ഇരിക്കുക എന്നുള്ളത് ഉപരി ഒരു നീതിയോ സന്തോഷമോ എനിക്ക് വേണ്ട എന്ന്. ലോകത്തിലെ ഏറ്റവും ഭാഗ്യവതിയെ ഭാര്യയാണ് താൻ എന്നും പറഞ്ഞു. പക്ഷേ അത് പറഞ്ഞിട്ട് ആ കണ്ണുകളിലേക്ക് നോക്കിയില്ല എന്നും അതിന് കാരണം അദ്ദേഹം കരയുന്നതു കാണാൻ തനിക്ക് ആഗ്രഹം ഇല്ലാത്തതുകൊണ്ടാണ് നോക്കാഞ്ഞത് എന്നും ആ കണ്ണുകൾ ഉറപ്പായും അപ്പോൾ നിറഞ്ഞിരിക്കുകയായിരിക്കും.
ജീവിതത്തിൽ ഒരിക്കലും മദ്യപിക്കാത്ത സിഗരറ്റ് വലിക്കാത്ത ദൈവവിശ്വാസിയായ ഒരാളെ തൻറെ ഭർത്താവായി ഞാൻ ആഗ്രഹിച്ചത് പക്ഷേ ജീവിതത്തിൽ ഒരിക്കലും ഒരു വൈധവ്യ ദുഃഖം അനുഭവിക്കരുത് എന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു. പ്രാർത്ഥനയുടെ വലിയൊരു ഭാഗം ദൈവം കേട്ടു .അതുതന്നെ എനിക്ക് സന്തോഷമുള്ള കാര്യമാണ് എന്ന് അവർ പറയുന്നു.
ഒരുപക്ഷേ ജീവിതത്തിൽ ഉമ്മൻചാണ്ടി തിരിച്ചുവന്നാൽ എന്തായിരിക്കും എന്ന് ചോദ്യത്തിന് അദ്ദേഹം തിരിച്ചുവന്നാൽ കുടുംബാംഗങ്ങളെ എല്ലാവരെയും ഒന്ന് കാണും അതിനു ശേഷം ഉടൻതന്നെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. കുഞ്ഞിന് അങ്ങനെ കഴിയൂ എന്ന് ഭാര്യ പറയുന്നു. ദൈവത്തിനു ഏറ്റവും പ്രീയപ്പെട്ടവന് മരണമില്ലലോ അദ്ദേഹം ദൈവത്തോടൊപ്പം ഉണ്ട്.