ആ കാരണം കൊണ്ടാണ് വിളിക്കാത്തത് എന്നത് അവർ പറയുന്ന വെറും ഒഴിവു കഴിവ് മാത്രമാണ് ഞാൻ അത് ഒരുപാട് ആഗ്രഹിച്ചിരുന്നു. മമ്ത

60

മയൂഖം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച മുഖമാണ് മമ്ത മോഹൻദാസിന്റെ. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയില്ലെങ്കിലും പ്രകടനം അത്യുജ്ജ്വലമായി എന്ന് എല്ലാവർക്കും മനസ്സിലായി.  അതിനു ശേഷം നിരവധി ഹിറ്റ് ചിത്ര്നഗളുടെ ഭാഗമായി മമത എത്തിയിരുന്നു.ടു കണ്ട്രീസ് മൈ ബോസ്സ് തുടങ്ങിയ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റുകള്‍ ആണ്. അതെ പോലെ പ്രിഥ്വിരാജ്നായകന്യി എത്തിയ അന്‍വര്‍ തുടങ്ങി നിരവധി സുപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ താരം മിന്നുന്ന പ്രകടനം കാഴ്ചവച്ചു.  മലയാളത്അതിലെ ഒട്നുടുമിക എല്ഷ്കലാ സുപ്പര്‍ താരങ്ങളുടെയും നായികയായി മമ്ത എത്തിയിരുന്നു.

അനുഷ്ക ഷെട്ടി ചെയ്ത ഉജ്ജ്വലമാക്കിയ അരുന്ധതി എന്ന ചിത്രത്തിലേക്ക് ആദ്യം ക്ഷണിച്ചത് മംമ്തയെ ആയിരുന്നു. ആ ചിത്രം ഉപേക്ഷിച്ചത് തന്റെ കരിയറിൽ വലിയ നഷ്ടമായിപ്പോയി എന്ന് മംമത്‌യ്ക്കില്ല. കാരണം അതിലും വലിയ നഷ്ടങ്ങൾ സംഭവിച്ച വ്യക്തിയാണ് മംമ്ത. 24ആമത്തെ വയസ്സിൽ ആണ് ക്യാൻസർ രോഗം മംമ്തയിൽ പിടിമുറുക്കുന്നത്. അത്തരം ഒരു അവസ്ഥയിൽ പോലും തളരാതെ കഥ തുടരുന്നു എന്ന ചിത്രം ചെയ്യുകയായിരുന്നു നടി ചെയ്തിരുന്നത്. ദീര്‍ഖ കാലത്തേ പ്രണയത്തിനു ശേഷമുള്ള വിവാഹവും പെട്ടന്നുള്ള വിവാഹ മോചനവും ഒന്നും മമ്തയെ തളര്‍ത്താന്‍ ശേഷിയുള്ളതായിരുന്നില്ല.

ADVERTISEMENTS
   

തുടർന്ന് തന്റെ രോഗത്തെക്കുറിച്ച് ആരോടും പറയാതെ അമേരിക്കയിലേക്ക് പോവുകയും അവിടെ ചികിത്സ നടത്തുകയും ഒക്കെ ചെയ്തു. ആ ചികിത്സയ്ക്കിടയിൽ തന്നെ ടു കൺട്രീസ് എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ഒടുവില്‍ രോഗ മുക്തയായി തിരികെ എത്തി ജീവിതം വീണ്ടും മോന്നോട്ടു കരുത്തോടെ കൊണ്ടുപോകാന്‍ തയ്യാറെടുക്കുമ്പോള്‍ പുതിയ രീതിയില്‍ വിധി മമതയെ പരീക്ഷിക്കുന്നുണ്ട്. തൊലിയുടെ നിറം മാറുന്ന vitiligo എന്നാ രോഗവും അതോനോടുള്ള പടപോരുതലുമാണ് ഇപ്പോള്‍ നടക്കുന്നത്.

ക്യാന്‍സര്‍ രോഗ ചികിത്സ സമയത്ത് കേരളത്തിലെ  പല ആശുപത്രികളിൽ നിന്നും തനിക്ക് നേരിടേണ്ടിവന്നത് മോശമനുഭവങ്ങളാണ് എന്ന് ഒരിക്കൽ നടി പറഞ്ഞിരുന്നു. അതുപോലെതന്നെ മമ്ത ഒരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ജീവിതത്തിലെ മോശം സമയങ്ങളില്‍  സിമ്പതിയായിരുന്നില്ല തനിക്ക് ആവശ്യം. അതിന് പകരം ആത്മവിശ്വാസം നൽകുന്ന വാക്കുകൾ ആയിരുന്നു. അത് കേൾക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു ഘട്ടമുണ്ട്. മമ്ത എന്ത് വിചാരിക്കും എന്ന് കരുതിയാണ് ഞങ്ങൾ വിളിക്കാത്തത് എന്ന് പലരും പറയും. അത് വെറും ഒഴിവു കഴിവ് മാത്രമാണ്.

മുടിയില്ലാത്ത നീ കൂടുതൽ സുന്ദരിയായല്ലോ എന്ന് മുടി പൊഴിഞ്ഞു പോകുമ്പോൾ പറയുന്നത് ചിലപ്പോൾ വല്ലാത്തൊരു ധൈര്യമാണ് നമുക്ക് നൽകുന്നത്. എന്നാൽ തനിക്ക് ആശുപത്രികളിൽ നിന്ന് ലഭിച്ചിട്ടുള്ളത് പോലും വളരെ മോശമായ അനുഭവങ്ങളാണ് എന്നാണ് നടി തുറന്നു പറയുന്നത്.

വാരിവലിച്ച സിനിമകൾ ചെയ്യുവാനുള്ള ആരോഗ്യം തനിക്കില്ല എന്നും വർഷത്തിൽ ഒന്നോ രണ്ടോ നല്ല സിനിമകൾ മാത്രം ചെയ്യാനാണ് ശ്രദ്ധിക്കുന്നത് എന്നുമൊക്കെ മമ്ത അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS