തന്റെ തെറ്റുകളെ പൊറുത്ത് തനിക്ക് ഒരു അവസരം കൂടി നൽകണമെന്ന് അന്ന് ദിലീപിനോട് മഞ്ജു അപേക്ഷിച്ചെന്നു ശാന്തിവിള ദിനേശ് – വെളിപ്പെടുത്തൽ

170120

ബംഗ്ലാവിൽ ഔതയുടെ സംവിധായകനായ ശാന്തി വിള ദിനേശ് സിനിമ നടന്മാരെ കുറിച്ചും സിനിമയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചും ഒക്കെ പലപ്പോഴും തുറന്ന് സംസാരിക്കാൻ തയ്യാറാവുന്ന ആളാണ്. ഇപ്പോൾ ദിലീപ്, കാവ്യ, മഞ്ജുവാര്യർ വിഷയത്തിൽ ഗ്ലോബൽ ന്യൂസ് ടിവി മലയാളം എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്തുണ നൽകിക്കൊണ്ടാണ് ശാന്തിവിളയുടെ സ്റ്റേറ്റ്മെന്റുകൾ എല്ലാം. ഈ വിഷയത്തിൽ മലയാള സിനിമയിലെ പല നടന്മാരും തങ്ങളുടെ അഭിപ്രായങ്ങൾ ദിലീപിന് അനുഭാവപൂർവ്വവും അല്ലാതെയും ഇതിനകം പറഞ്ഞു കഴിഞ്ഞിരുന്നു.

ADVERTISEMENTS
   

ദിലീപ് ആദ്യ ഭാര്യയായ മഞ്ജു വാര്യരെ വഞ്ചിച്ചാണ് കാവ്യ മാധവനെ വിവാഹം കഴിച്ചതെന്ന അവതാരികയുടെ മറുപടിയെ അതി നിശതമായി വിമർശിക്കുകയായിരുന്നു ശാന്തിവിള ദിനേശ് . ദിലീപും കാവ്യയും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ആ കഥകൾ അറിഞ്ഞതുകൊണ്ടാണ് മഞ്ജു വാര്യർ വിവാഹമോചനത്തിന് ശ്രമിച്ചതെന്ന് അവതാരകയുടെ വാക്കുകൾ അദ്ദേഹം എതിർത്തു.

READ NOW  ഒരേ സമയം ഒന്നിലധികം പേരോട് പ്രേമം തോന്നാം അത് സ്വാഭാവികം; ഇഷ്ടമുള്ളവരോട് ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടാം - കനി കുസൃതിക്ക് അച്ഛൻ മൈത്രേയൻ എഴുതിയ കത്ത് ഇങ്ങനെ.

ദിലീപ് മഞ്ജുവാര്യർ വിവാഹമോചന വിഷയത്തിൽ കുടുംബകോടതിയിൽ ആദ്യമായി പെറ്റീഷൻ നൽകിയത് ദിലീപ് ആണെന്നും എന്റെ തെറ്റുകൾ മനസിലാക്കി എന്നെ തിരുത്തി ജീവിതത്തിലേക്ക് കൊണ്ട് പോവുകയാണെങ്കിൽ ദിലീപേട്ടനൊപ്പം പോകാൻ തയ്യാറാണ് എന്ന് മഞ്ജു വാര്യർ പറഞ്ഞു. എന്നാൽ അവരോടൊപ്പം തുടർന്ന് ജീവിക്കാൻ കഴിയില്ല എന്ന് തീരുമാനമെടുത്തത് ദിലീപ് ആണെന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.

താൻ പറയുന്നതിൽ സംശയമുണ്ടെങ്കിൽ മഞ്ജുവിനെതിരെ ദിലീപ് കോടതിയിൽ നൽകിയിട്ടുള്ള കേസിന്റെ പകർപ്പ് നിങ്ങൾക്ക് വിവരാവകാശമായി ആവശ്യപ്പെടാം എന്നും ശാന്തിവിള ദിനേശ് പറയുന്നു.

കാവ്യ മാധവനും ദിലീപും തമ്മിലുള്ള അവിഹിതബന്ധത്തെക്കുറിച്ച് ആദ്യമായി മഞ്ജുവാര്യരെ അറിയിച്ചത് കാവ്യയുടെ അമ്മയായ ശ്യാമളയാണെന്നാണ് ആ അഭിമുഖത്തിന്റെ അവതാരിക പറയുന്നത്. അത് പോലീസ് സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പ്രമുഖ മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവതാരിക ഉറപ്പിച്ചു പറയുന്നു. എന്നാൽ ഇത് തനിക്ക് ഒരു പുതിയ അറിവാണെന്നും കാവ്യയുടെ അച്ഛനായ മാധവന്റെ അടുത്ത് ഞാൻ അന്വേഷിക്കാം എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്.

READ NOW  മലയാള സിനിമയിൽ ചേട്ടൻ കണ്ട ഏറ്റവും ഹൃദയ വിശാലതയുള്ള ആൾ ആര് - തിലകന്റെ മറുപടി ഇങ്ങനെ

നടിയെ ആക്രമിച്ച സംഭവം ഉണ്ടായതിന്റെ പിറകെ കാവ്യം ദിലീപും തമ്മിലുള്ള രഹസ്യബന്ധം മഞ്ജു വാര്യരെ അറിയിച്ചത് ആ നടി ആയതിനാൽ ആണെന്നുള്ള പ്രചരണം ഇപ്പോഴും തുടരുന്ന സാഹചര്യമാണുള്ളത്. കാവ്യാമാധവന്റെ അമ്മയാണ് ആ വെളിപ്പെടുത്തൽ നടത്തിയതെങ്കിൽ നടിയെ ആക്രമിക്കേണ്ട സംഭവം ഉണ്ടോ അത് ദിലീപ് കുറ്റക്കാരൻ ആയിരിക്കുമോ എന്നുള്ള ചോദ്യത്തിന് ശാന്തിവിളയുടെ മറുപടി ഇങ്ങനെയായിരുന്നു.

അമ്മയും പെങ്ങമ്മാരും മകളും ഒക്കെ അടങ്ങുന്ന ഒരു കൂട്ടുകുടുംബത്തിൽ ജീവിക്കുന്ന ദിലീപിന് ഒരിക്കലും ഒരു നടിയെ ആക്രമിക്കാനുള്ള മനസ്സ് വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്നും ശാന്തിവിള കൂട്ടിച്ചേർക്കുന്നു

ADVERTISEMENTS