എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ഷോലയ്ക്ക് ശേഷം ആ മമ്മൂട്ടി ചിത്രത്തിന്റേതാണ്-മണിരത്നം. കാരണം ഇതാണ്

80614

ഇന്ത്യൻ സിനിമയിലെ ഏറ്റവും കഴിവുള്ള സംവിധായകരിൽ ഒരാൾ. മണിരത്നം. മണിരത്നം എന്ന ടൈറ്റിൽ കാർഡുണ്ടെങ്കിൽ ധൈര്യമായി നമുക്ക് ആ ചിത്രംത്തിനു ടിക്കെറ്റ് എടുക്കാം അത്രക്കും വ്യത്യസ്തത നിറഞ്ഞ പ്രമേയമായിരിക്കും അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും.

പല്ലവി അനുപല്ലവി എന്ന കന്നഡ ചിത്രം 1983 ൽ സംവിധാനം ചെയ്താണ് ഒരു സ്വതന്ത്ര സംവിധായകന്റെ പട്ടം മണിരത്‌നം അണിഞ്ഞത്. ഓരോ ചിത്രത്തിന്റെയും പ്രമേയം കാലത്തെ അതിജീവിച്ചു നിലനിക്കാൻ കഴിവുള്ളതാകുന്നതും അതിന്റെ ആഖ്യാന ശൈലിയുമാണ് ഇന്നും മണിരത്നം ചിത്രങ്ങളെ വേറിട്ട് നിർത്തുന്നത്. ആറോളം നാഷണൽ അവാർഡുകളാണ് മണിരത്നം സ്വന്തമാക്കിയിട്ടുളളത്. അത്രത്തോളം തന്നെ ഫിലിം ഫെയർ അവാർഡും അദ്ദേഹം നേടിയിരുന്നു. അത് കൂടാതെ അദ്ദേഹത്തിനു രാജ്യം പദ്മശ്രീ നൽകി ആദരിക്കുകയും ചെയ്തിരുന്നു.

ADVERTISEMENTS
   

റോജയും ദിൽസെയും രാവണും അലൈ പായുതെയുമൊക്കെ ഇന്നും പ്രേക്ഷകരുടെ ആവേശമായ വളരെ ചുരുക്കം മണിരത്‌നം ചിത്രങ്ങളിൽ ചിലത് മാത്രമാണ്. ഇപ്പോൾ പുതു തലമുറയ്‌ക്കൊപ്പം പൊന്നിയൻ സെൽവൻ എന്ന സൂപ്പർ ഹിറ്റ് ചിത്രവും . അതിന്റെ രണ്ടാം ഭാഗത്തിന്റെ കാത്തിരിപ്പാണ് ഇനി

കുറച്ചുകാലം മുൻപ് അദ്ദേഹം നൽകിയ ഒരഭിമുഖത്തിൽ അദ്ദേഹത്തിന് പ്രീയപ്പെട്ട സിനിമകളെ കുറിച്ചും മറ്റും സംസാരിച്ചപ്പോൾ അദ്ദേഹത്തിന് ഏറ്റവുംകൂടുതൽ ഇഷ്ട്ടപെട്ട തിരകകഥകൾ ഏതെന്നു പറഞ്ഞിരുന്നു.

സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം ഷോലെ കഴിഞ്ഞാൽ തനിക്ക് ഏറ്റവും ഇഷ്ടം മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു മലയാളം ചിത്രത്തിന്റെ തിരക്കഥയാണ് എന്നാണ് മണിരത്നം പറയുന്നത്.

ആ ചിത്രം വേറെന്നുമല്ല മമ്മൂട്ടിയെ സൂപ്പർ താര പദവിയിലേക്കെത്തിച്ച ന്യൂ ഡൽഹി എന്ന ചിത്രമാണ് തനിക്ക് ഷോലെ കഴിഞ്ഞാൽ ഏറ്റവും മികച്ച തിരക്കഥ എന്ന് തോന്നിയിട്ടുള്ള ചിത്രം. അനശ്വര എഴുത്തുകാരൻ ശ്രീ ഡെന്നിസ് ജോസഫ് ആണ് മമ്മൂട്ടിക്കായി ജി കൃഷ്ണമൂർത്തി അഥവാ ജി കെ എന്ന ആ സൂപ്പർ കഥാപത്രം ഒരുക്കിയത്.

ADVERTISEMENTS
Previous articleഇന്ത്യൻ ക്രിക്കറ്റെർ ശുഭ്മാന്‍ ഗില്ലിന് രശ്മിക മന്ദാനയോട് പ്രണയമോ? ഞെട്ടിക്കുന്ന മറുപടിയുമായി ഇന്ത്യന്‍ ഓപ്പണര്‍
Next articleഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ അന്ന് ദിലീപേട്ടൻ പറഞ്ഞത് എനിക്ക് വലിയ സങ്കടമുണ്ടാക്കി- കാർത്തിക് ശങ്കർ പറയുന്നു.