റാസ്‌ക്കൽ നിന്നെ ഡിവൈഎഫ്ഐയിലും കെഎസ്‌യുവിലും എസ്എഫ്ഐയിലുമൊക്കെയുള്ള തന്റേടമുള്ള പെൺപിള്ളേർ കേറി മേയും കലിപ്പിൽ മനോജ് റാംമ്സിംഗ്..

651

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ നടൻ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനകൾ ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴി വെച്ചിരിക്കുകയാണ്. സിനിമ, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ നിരവധി പേരാണ് അലൻസിയർക്കെതിരെ രൂക്ഷമായ വിമർശനമായി രംഗത്തിരിക്കുന്നത്

നടൻ ഹരിഷ് പേരടി ,സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തിയത്. മാനസികരോഗമാണ് ആശുപത്രിയിൽ ചികിത്സ നേടേണ്ട ഒന്നാണ് ഈ രോഗം എന്നാണ് ഹരീഷ് പേരടി പറഞ്ഞത്. എന്നാൽ തിരക്കഥാകൃത്ത് മനോജ് രാസിങ്ങിന്റെ കുറുപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

ADVERTISEMENTS
   

താൻ അപ്പോൾ ആ പുരസ്കാര വേദിയിൽ ഉണ്ടായിരുന്നെങ്കിൽ അലൻസിയറുടെ മുഖത്ത് അടിച്ചേനെ എന്നാണ് ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്

താൻ ആ വേദിയിൽ ഉണ്ടാകാഞ്ഞതിൽ തനിക്കിപ്പോൾ ഖേദം ഉണ്ടെന്നും ആ സദസ്സിലോ വേദിയിലോ താൻ ഉണ്ടായിരുന്നെങ്കിൽ പുരസ്കാര ചടങ്ങ് നടക്കുന്ന സദസ്സിൽ കയറിവന്നു അലൻസിയറുടെ മുഖത്ത് അടിച്ചേനെ എന്ന് മനോജ് റാംമ് സിംഗ് പറയുന്നു.

അങ്ങനെയാണെങ്കിൽ ഒരു അവാർഡ് ജേതാവിന്റെ മുഖത്ത് അടിച്ച കേസിൽ താൻ ഇപ്പോൾ മ്യൂസിയം സ്റ്റേഷനിൽ നിന്ന് സ്വന്തം ജാമ്യത്തിൽ ഇറങ്ങുന്നേ ഉണ്ടാരുന്നുള്ളൂ എന്ന് മനോജ് റാംമ്സിംഗ് തന്റെ കുറിപ്പിൽ പറയുന്നു.

ആ ചാക്കോച്ചനെയൊക്കെ കണ്ടു പഠിക്ക്. ഷെയിം ഓൺ യു അലൻസിയർ. വല്ല മനശാസ്ത്ര കൗൺസിലിങ്ങിനും പോവുക ഇല്ലെങ്കിൽ ഡിവൈഎഫ്ഐലെയും കെഎസ്‌യുവിലെയും എസ്എഫ്ഐ ലേയുമൊക്കെ പെൺപിള്ളേർ കേറി മേയും നിന്നെ.. റാസ്ക്കൽ.. നീ എന്താണ് കരുതിയത് ആരോഗ്യവും ശക്തിയും നിന്നെപ്പോലെയുള്ള ഈ ആണുങ്ങൾക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ, അത് അവരുടെ മാത്രം കുത്തകയാണെന്നാണോ എന്നാണ് മനോജ് റാംമ്സിംഗ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഈ വിഷയത്തിൽ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. സ്ത്രീ രൂപമുള്ള പുരിസ്കാരത്തോട് അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നെങ്കിൽ അദ്ദേഹം അത് സ്വീകരിക്കാതെ പോകണമായിരുന്നു. അദ്ദേഹം ഓസ്കാർ മാത്രം സ്വീകരിച്ചാൽ മതിയായിരുന്നു ഭാഗ്യലക്ഷ്മി പറയുന്നു. പുരുഷ രൂപത്തിലുള്ള പ്രതിമ വന്നാൽ അഭിനയം നിർത്തുമെന്ന് അലൻസിയർ പറഞ്ഞു. എന്നാൽ പുരുഷ രൂപത്തിലുള്ള പ്രതിമ വരുമ്പോൾ അല്ല അദ്ദേഹം അഭിനയം നിർത്തേണ്ടത് എന്നും, പുരുഷ രൂപത്തിലുള്ള പ്രതിമ വന്നിട്ട് മാത്രമേ അഭിനയിക്കുമെന്ന് നിലപാടാണ് അദ്ദേഹം എടുക്കേണ്ടത് എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സമൂഹത്തിന് നാനാ തുറകളിൽ നിന്നും രൂക്ഷമായ വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് പക്ഷേ തന്റെ നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണെന്നാണ് നടൻ അലൻസിയർ പറയുന്നത്.

ADVERTISEMENTS