മലയാളികൾക്ക് ഉശിരുള്ള നായകന്മാരെ തന്റെ തൂലികത്തുമ്പിലൂടെ മലയാള സിനിമയ്ക്ക് പ്രധാനം ചെയ്ത തിരക്കഥാകൃത് രഞ്ജി പണിക്കർ ,തിരക്കഥയില്‍ നിന്ന് സംവിധാനത്തിലേക്കും പിന്നീട് അഭിനയത്തിലേക്കും എത്തി വെന്നിക്കൊടി പാറിച്ച രഞ്ജി പണിക്കരുടെ സിനിമകൾ ആണത്തവും കരുത്തുമുള്ള നായകന്മാരെയാണ് തന്റെ രചനയില്‍ രഞ്ജി പണിക്കര്‍ സിനിമയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. പൊതുവേ ആൺ മേൽക്കോയ്മായാണ് രഞ്ജിയുടെ മിക്ക ചിത്രങ്ങളുടെയും മുഖമുദ്ര. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സിനിമയിൽ വളരെ വിരളമാണ്. തന്റെ സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകാതെ പോയെങ്കിലും തലസ്ഥാനം ഉള്‍പ്പടെയുള്ള തന്റെ ചിത്രങ്ങളിലെ നായിക കഥാപാത്രങ്ങള്‍ വളരെ ബോള്‍ഡ് ആയിരുന്നുവെന്ന് തുറന്നു പറയുകയാണ് രണ്‍ജി പണിക്കര്‍.
സിംഹഗര്‍ജ്ജനം പോലെ പുരുഷ ശബ്ദം സിനിമാ ശാലകളില്‍ മുഴങ്ങിയപ്പോഴും മലയാള സിനിമയില്‍ നിന്ന് മായ്ച്ചു കളയാനാവാത്ത വിധം രഞ്ജി പണിക്കര്‍ തന്റെ തൂലികയില്‍ സൃഷ്ടിച്ച പെണ്‍ കഥാപാത്രമായിരുന്നു ‘പത്രം’ എന്ന സിനിമയിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ദേവിക ശേഖര്‍.
പൊതുവേ ആണത്തവും ആൺ മേൽക്കോയ്മയുമുള്ള പുരുഷ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ മുന്നിൽ നിന്ന തിരക്കഥാ കൃത് എന്ന നിലയിൽ പേരുള്ള രഞ്ജി പണിക്കർക്ക് ആ ഒരു കാരണം പറഞ്ഞു തന്നെ വിമർശനവും നേരിട്ടിരുന്നു. എന്നാൽ തനിക്കു നേരെയുള്ള അത്തരത്തിലുള്ള ആക്ഷേപങ്ങൾക്ക് മറുപിടി കൊടുത്ത രഞ്ജിയുടെ സ്ത്രീ കഥാപാത്രമാണ് പത്രം എന്ന സിനിമയിലെ ദേവിക ശേഖർ. നടി മഞ്ജു വാര്യർ തകർത്തഭിനയിച്ച ആ കഥാപത്രം എന്നെന്നും പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഒന്നാണ്. ചെറിയ പിഴവ് പോലും പ്രേക്ഷകരിൽ നിന്ന് കൂവൽ ഏറ്റുവാങ്ങാൻ സാധ്യതയുള്ള കഥാപാത്രത്തെ മഞ്ജു അവിസ്മരണീയമാക്കി.
ചിത്രത്തിൽ ആറരയടിയിൽ കൂടുതൽ ഉയരമുള്ള സ്ഫടികം ജോർജിന്റെ മുഖത്ത് നോക്കി നെടുനീളൻ ഡയലോഗ് പറഞ്ഞു അയാളെ നാണിപ്പിക്കുന്ന മഞ്ജുവിന്റെ പ്രകടനം ആരെയും വിസ്മയിപ്പിക്കുന്നതാണ്.ഒരു ചെറിയ ഒരു പാളിച്ച വന്നാൽ പോലും പ്രേക്ഷകർക്ക് എന്നും പറഞ്ഞു ചിരിക്കാനുള്ള ഒന്നാകുമായിരുന്ന വേഷം.അത്തരം ശങ്കകൾക്കു ഒന്നുമിടം കൊടുക്കാതെ മഞ്ജു വാര്യരുടെ ഞെട്ടിക്കുന്ന പ്രകടനം അത്തരമൊരു സീനിന്റെ മികവിന് കാരണമായി എന്ന് രഞ്ജി പണിക്കർ തന്നെ പറയുന്നു’, വൻ വിജയം നേടിയ പത്രം രഞ്ജി പണിക്കരുടെ രചനയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു.