മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താരോദയം ആണ് കൽപ്പന. വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു കൽപ്പന സ്വന്തമാക്കിയത്. കൽപ്പനയെ പോലെ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്ന നടിമാർ വളരെ കുറവാണ് എന്ന് പറയുന്നതാണ് സത്യം. കൽപ്പനയുടെ മരണത്തെക്കുറിച്ച് നടിയായ മഞ്ജുപിള്ള ഇപ്പോൾ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കൽപ്പനയുടെ മരണവാർത്ത താൻ ഫ്ലൈറ്റിൽ വച്ചാണ് അറിയുന്നത് എന്നും അതിനുമുമ്പ് താൻ കൽപ്പനയെ കണ്ടതിനെ കുറിച്ചും ഒക്കെയാണ് താരം സംസാരിക്കുന്നത്. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നു.
തോഴ എന്ന സിനിമയിൽ അഭിനയിക്കുവാൻ വേണ്ടി പോകുന്ന സമയത്താണ് കൽപ്പനയെ കാണുന്നത്. ആ സമയത്ത് കൽപ്പന പറഞ്ഞു അത്തം നക്ഷത്രക്കാർക്ക് ഇപ്പോൾ മോശം സമയമാണ്. താൻ ഇത് പൃഥ്വിരാജിനോടും പറഞ്ഞിരുന്നു എന്ന്. അങ്ങനെ പറഞ്ഞു പോയ ആളാണ് മരണപ്പെട്ടത് എന്നും മഞ്ജു പിള്ള പറയുന്നുണ്ട്.
മഞ്ജുവിന്റെ ആ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഒപ്പം തന്നെ താൻ മരണവിവരം അറിയുന്നത് ഫ്ലൈറ്റിൽ വെച്ചാണ് എന്നും പറയുന്നു. ഫ്‌ളൈറ്റിൽ യാത്ര ചെയ്യുമ്പോൾ അടുത്ത് നിവിൻ പോളിയും ഉണ്ട്. നിവിൻ പോളി ഫോണിൽ ഇങ്ങനെ നോക്കിയതിനു ശേഷം തന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു കൽപ്പന ചേച്ചി എവിടെയാണ് ഓക്കേ അല്ലേ എന്നൊക്കെ.
ഞാനപ്പോൾ ഷൂട്ടിംഗിലാണ് എന്നും എന്താണ് എന്നും ചോദിച്ചിരുന്നു അപ്പോൾ ഒന്നുമില്ല എന്നാണ് നിവിൻ പറഞ്ഞത്. ഞാൻ അപ്പോൾ തന്നെ കൽപ്പനയെ വിളിച്ചു നോക്കി അപ്പോൾ ഫോൺ എടുക്കുന്നില്ല. ഫോൺ എടുക്കുന്നില്ല നിവിൻ എന്ന് ഞാൻ അപ്പോൾ പറഞ്ഞു എന്തോ വയ്യാതെ ഹോസ്പിറ്റലിലായി എന്ന് കേട്ടു എന്നാണ് അപ്പോൾ നിവിൻ പറഞ്ഞത്.
എന്നാൽ പിന്നീട് ഞാൻ ഫ്ലൈറ്റിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് ടോയ്‌ലറ്റിലേക്ക് പോകുന്ന സമയത്ത് അവിടെ ടിവിയുടെ സ്ക്രീനിൽ എഴുതി കാണിക്കുന്നു നടി കൽപ്പന അന്തരിച്ചു എന്ന്. ഞാൻ വല്ലാതെ ഷോക്കായി പോയി. ഞാൻ പിന്നീട് വന്ന് നിവിനോട് പറഞ്ഞു കൽപ്പന ചേച്ചി പോയി നിവിൻ എന്ന്.
അപ്പോൾ നിവിൻ എന്നോട് പറഞ്ഞു ഞാനിത് അറിഞ്ഞതായിരുന്നു ഫോണിൽ മെസ്സേജ് വന്നിരുന്നു ചേച്ചിക്ക് ടെൻഷൻ തരേണ്ട എന്ന് കരുതിയാണ് പറയാതിരുന്നത് എന്ന്. കൽപ്പന ചേച്ചിയെ കാണാൻ ഞാൻ പോയില്ല എനിക്ക് അതിന് സാധിക്കില്ലായിരുന്നു. അതേ സമയം ലളിതാമ്മയുടെ കാര്യം എനിക്ക് അറിയാം മാത്രമല്ല ലളിതാമ്മ എന്റെ സ്വന്തം അമ്മയാണ് അതുകൊണ്ട് ഞാൻ ആദ്യം മുതൽ തന്നെ കൂടെയുണ്ടായിരുന്നു. കൽപ്പന ചേച്ചിയുടെ മരണം ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല.