ഒരു ജീവൻ രക്ഷിക്കാനായി ആണ് അന്ന് അത് മോഹൻലാൽ ചെയ്തത് – മോഹൻലാലിന്റെ യഥാർത്ഥ ജീവിതത്തിലെ ഫൈറ്റ് കണ്ടു ഞെട്ടി മണിയൻ പിള്ള രാജു

4439

മലയാളത്തിന്റെ താര രാജ പദവിയിൽ മോഹൻലാൽ എന്ന വ്യക്തി കുടിയിരിക്കാൻ തുടങ്ങിയിട്ട് കുറച്ച് പതിറ്റാണ്ടുകളായി.മലയാളികളുടെ അഭിമാനമെന്നും സ്വകാര്യ അഹങ്കാരമെന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. മോഹൻലാലിൻറെ സിംപ്ലിസിറ്റിയും, അഭിനയ ശേഷിയും അദ്ദേഹത്തെ വേറിട്ട് നിർത്തുന്നു എന്ന് തന്നെ പറയാം.അദ്ദേഹം തന്റെ ഇരുപതുകളിൽ ചെയ്തു വച്ച മികച്ച കഥാപാത്രങ്ങളൊന്നും തന്നെ ഇന്നത്തെ തലമുറയ്ക്ക് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല .

മലയാള സിനിമയുടെ പ്രത്യേകത എന്തെന്ന് വെച്ചാൽ മറ്റ് സിനിമ ഇൻഡസ്ട്രിയയിലെ പോലെ പരസ്പരം വൈരാഗ്യം വച്ചുപുലർത്തുന്നവർ വളരെ കുറവാണ്. ഇവിടെ നല്ല സൗഹൃദങ്ങൾ ഒരുപാട് ഉണ്ട്. അതിൽ എടുത്തു പറയാവുന്ന ഒന്നാണ് മോഹൻലാലും മണിയൻ പിള്ള രാജുവും തമ്മിലുള്ള സൗഹൃദം. ഇവർ സിനിമ മേഖലയിലെ വളരെ അടുത്ത സുഹൃത്തുക്കളാണ്.

ADVERTISEMENTS

മണിയൻപിള്ള രാജു ഹാസ്യ നടനായും സ്വഭാവ നടനായും നായകനായും ഒക്കെ മലയാള സിനിമയിൽ തിളങ്ങിയതിന് പുറമേ അദ്ദേഹം നിർമ്മാതാവായും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയ്ക്ക് മുമ്പ് തന്നെ മോഹൻലാലും മണിയൻ പിള്ള രാജുവും സ്കൂൾ കാലം തൊട്ടേ സുഹൃത്തുക്കളായിരുന്നു. എന്നാണ് അറിഞ്ഞിട്ടുള്ളത്. സ്കൂളിൽ മോഹൻലാലിന്റെ സീനിയർ ആയിരുന്നു മണിയൻപിള്ള രാജു.

READ NOW  ഒരുപാടു പെൺകുട്ടികളെ ദ്രോഹിച്ചിട്ടുണ്ട് - ഇവനെ ആരെങ്കിലും അടിച്ചു കൊല്ലണം - ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ആർ സുകുമാരൻ

അമൃത ടിവിയുടെ ഒരു പ്രോഗ്രാമിന് മണിയൻപിള്ള രാജു മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.ഒരിക്കൽ ഒരാൾക്കൂട്ട ആക്രമണം നടക്കുന്നിടത്ത് എത്തപ്പെട്ട മോഹൻലാൽ അത് പരിഹരിക്കാൻ നോക്കുകയും അവസാനം അടിപിടി ആവുകയും ചെയ്ത കഥയാണ് അദ്ദേഹം പറയുന്നത്.
പിജി വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഒന്നാണ് നമ്മൾ’ എന്ന ചിത്രത്തിലെ ഷൂട്ടിംഗ് നടക്കുന്ന സമയമാണ് .

നന്ദഗോപാൽ എന്ന കഥാപാത്രത്തെ മോഹൻലാലും ഹരി എന്ന കഥാപാത്രത്തെ മണിയൻപിള്ള രാജുവുമാണ്അവതരിപ്പിച്ചു കൊണ്ടിരുന്നത്.

ഒരിക്കൽ ഒരു ഷോട്ട് വളരെ നേരത്തെ കഴിഞ്ഞതുകൊണ്ട് ഇനി ഉച്ചയ്ക്ക് ശേഷം മാത്രമേ ഷൂട്ട് ഉള്ളു എന്ന് പറഞ്ഞതുകൊണ്ട് ഞങ്ങളെല്ലാവരും വർക്കലയിലെ ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചുവരികയായിരുന്നു. ഞങ്ങൾ തിരിച്ചു വരുമ്പോൾ കാണുന്നത് പ്രൊഡക്ഷനിൽ ഉള്ള ഒരാളെ ആറേഴു പേർ ചേർന്ന് മർദ്ദിക്കുന്നതാണ്.

ഞങ്ങൾ കാരണം തിരക്കിയപ്പോൾ അവർ പറഞ്ഞത് അവരുടെ തുറയിലെ സംസാരശേഷിഇല്ലാത്ത ഒരു പെൺകുട്ടിയുടെ കയ്യിൽ കയറിയാൽ പിടിച്ചു എന്നാണ്. അപ്പോൾ ഞങ്ങൾ പറഞ്ഞു എന്തുണ്ടെങ്കിലും നമുക്ക് പോലീസിനെ വിളിക്കാം പോലീസുവരെട്ടെന്ന്. എന്നാൽ അവർ അതൊന്നും കേൾക്കാൻ ഉൾക്കൊള്ളാൻ തയ്യാറായില്ല.

READ NOW  മണിച്ചിത്രത്താഴിലെ ആ സീൻ വീണ്ടും ഷൂട്ട് ചെയ്യണം എന്ന് ഫാസിൽ ; മോഹൻലാലിൻറെ മറുപടി കേട്ടപ്പോൾ സീൻ കാണാതെ തന്നെ റീഷൂട്ട് പ്ലാൻ ഉപക്ഷിച്ചു ഫാസിൽ

ഞാൻ പോലീസിനെ വിളിക്കാനായി മാറി നിന്ന സമയത്ത് മോഹൻലാൽ അവരോട് കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. ആ തടിമാടന്മാർ മൺ വെട്ടി ഒക്കെ വച്ചിട്ടാണ് തല്ലുന്നത്. നിങ്ങൾ തല്ലരുതെന്നും പോലീസ് വരട്ടെ എന്നിട്ട് കാര്യങ്ങൾ തീരുമാനിക്കാം എന്നും മോഹൻലാൽ പറഞ്ഞപ്പോൾ അത് ചോദിക്കാൻ നീ ആരാടാ എന്നായിരുന്നു അവരുടെ ഭാഷ്യം. കുറച്ചു കഴിഞ്ഞ് ഞാൻ കാണുന്നത് മോഹൻലാൽ ആറു പേരെയും പൊക്കി താഴെയിടുന്നതാണ് കാണുന്നത്.

അവർക്കറിയില്ലല്ലോ ആ നിൽക്കുന്നത് പഴയ യൂണിവേഴ്സിറ്റി ഗുസ്തി ചാമ്പ്യൻ ആണെന്നുള്ളത് മോഹൻലാലിന്റെ ആ അടി കാരണം ആണ് അയാളെ ജീവനോടെ കിട്ടിയത്. പോലീസ് വന്നപ്പോൾ അയാളെ പോലീസിന് കൈമാറുകയും ചെയ്തു. ഇല്ലെന്നുണ്ടെങ്കിൽ അവന്മാർ തല്ലിക്കൊന്നേനെ. അതിനുശേഷം മോഹൻലാലിനോടുള്ള എന്റെ ബഹുമാനം അല്പം കൂടിയെന്നാണ് മണിയൻപിള്ള രാജു പറയുന്നത്.

ADVERTISEMENTS