
റായ്ച്ചൂർ (കർണാടക): സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനെ ഭാര്യ കൃഷ്ണ നദിയിലേക്ക് തള്ളിയിട്ടതായി പരാതി. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ കഡ്ലൂർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നദിയിലേക്ക് വീണ ടാറ്റപ്പ എന്നയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കർണാടക-തെലങ്കാന അതിർത്തി പങ്കിടുന്ന റായ്ച്ചൂർ ജില്ലയിലെ കഡ്ലൂരിൽ കൃഷ്ണ നദിക്ക് കുറുകെയുള്ള പാലത്തിന് സമീപമെത്തിയതായിരുന്നു ടാറ്റപ്പയും ഭാര്യയും. മൊബൈൽ ഫോണിൽ ചിത്രങ്ങളും സെൽഫികളും എടുക്കുന്നതിനിടെയാണ് ടാറ്റപ്പ നദിയിലേക്ക് വീണത്.
ആഴമുള്ള നദിയിലേക്ക് വീണ ടാറ്റപ്പ, ഒഴുക്കിൽപ്പെട്ടെങ്കിലും സമീപത്തെ ഒരു പാറയിൽ പിടിച്ചുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. നിലവിളി കേട്ടെത്തിയ പ്രദേശവാസികൾ ഉടൻ തന്നെ കയറിട്ടുകൊടുത്ത് ഇദ്ദേഹത്തെ കരയ്‌ക്കെത്തിക്കുകയായിരുന്നു.
നാട്ടുകാര്‍ അതീവ സാഹസികമായി നീളമുള്ള ഒരു കയര്‍ കട്ടപ്പ നീന്തിക്കയറി നിന്ന പാറയ്ക്ക് അരുകിലേക്ക് എറിഞ്ഞു കൊടുക്കുകയും ഇയാള്‍ അത് അരയ്ക്ക് ചുറ്റും കെട്ടി വച്ച് വീണ്ടും നദിയിലേക്ക് ഇറങ്ങുകയും ആളുകള്‍ അയാള്‍ വലിച്ചു പാലത്തിലേക്ക് വീണ്ടും കയറ്റുകയും ആയിരുന്നു. ഈ സായം അയാളുടെ ഭാര്യ അവിടെ നിന്ന് ആരെയൊക്കെയോ ഫോണില്‍ വിളിക്കുന്നതും വിടെഒയില്‍ കാണാം. എന്നാല്‍ തിരികെ പാലത്തില്‍ കയറിയ ശേഷം ടാട്ടപ്പ തന്‍റെ ഭാര്യുടെ വിശ്വാസ വഞ്ചനയാണ് ഇതെന്നും അവള്‍ സെല്‍ഫി എടുക്കുന്നതിനിടെ തന്നെ നദിയിലേക്ക് തള്ളിയിട്ടതാണ് എന്നും പറഞ്ഞു വാക്ക് തര്‍ക്കം ഉണ്ടാവുകയും അയാളെ നാട്ടുകാര്‍ ശാന്തനാക്കുവാന്‍ ശ്രമിക്കുന്നതും കാണാം.
സംഭവത്തിന് ശേഷം ടാറ്റപ്പ തന്റെ ഭാര്യ മനഃപൂർവം തന്നെ തള്ളിയിട്ടതാണെന്ന് ആരോപിച്ചു. ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കുകയും ഇരുവരെയും വീട്ടിലേക്ക് അയക്കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വീണതാണോ അതോ മനഃപൂർവം തള്ളിയിട്ടതാണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടുതല്‍ വീഡിയോ ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും പരിശോധിച്ചിട്ട് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ആവുകയുള്ളൂ എന്നും അധികൃതര്പ റഞ്ഞു സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.