Advertisement
Home MOVIES Malayalam മഞ്ജുവിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകർ മനസ്സിൽ കൊണ്ട് നടക്കുന്ന ചോദ്യം എന്തിനാണ് മഞ്ജുവും ദിലീപും പിരിഞ്ഞത്...

മഞ്ജുവിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകർ മനസ്സിൽ കൊണ്ട് നടക്കുന്ന ചോദ്യം എന്തിനാണ് മഞ്ജുവും ദിലീപും പിരിഞ്ഞത് – മഞ്ജു വാര്യരുടെ മറുപടി ഇങ്ങനെ.

47545

തന്റെ പതിനേഴാം വയസ്സിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നായകയാണ് മഞ്ജു വാര്യർ. ആദായ ചിത്രത്തെ കഴിഞ്ഞു ഒരു വർഷത്തിനുശേഷം നടൻ ദിലീപും ഒത്തു സല്ലാപം എന്ന ചിത്രത്തിലൂടെ വീണ്ടും മഞ്ജു തന്റെ അഭിനയമികവ് പ്രേക്ഷകർക്കു മുമ്പിൽ കാഴ്ചവച്ചു

മലയാള സിനിമ ലോകത്ത് മഞ്ജുവാര്യരുടെ കരിയർ രണ്ട് സമയങ്ങളിലാണ് രൂപപ്പെട്ടത്. ആദ്യസമയത്ത് വെറും മൂന്ന് വർഷക്കാലം മാത്രമായിരുന്നു മഞ്ജു സിനിമ ലോകത്ത് നിറഞ്ഞുനിന്നത്. ഈ മൂന്നു വർഷം കൊണ്ട് ഏകദേശം ഇരുപതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട് .മൂന്നുവർഷത്തിനുള്ളിൽ ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും താരം സ്വന്തമാക്കി മലയാളികളുടെ ഹൃദയത്തിൽ വലിയ സ്ഥാനം നേടിയെടുക്കുകയും ചെയ്തു.

ADVERTISEMENTS

കരിയറിൽ തിളങ്ങി നിൽക്കുന്ന ആ സമയത്ത് തന്നെ നടൻ ദിലീപുമായുള്ള പ്രണയവും വിവാഹവും മഞ്ജുവിനെ സിനിമ ലോകത്തുനിന്നും ദീർഘമായ ഒരു ഇടവേളയിലേക്ക് നയിക്കുകയായിരുന്നു. സിനിമ ഉപേക്ഷിച്ച് ഒരു മുഴുവൻ സമയ കുടുംബിനിയായി മഞ്ജു മാറാൻ ദിലീപ്മായുള്ളപ്രണയ വിവാഹം കാരണമാക്കി.

READ NOW  ഭാവനയോട് വൃത്തികേട് പറഞ്ഞു ;നിർത്താൻ പറഞ്ഞിട്ടും അനുസരിച്ചില്ല - പിന്നെ ആസിഫ് അലി ചെയ്തത് - സംഭവം ഇങ്ങനെ

എന്നാൽ വർഷങ്ങൾക്കു ശേഷം ദിലീപുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി മഞ്ജു വീണ്ടും സിനിമയിൽ സജീവമാവുകയും, മലയാള സിനിമയിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന പദം അലങ്കരിച്ച് മുന്നോട്ടു പോവുകയാണ് ഇപ്പോൾ. വർഷങ്ങൾക്ക് ശേഷം നടത്തിയ തിരിച്ചു വരവിൽ ഇത്രയും വലിയ ജനപ്രീതി നേടിയ മറ്റൊരു നടിയും മലയാള സിനിമ ചരിത്രത്തിൽ തന്നെ ഉണ്ടാവുകയില്ല.

വളരെ ചെറുപ്പത്തിൽ കരിയറിൽ വലിയ വിജയങ്ങൾ നേടിയ നായികയാണ് മഞ്ജുവാര്യർ. മലയാളത്തിൻറെ അഭിനയചക്രവർത്തി പെരുന്തച്ചൻ തിലകൻ പോലും മഞ്ജുവിന്റെ അഭിനയത്തെ കുറിച്ച് വലിയ അഭിപ്രായം ആണ് പറഞ്ഞിട്ടുള്ളത്. തന്നെ പോലും ഞെട്ടിക്കുന്ന അസാധ്യ അഭിനയ സിദ്ധിയുള്ള ഒരു വ്യക്തിയാണ് മഞ്ജു വാര്യർ എന്നും താൻ വന്നിട്ട് മാത്രമേ മഞ്ജുവിന്റെ രംഗങ്ങൾ ചിത്രീകരിക്കാവു എന്ന് അദ്ദേഹവും മഞ്ജുവും ഒന്നിച്ചു അഭിനയിക്കുന്ന സിനിമകളിൽ അദ്ദേഹം പറഞ്ഞിട്ടുള്ളത് പലരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വൈറലാകുന്നത് മുൻപ് മനോരമ ന്യൂസിൽ നൽകിയ ഒരു അഭിമുഖത്തിൽ അവതാരകൻ മഞ്ജുവാര്യരോട് ചോദിച്ച ഒരു ചോദ്യവും അതിന് താരം നൽകിയ ഉത്തരവുമാണ്.

READ NOW  എന്റെ ഓർമ്മയിൽ പഴയ മമ്മൂക്ക തിരിച്ചു വരണം എന്ന് പറഞ്ഞു കേട്ടിട്ടേ ഇല്ല - കാരണം ഇത് - സംവിധായകാൻ വൈശാഖ് പറഞ്ഞത്.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികൾ ആയിരുന്നു മഞ്ജുവും ദിലീപും ഇവരുടെ വിശേഷങ്ങൾ അറിയാൻ എല്ലാകാര്യവും പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു . ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ഇരുവരും വേർപിരിയുന്നതും പിന്നീട് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും വിവാഹബന്ധം വേർപെടുത്തിയ കാലം മുതൽ തന്നെ പ്രേക്ഷകരുടെ ഏറ്റവും വലിയ സംശയമായിരുന്നു എന്ത് കാരണം കൊണ്ടാണ് ദിലീപും മഞ്ജു വാര്യറം തമ്മിൽ വേർപിരിഞ്ഞത് എന്ന്.

അതേ ചോദ്യം തന്നെയാണ് അവതാരകനും മഞ്ജുവിനോട് ചോദിക്കുന്നത് അദ്ദേഹത്തിൻറെ ചോദ്യം ഇങ്ങനെയാണ്. മഞ്ജുവിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകർ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു ചോദ്യമാണ് എന്തിനാണ് മഞ്ജുവും ദിലീപും വേർപിരിഞ്ഞത്. ആ ചോദ്യത്തിന് ഒരു ഉത്തരം നൽകാൻ മഞ്ജുവിനെ മനസ്സ് പാകമായിട്ടുണ്ടോ? ഇതാണ് അവതാരകന്റെ ചോദ്യം വളരെ മാന്യമായ രീതിയിലുള്ള ഒരു ചോദ്യമാണ് അതിന് മഞ്ജു വാര്യർ പറഞ്ഞ മറുപടി ഇങ്ങനെ.

ഒന്നാലോചിച്ചതിനുശേഷമാണ് മഞ്ജു മറുപടി പറഞ്ഞത്. അതിങ്ങനെ അത് പറയാനും കേൾക്കാനും ഒക്കെ വേദനിപ്പിക്കുന്ന ഒരു ഉത്തരമാണെങ്കിൽ അത് പറയാതിരിക്കുന്നതാണ് നല്ലത്. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. അത് തികച്ചും ഏറ്റവും വ്യക്തിപരവും, താൻ ഏറ്റവും ബഹുമാനിക്കുന്നതും ആണ് ആ ഒരു സ്വകാര്യത. എന്റെ മാത്രമല്ല അദ്ദേഹത്തിൻറെയും അതുകൊണ്ട് അതിനെ മാനിച്ചുകൊണ്ട് അതിനുത്തരം പറയുന്നില്ല. എന്നാണ് എന്നാണ് മഞ്ജു വാര്യർ പറയുന്നത്.

READ NOW  ഇനി അച്ഛൻ ഒരിക്കലും വരില്ല -ഞാൻ കരുതി ഞാനും നിന്റെ കുടുംബമെന്നു - ബാലയുടെ വാക്കുകൾ ഒപ്പം അവന്തികയുടെ ആരോപണങ്ങൾ

ദിലീപും കാവ്യയും തമ്മിലുള്ള ബന്ധമാണ് ഇവരുടെ വേർപിരിയലിനു കാരണം എന്നുള്ള തരത്തിൽ പല ഊഹാപോഹങ്ങളും ഉണ്ടായിരുന്നു. പക്ഷേ അതിനൊന്നും വ്യക്തമായ യാതൊരു തെളിവുകളും ഇല്ല. ദിലീപും മഞ്ജുവാര്യരും വേർപിരിഞ്ഞപ്പോൾ മകൾ മീനാക്ഷി ദിലീപിനോടൊപ്പം നിന്നതും വലിയ തരത്തിലുള്ള ചർച്ചയാവുകയും ചെയ്തിരുന്നു. ഒരു വിഭാഗം മഞ്ജുവിൻറെ ഭാഗത്താണ് കുറ്റം എന്നുള്ള രീതിയിൽ മഞ്ജുവിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. മഞ്ജു ദിലീപിന്റെ ജീവിതതിലേക്ക് ഒരു തിരിച്ചു വരവിനു അന്ന് ആഗ്രഹിച്ചിരുന്നു എന്ന് ശാന്തിവിള ദിനേശ് ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നതും പിന്നീട് വിവാദമായിരുന്നു. ആ വാർത്ത വായിക്കാൻ ക്ലിക് ചെയ്യുക

ADVERTISEMENTS