ക്ഷമ പറഞ്ഞതിന് ശേഷം വീണ്ടും തല്ലി – മഞ്ജു വാര്യര്‍ കുഞ്ചാക്കോ ബോബന്റെ കരണത്ത് അടിച്ച ആ സംഭവം, ഒന്നും രണ്ടും തവണയല്ല.ചാക്കോച്ചൻ തുറന്നു പറയുന്നു

846
manu warrier slapped kunchacko boban

ജോണ്‍ ബ്രിട്ടാസ് കൈരളി ടിവിയില്‍ അവതരിപ്പിയ്ക്കുന്ന ജെബി ജംഗ്ഷനില്‍ അതിഥിയായി മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളും എത്തിയിട്ടുണ്ട് അവിടെ വച്ച് പലപ്പോളും സിനിമയുടെ അണിയറയിൽ നടക്കുന്ന പല കാര്യങ്ങളും വെളിപ്പെടാറുമുണ്ട് .ഇത്തവണ ആ ഊഴം മലയാളികളുടെ പ്രീയ താരം കുഞ്ചാക്കോ ബോബന് ആയിരുന്നു. കുഞ്ചാക്കോ ബോബന്‍ ജെ ബി ജംഗ്ഷനിൽ എത്തിയപ്പോഴാണ് വേട്ട എന്ന ചിത്രത്തിന്റെ ലൊക്കെഷനില്‍ വച്ച്‌ നടന്ന ആ അനുഭവം നടന്‍ വിശദീകരിച്ചത്. മഞ്ജു വാര്യര്‍ മൂന്ന് നാല് തവണ കുഞ്ചാക്കോ ബോബന്റെ കരണത്ത് ആഞ്ഞടിയ്ക്കുകയായിരുന്നു.

രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന ചിത്രത്തിലെ ഒരു രംഗത്ത് പൊലീസ് ഉദ്യോഗസ്ഥയായ മഞ്ജു വാര്യര്‍ നായക കഥാപാത്രമായ കുഞ്ചാക്കോ ബോബന്റെ കരണത്തടിയ്ക്കുന്ന സീനുണ്ട്. രംഗത്തിന് കുറച്ചുകൂടെ ഒറിജിനാലിറ്റി കിട്ടാന്‍ വേണ്ടി സംവിധായകന്‍ രാജേഷ് പിള്ള ശരിയ്ക്കും ചാക്കോച്ചന്റെ കരണത്തടിയ്ക്കാന്‍ മഞ്ജുവിനോട് ആവശ്യപ്പെട്ടു. ആദ്യം മഞ്ജു അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞെങ്കിലും ചാക്കോച്ചന്‍ കൂടി നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു.

ADVERTISEMENTS
   

സിനിമയില്‍ ഒട്ടും പ്രതീക്ഷിക്കാതെ മഞ്ജു ചാക്കോച്ചന്റെ കരണത്ത് അടിയ്ക്കുന്ന ഒരു രംഗം മാത്രമേയുള്ളൂ. എന്നാല്‍ ഷൂട്ടിനിങിനിടെ ചാക്കോച്ചന് മൂന്ന് നാല് തവണ മഞ്ജുവിന്റെ അടി വാങ്ങേണ്ടി വന്നു. ഒരിക്കല്‍ മുഖത്ത് ആഞ്ഞടിച്ചാല്‍ ഉടനെ തന്നെ മഞ്ജു സോറി പറയും. അപ്പോള്‍ വീണ്ടും റീടേക്ക് പോകണം എന്ന് സംവിധായകൻ പറയും റീടേക് പോകും. സഹോദരി, എന്നെ അടിച്ചോളൂ പക്ഷെ സോറി പറയേണ്ട.. സോറി പറയുമ്ബോള്‍ എനിക്ക് അടി വീണ്ടും വാങ്ങേണ്ടി വരുന്നു എന്ന് താൻ മഞ്ജുവിനോട് പറഞ്ഞു എന്നും ചാക്കോച്ചൻ ഇന്റർവ്യൂ വിൽ പറയുന്നു

അവസാനം നാലോളം തവണ പരിശ്രമിച്ചതിനു ശേഷമാണ് ആ രംഗം പെര്‍ഫക്ടായി കിട്ടിയത് ചാക്കോച്ചൻ ഓർക്കുന്നു . വേട്ട എന്ന ചിത്രം ഒരേ സമയം സന്തോഷവും ദുഖവും നല്‍കുന്ന ഓര്‍മയാണെന്ന് മഞ്ജു വാര്യര്‍ മുൻപ് പറഞ്ഞിട്ടുണ്ട് .വലിയ വിജയം നേടിയ ചിത്രമായിരുന്നു അത്. സിനിമയുടെ വിജയം സന്തോഷമായിരുന്നെങ്കിലും റിലീസിന് മുന്നേ സംവിധായകന്‍ രാജേഷ് പിള്ളയുടെ അകാലമരണം വലിയ വേദനയാണെന്ന് താരം പറയുന്നു. മലയാളത്തിൽ കരുത്തുറ്റ കുറെ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടാണ് രാജേഷ് പിള്ള പിൻവാങ്ങിയത്. ട്രാഫിക് എന്ന ഒറ്റ ചിത്രത്തിലൂടെ അതുവരെ നിലനിന്നിരുന്ന സിനിമ സങ്കല്പങ്ങളെയാണ് രാജേഷ് പിള്ള മാറ്റിയെഴുതിയതു. ഒട്ടനവധി മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളുമാണ് അദ്ദേഹത്തിന്റെ അകാല വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത് എന്ന് നിസ്സംശയം പറയാം .

ADVERTISEMENTS