നിന്റെ മുഖം ഒട്ടും സുന്ദരമല്ല – ഇത് വെറും ശരീര പ്രദർശനം മാത്രമാണ് – കിടിലൻ മറുപടി നൽകി മഞ്ജു പിള്ളയുടെ മകൾ ദയ

232

മലയാള സിനിമയിൽ നിലവിൽ മികച്ച അമ്മ വേഷങ്ങൾ ചെയ്യുവാൻ കഴിവുള്ള നായികമാരുടെ കൂട്ടത്തിൽ ശ്രദ്ധ നേടുന്ന താരമാണ് മഞ്ജു പിള്ള. മഞ്ജു പിള്ളയുടെയും ചായഗ്രഹകനായ സുജിത്ത് വാസുദേവൻറെയും മകളായ ദയ സുജിത്തും സോഷ്യൽ മീഡിയയിലെ ഒരു താരമാണെന്ന് പറയണം.

ഒരു മോഡലായ താരം തന്റെ ഫോട്ടോഷൂട്ടുകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പലപ്പോഴും മകൾക്ക് പിന്തുണ അറിയിക്കുന്ന പോസ്റ്റുകളുമായി അമ്മ മഞ്ജു പിള്ളയും എത്താറുണ്ട്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയ്ക്ക് ദയ സുപരിചിതയായി മാറുകയും ചെയ്തിട്ടുണ്ട്. വളരെ ബോൾഡ് ആയിട്ടുള്ള ചില ഫോട്ടോഷൂട്ടുകളുടെ ഒക്കെ ഭാഗമായി ദയയെ നമുക്ക് കാണാൻ സാധിക്കും. ഇന്റര്‍നാഷണല്‍ മോഡലുകള്‍ ചെയ്യുന്ന രീതിയിലുള്ള വളരെ ബോള്‍ഡ് ആയ ഫോട്ടോഷൂട്ട്‌ ആണ് ദയ മിക്കപ്പോഴും ചെയ്യാറുള്ളത്. പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്ന് രൂക്ഷ വിമർശനവും താരത്തിന് ഏൽക്കേണ്ടതായി വന്നിട്ടുണ്ട്.ALSO READ:സിനിമയിലെ കാസ്റ്റിംഗ് കൗച് നെ കുറിച്ച് തുറന്നു പറഞ്ഞു മഞ്ജു പിള്ള ഒപ്പം നേരിട്ട മറ്റു ചില മോശം അനുഭവങ്ങളും

ADVERTISEMENTS
   
READ NOW  ദൃശ്യത്തിൽ മോഹൻലാലിനേക്കാൾ മികച്ചത് അജയ് ദേവ്ഗൺ ദൃശ്യം സംവിധായകന്റെ പരാമർശം വിവാദത്തിൽ

കുറച്ചു നാള്‍ മുന്പ് ഒരു ചിത്രത്തിന് താരത്തിന് പരിഹാസ കമന്റ് നേരിടേണ്ടതായി വന്നു. എന്നാൽ ഈ കമന്റ് കേട്ടുകൊണ്ട് മിണ്ടാതിരിക്കുക ആയിരുന്നില്ല ദയ ചെയ്തത്. ഇതിന് ചുട്ട മറുപടിയുമായി എത്തുകയായിരുന്നു ചെയ്തത്. “നിന്റെ മുഖത്തിന് ഒട്ടും തന്നെ സൗന്ദര്യമില്ല എന്നും നീ കാണിക്കുന്നത് വെറും മേനി പ്രദർശനം മാത്രമാണ്, നിന്നെ കാണാൻ ഒരു സാധാരണ പെൺകുട്ടി എങ്ങനെയോ അത്ര മാത്രമേ ഉള്ളൂ” എന്നുമാണ് ഒരു സ്ത്രീ കമന്റ് ചെയ്തിരുന്നത്. ഈ ഇൻസ്റ്റഗ്രാം കമന്റിന് അതേ ഭാഷയില്‍ തന്നെ മറുപടി പറയുകയായിരുന്നു ദയ ചെയ്തിരുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിയാണ് ഇതിന് മറുപടിയുമായി ദയ എത്തിയത്.

നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ആന്റി . നിങ്ങളെപ്പോലെ സൗന്ദര്യമുള്ള ഒരാളാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ദയ എത്തിയിരുന്നത്. ഒപ്പം തന്നെ തന്റെ അക്കൗണ്ടിൽ മോശം കമന്റുകൾ ഇട്ട വ്യക്തിയുടെ ചിത്രം അടക്കം ദയ പങ്ക് വയ്ക്കുകയും ചെയ്തു. ALSO READ:തന്റെ കാമുകൻ ഐശ്വര്യയ്ക്ക് എഴുതിയ പ്രണയലേഖനം കണ്ടെത്തി : മനീഷ കൊയ്‌രാളക്ക് ഐശ്വര്യ റായ് നൽകിയ മറുപടി

 

View this post on Instagram

 

A post shared by jaaannuuuu (@daya.sujith)

ഇതോടെ താരത്തിന്റെ ഫോളോവേഴ്സ് ഈ ഒരു കമന്റ് ചെയ്ത സ്ത്രീക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. ഒരാളെ ബോഡി ഷേമിങ് നടത്തുന്നത് ശരിയായ രീതിയല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. അതോടെ കലിപ്പില്‍ ആയ സ്ത്രീ വേണ്ടും പരിഹാസ കമെന്റുകളുമായി എത്തിയിരുന്നു. “ഇതോടെ തന്റെ ഫോളോവേസിന്റെ എണ്ണം കൂടി എന്ന് പറഞ്ഞുകൊണ്ട് ആ സ്ത്രീ വീണ്ടും രംഗതെത്തി . ഇതവന്‍ അല്പം കൂടി കടുപ്പിച്ചാണ് ദയ മറുപടി പറയുന്നത്. ” സുഹൃത്തുക്കളെ ഈ അമ്മച്ചിക്ക് കൂടുതല്‍ ഫോളോവേര്സ് കിട്ടാന്‍ വേണ്ട സഹായം ചെയ്യാന്‍ വേണ്ട സഹായം ചെയ്തു കൊടുക്കുക” ദയ തന്‍റെ അടുത്ത സ്റ്റോറി ഇങ്ങനെ കുറിച്ച് കൊണ്ട് പങ്ക് വച്ചു.

READ NOW  മമ്മൂട്ടി ഒരു സ്ത്രീകളുടെയും പുറകെ പോയിട്ടില്ല -ഞാനും മമ്മൂട്ടിയും തമ്മിൽ സാമ്യതകൾ ഏറെ - സന്തോഷ് വർക്കിയുടെ വാക്കുകൾ

ബോഡി ഷെയിമിങ്ങിനെരൂസ്ഖമായി വിമര്ശിച്ചും  ഒപ്പം തന്നെ ദയയെ പിന്തുണച്ചുകൊണ്ടും ആളുകൾ എത്തിയിട്ടുണ്ട്. നിലവിൽ ഇറ്റലിയിൽ വിദ്യാഭ്യാസത്തിനായി പോയിരിക്കുകയാണ് ദയ എന്നാൽ മോഡലിങ്ങിൽ സജീവമാണ്. മകളുടെ സ്വഭാവത്തെ കുറിച്ച് മുന്പ് പല അഭിമുഖങ്ങളിലും മഞ്ഞു പിള്ള തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ആള്‍ വളരെ ഷാര്‍പ് ആണെന്നും കൃത്യമായ മറുപടികള്‍ ആരുടേയും മുഖത്ത് നോക്കി പറയാന്‍ ഒട്ടും മടി കാണിക്കുന്ന സ്വഭാവമല്ല എന്നും ഇനി വേണമെങ്കില്‍ മോശമായി പെരുമാറുന്നവര്‍ക്ക് രണ്ടെണ്ണം കൊടുക്കണം എന്ന് വച്ചാല്‍ അവള തിനും മടി കാണിക്കില്ല എന്നും അങ്ങനെ കൊടുത്തിട്ടുണ്ട് എന്നും താരം പറയുന്നു.

ADVERTISEMENTS