ആ ചിത്രത്തിൽ മുരളിയാണ് തന്റെ നായകനെന്ന് അറിഞ്ഞപ്പോൾ മഞ്ജു വാര്യർ ഒഴിഞ്ഞു മാറി അന്നത് വലിയ വിവാദങ്ങൾ ഉണ്ടാക്കി : അതിന്റെ കാരണം ഇങ്ങനെ ചിത്രത്തിന്റെ സംവിധായകൻ അന്ന് പറഞ്ഞത്

35120

പി ടി കുഞ്ഞുമുഹമ്മദിന്റെ 1999-ൽ പുറത്തിറങ്ങിയ ഗേർഷോം എന്ന ചിത്രം പ്രവാസികളുടെ ജീവിതത്തിന്റെ നേർസാക്ഷ്യമാണ്. ഉർവശിക്ക് പകരം മഞ്ജു വാര്യരെയാണ് ആദ്യം ചിത്രത്തിൽ നായികയായി നിശ്ചയിച്ചിരുന്നത് എന്ന് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പി ടി കുഞ്ഞു മുഹമ്മദ് പിന്നീട് ഒരിക്കൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ADVERTISEMENTS
   

ഗർഷോമിൽ ആദ്യം മഞ്ജുവിനെ നായികയാക്കിയിരുന്നു എന്നും ഉർവ്വശി പിന്നീട് മഞ്ജുവിന്റെ ഒഴിവിലേക്ക് എത്തിയതാണ് എന്നും സംവിധായകനായ പി ടി കുഞ്ഞു മുഹമ്മദ് പറയുന്നു.വീടിനടുത്തു താമസിക്കുന്ന മഞ്ജുവിനോട് കഥ പറഞ്ഞപ്പോൾ ആദ്യം താരം എ വേഷം ചെയ്യാൻ സമ്മതം അറിയിച്ചിരുന്നു പക്ഷേ പിന്നീട് മഞ്ജു തന്റെ ആ തീരുമാനം മാറ്റി.അതിന്റെ കാരണമായി എനിക്ക് തോന്നിയത് ആ വര്ഷം പുറത്തിറങ്ങിയ പത്രം ചിത്രത്തിൽ മഞ്ജുവിന്റെ അച്ഛനായി അഭിനയിച്ച മുരളിയായിരുന്നു ഗർഷോമിൽ നായകനായി ഞാൻ തീരുമാനിച്ചിരുന്നത്.നായകൻ മുരളിയാണ് എന്ന കാര്യം മനസിലായതോടെ മഞ്ജു ആ വേഷം ഏറ്റെടുക്കാൻ താല്പര്യം കാട്ടിയില്ല.

കഴിഞ്ഞ ചിത്രത്തിൽ തന്റെ അച്ചനായി അഭിനയിച്ച ആൾ എന്ന നിലയിൽ ആകാം ആ വ്യക്തിയെ തന്റെ നായകനാക്കാൻ മഞ്ജുവിന് മാനസികമായ ബുദ്ധിമുട്ടുണ്ടായത്. തന്നോട് ആ വേഷം ചെയ്യാൻ മാനസികമായ ബുദ്ധമുട്ടുണ്ട് എന്ന് മാത്രമാണ് മഞ്ജു പറഞ്ഞത് എന്ന് പി ടി കുഞ്ഞു മുഹമ്മദ് പറയുന്നു.നടൻ മുരളിയെ മാത്രം ഉദ്ദേശിച്ചാണ് ആ റോൾ താൻ തയ്യാറാക്കിയത് അതുകൊണ്ടു തന്നെ അദ്ദേഹത്തെ മാറ്റാൻ ആകില്ല എന്നും എന്ത് വേണമെന്നുള്ള തീരുമാനം മഞ്ജുവിന് എടുക്കാം എന്ന് മഞ്ജുവിനോട് പറഞ്ഞിരുന്നു. അഡ്വാൻസ് നൽകിയ തുക താരം ഒരു പ്രശ്നവും കൂടാതെ തിരികെ ഏൽപ്പിക്കുകയും ചെയ്തു എന്ന് അദ്ദേഹം പറയുന്നു. അച്ഛനെ പോലെ കണ്ടു മകളായി അഭിനയിച്ച ആളോടൊപ്പം ഒരു പക്ഷേ നായികയായി അഭിനയിക്കാനുള്ള മാനസികമായ ബുദ്ധിമുട്ടാകാം മഞ്ജു ആ റോൾ നിരസിക്കാൻ കാരണം എന്ന് തനിക്കു തോന്നിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. പിന്നീട് ചിത്രത്തിൽ മഞ്ജുവിന് പകരമായി ഉർവ്വശി എത്തി.

ADVERTISEMENTS