
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് അതിരാത്രം . ഐവി ശശി സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ ചിത്രം . മോഹൻലാലും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിചിരുന്നു, ചിത്രം വൻ വിജയമായിരുന്നു.അതിരാത്രത്തിൽ മോഹന്ലാലിനേക്കാൾ പ്രാധാന്യം മമ്മൂട്ടിക്ക് തന്നെയായിരുന്നു.
ചിത്രത്തിൽ താരാദാസ് എന്ന അധോലോക നായകനായി ആയിരുന്നു മമ്മൂട്ടി എത്തിയത് . മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് താരാദാസ്.താരാദാസിനെ കുടുക്കാനായി എത്തുന്ന ഇൻസ്പെക്ടർ പ്രസാദായി മോഹൻലാലും എത്തി. സീമ, ശങ്കർ, ലാലു അലക് സ്, രവീന്ദ്രന് , ക്യാപ്റ്റന് രാജു, കെ.പി ഉമ്മര് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.വൻ വിജയമായ അതിരാത്രം തമിഴ് സൂപ്പർ സ്റ്റാറുകളെ നായകരാക്കി റീമേക്ക് ചെയ്യണമെന്ന് മമ്മൂട്ടി ആഗ്രഹിച്ചിരുന്നു. നായകനായി താമിസിൽ നിന്നും ആരോകകെ എന്നതും മമ്മൂട്ടിയുടെ മനസ്സിലുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആ സ്വോപ്നം നടന്നില്ല
തന്റെ അടുത്ത സുഹൃത്തും അക്കാലത്തെ തമിഴ് സൂപ്പർ സ്റ്റാറുകളിൽ പ്രധാനിയുമായ വിജയകാന്തിനെ ചെന്നൈ വച്ച് കണ്ടപ്പോൾ അതിരാത്രത്തെ കുറിച്ച് മമ്മൂട്ടി സംസാരിക്കുകയും ചിത്രം തമിഴിൽ റീമേക് ചെയ്യാൻ ഉള്ള താല്പര്യത്തെ കുറിച്ചും പറഞ്ഞിരുന്നു. ചിത്രത്തിട്നെ പ്രിവ്യു കാണിക്കുകയും ചെയ്തിരുന്നു .
മോഹൻലാൽ കഥാപാത്രത്തെ വിജയകാന്തും മമ്മൂട്ടി കഥാപാത്രത്തെ രജനി കണ്ടതും അവതരിപ്പിക്കണം എന്ന തന്റെ താല്പര്യത്തെ കുറിച്ച് മമ്മൂട്ടി വിജയകാന്തിനോട് സംസാരിച്ചു . അദ്ദേഹത്തിന് കഥയും കഥാപാത്രവും ഇഷ്ടമാവുകയും രജനികാന്തിനോട് ഇക്കാര്യം സംസാരിക്കാം എന്നും പറഞ്ഞുവിജയകാന്ത് രജനിയോട് ഇക്കാര്യം പറയുകയും ചിത്രത്തിന്റെ കഥ പറയുകയും ചെയ്തു. രജനിക്കും ചിത്രം ഇഷ്ടമായി പക്ഷേ അദ്ദേഹം അപ്പോൾ ഒരു തമിഴ് ചിത്രവും ഹിന്ദി ചിത്രവും അഭിനയിക്കുന്നതിന്റെ തിരക്കിലായതു കൊണ്ട് സമയ പരിമിതി ഉള്ളതിനാൽ അത് പിന്നീടേക്ക് മാറ്റി വച്ചു. പിന്നീട് മമ്മൂട്ടി താനാണ് നേരിട്ട് ഇതേ കുറിച്ച് രജനിയോട് സംസാരിച്ചിരുന്നു. പക്ഷേ പിന്നീട് ആ പ്രൊജക്റ്റ് നടന്നതുമില്ല. അങ്ങനെ മമ്മൂക്കയുടെ ആ സ്വപ്നം സഫലമാകാതെ പോയി.