ആ മോഹൻലാൽ ഇല്ലേ അവനെ  സൂക്ഷിക്കേണ്ടിയിരിക്കുന്നു, അവൻ അടുത്തുതന്നെ നായകനാകും എനിക്കൊരു ഭീഷണിയാവും”: അന്ന് മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി പ്രവചിച്ചത് 

7333
മലയാള സിനിമയിലെ ,മുടിചൂടാ മന്നന്മാരായ അഭിനേതാക്കളാണ് മോഹൻലാലും മമ്മൂട്ടിയും . മമ്മൂട്ടി നായകനായി അരങ്ങു വാണിരുന്ന ആദ്യ കാലത്ത് മോഹൻലാലിനെ കുറിച് മമ്മൂട്ടിയുടെ പരാമർശം ശ്രെദ്ധേയമാവുകയാണ് .ഈ പരാമര്ശത്തെ കുറിച്ച് വെളിപ്പെടുത്തുന്നത് സാക്ഷാൽ ശ്രീനിവാസനും .
മലയാള സിനിമയിലെ കഥാകൃത്ത് ,തിരക്കഥാകൃത്ത് ,സംവിധായകൻ നായക  നടൻ എന്നീ മേഖലകളിൽ തന്റെ പ്രാവീണ്യം തെളിയിച്ച ആളാണ് ശ്രീ ശ്രീനിവാസൻ . സിനിമയ്ക്ക് അകത്ത് മാത്രമല്ല പുറത്തും നർമ്മം കൈവിടാത്ത വ്യക്തിയാണ് ശ്രീനിവാസൻ.
ഹാസ്യത്തിന്റെ മൂടുപടത്തിൽ ആരെയും കുറിക്കു കൊള്ളുന്ന വിധത്തിൽ വിമർശിക്കാൻ ശ്രീനിവാസനെ കഴിഞ്ഞേ ആരുമുള്ളന്നു  പറയാം. മംമൂടിയുടെയും മോഹന്‍ലാലിന്റെയും അടുത്ത സുഹൃത്ത്‌ കൂടിയായ ശ്രീനിവാസന്‍ ഇരുവരെ കുറിച്ചും പലപ്പോഴും പ്രസ്താവനകള്‍ നടത്താറുണ്ട്. പല്ലപ്പോഴും മോഹന്‍ലാലിനെ വിമര്‍ശിച്ചും അദ്ദേഹം രംഗത്ത് എത്താറുണ്ട്. അത്തരത്തിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ചുള്ള ശ്രീനിവാസന്റെ ഒരുപരാമർശം ശ്രദ്ധേയമാവുകയാണ്.
ഒരു സ്വകാര്യചാനലിൽ വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ഒരു സ്റ്റേജ് ഷോയിലായിരുന്നു അദ്ദേഹം  മമ്മൂട്ടി- മോഹൻലാലിനെ കുറിച്ച് സംസാരിച്ചപ്പോള്‍ ആണ്  ഇങ്ങനെയൊരു  പരാമർശം നടത്തിയത്.
മലയാള സിനിമയിൽ അന്ന് മമ്മൂട്ടി നായകനായി പരിലസിക്കുന്ന കാലമായിരുന്നു . മോഹൻലാൽ ഇൻഡസ്ട്രിയിൽ എത്തിയത് തന്നെ വില്ലനായിട്ടാണ്. മോഹൻലാൽ കുറേ ചിത്രങ്ങളിൽ കൂടി വില്ലനായി തുടർന്നു പൊയ്ക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം മദ്രാസിലെ വുഡ്ലാന്റ് ഹോട്ടലിൽ വച്ച് മമ്മൂട്ടി എന്നോട് പറഞ്ഞു, ‘ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു’. ഞാൻ ചോദിച്ചു ആരെ? ‘ആ മോഹൻലാലില്ലേ, അവനെ തന്നെ.
അവൻ അടുത്തുതന്നെ നായകനാകുമെന്ന് മാത്രമല്ല എനിക്കൊരു ഭീഷണിയാവാനും സാധ്യതയുണ്ട്’. മോഹൻലാൽ അന്ന് ഫുൾടൈം വില്ലനാണെന്ന് ഓർക്കണം.
ആ സമയത്താണ് മമ്മൂട്ടിയുടെ ദീർഷവീക്ഷണത്തോടെയുള്ള കമന്റ്. അതിന്റെ അർത്ഥമെന്താ?നിങ്ങള്ക്ക് പറയാമോ ? മമ്മൂട്ടി ചില്ലറക്കാരനല്ല എന്നായിരുന്നു ശ്രീനിവാസന്റെ വാക്കുകൾ.
മമ്മൂട്ടിക്ക് അസാമാന്യ നിരീക്ഷണ പാടവമാണ് എന്ന് പലപ്പോഴും ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ പ്രീയ ദര്‍ശനും സമാനമായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പലരുടെയും കരിയറിന്റെ വളര്‍ച്ച മമ്മൂട്ടി വളരെ മുന്നെ തന്നെ പ്രവചിക്കും. യുവ താരങ്ങള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്നും മമ്മൂട്ടിക്ക് കഴിയുന്നത് അദ്ദേഹത്തിന്റെ ആ ദീര്‍ഖ വീക്ഷണം ആണ്. അദേഹത്തിന് പ്രായം 72 ആയി എന്ന് നമ്മള്‍ ഓര്‍ക്കണം. ഇന്നും ഫാഷനും ട്രെണ്ടും മലയാളത്തില്‍ കൊണ്ട് വരുന്നത് ,കൂടുതല്‍ മാധ്യമ ശ്രദ്ധ ഫാഷന്റെ ഉള്‍പ്പടെ കാര്യങ്ങളില്‍ ലഭിക്കുന്നത് അത് മമ്മൂട്ടിക്ക് തന്നെയാണ്.
ADVERTISEMENTS
Previous articleതന്റെ ജീവിതത്തിൽ ഒരു കാലത്തു ഏറ്റവും വലിയ പാരയായിരുന്നത് ദിവ്യ ഉണ്ണിയാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്
Next articleഇത്രയും വലിയ നടിയെ പേരാണോ വിളിക്കുന്നത്- നടി സുനിതയുടെ അഹങ്കാരം തീർക്കാൻ അന്ന് ലാൽ ജോസ് ചെയ്തത്.