മമ്മൂട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ അഭിനയ മോഹം പൊലിഞ്ഞത് വെറും അമ്പത് പൈസ ഇല്ലാത്തതിനാൽ അക്കഥ ഇങ്ങനെ.

15826

വിജയത്തിലേക്കുള്ള പാത എല്ലായിപ്പോഴും കല്ലും മുള്ളും നിറഞ്ഞതാണ്. സിനിമയിൽ എത്തി ഇന്ന് ജ്വലിച്ചു നിൽക്കുന്ന പല താരങ്ങളും തങ്ങളുടെ കരിയറിന്റെ തുടക്കത്തെ കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചുമൊക്കെ പറയുമ്പോൾ അവർ അനുഭവിച്ച കഷ്ടപ്പാടും വേദനയും പറയാറുണ്ട്. മലയാളത്തിന്റെ ഇതിഹാസ നടനായ മമ്മൂട്ടിയുടെ കരിയറിന്റെ തുടക്കവും വിഭിന്നമല്ല. അഭിനയത്തോടുളള അടങ്ങാത്ത അഭിനിവേശം മാത്രമായിരുന്നു അദ്ദേഹത്തിനുള്ളത്. പക്ഷേ പലപ്പോഴും തിരസ്ക്കരിക്കപ്പെട്ടു പിന്തിരിഞ്ഞു നടക്കേണ്ടി വന്നിട്ടുണ്ട് എന്നതാണ് സത്യം.

അത്തരത്തിൽ മമ്മൂട്ടി തന്റെ ജീവിതത്തിൽ ആദ്യമായി നടത്തിയ അഭിനയ ശ്രമവും അതിൽ തിരസ്ക്കരിക്കപ്പെട്ടപ്പോഴുണ്ടായ അനുഭവങ്ങളും പുറത്തു വന്നിരിക്കുകയാണ്. പ്രമുഖ എഴുത്തുകാരനായ പി സതീശന്റെ കൊച്ചി ഛായാപടങ്ങൾ എന്ന പുസ്തകത്തിലാണ് മമ്മൂട്ടിയുടെ കുട്ടിക്കാലത്തു നടന്ന സംഭവത്തെ കുറിച്ചും സിനിമയോടും കലയോടും അദ്ദേഹത്തിനുള്ള അഭിവാഞ്ചയുടെ ആരും അധികമറിയാത്ത ചില കാര്യങ്ങളും വെളിച്ചത്തു വന്നത്.

ADVERTISEMENTS
   

സ്‌കൂൾ കാലയളവിൽ നാടകത്തിൽ അഭിനയിക്കാനുള്ള മമ്മൂട്ടിയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ അഭിനയത്തിലും കലയിലും സാഹിത്യത്തിലുമൊക്കെ താരത്തിന് താല്പര്യമുണ്ടായിരുന്നു. നന്നായി വായിക്കുമായിരുന്നു മമ്മൂട്ടി അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദരനായ കൊച്ചമ്മുവിൽ നിന്നാണ് വായനയുടെ കരുത്തു മനസിലാക്കുന്നത്. അദ്ദേഹം അദ്ധ്യാപകനായിരുന്നു. ഒരു പക്ഷേ മമ്മൂട്ടി എന്ന നടനെ പരിപോഷിപ്പിക്കാൻ ഈ വായന സഹായിച്ചിട്ടുണ്ടാകും എന്നുള്ളതിൽ സംശയമില്ല.

സ്‌കൂൾ നാടകത്തിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ നാടകത്തിന്റെ മെയ്ക് ആപ്പ് സാധനങ്ങൾ വാങ്ങാൻ ഓരോ കുട്ടികളും അമ്പതു പൈസ വീതം കൊണ്ട് വരണം എന്ന് നാടക സംവിധായകനായ അശോക് കുമാർ കുട്ടികളോട് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ കയ്യിൽ പണമില്ല വീട്ടിൽ ചോദിയ്ക്കാൻ മടിയും ഒടുവിൽ പണം സങ്കടിപ്പിച്ചെത്തിയപ്പോൾ നാടകത്തിലേക്ക് വേണ്ട കുട്ടികളെ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു.

അച്ഛനോട് ചോദിക്കാനുള്ള മടിയായിരുന്നു താമസിക്കാൻ കാരണം ‘അമ്മ നൽകിയ അമ്പതു പൈസയുമായി എത്തിയപ്പോൾ ആവശ്യമുള്ളവരെ സെലക്ട് ചെയ്തു കഴിഞ്ഞിരുന്നു.അതോടെ ആ മോഹം പൊലിഞ്ഞു സങ്കടത്തോടെ ആണ് അവിടെ നിന്ന് പിൻവാങ്ങിയത് പിന്നീട് താരം സാഹിത്യത്തിലും ഒരു കൈ നോക്കിയിരുന്നു. നിരവധി കഥകളും കവിതകളും എഴുതി എങ്കിലും പലതും ആരും അറിയാതെ വായിക്കപ്പെടാതെ പോയി.

ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന സമയത്തു കലകുസുമം എന്ന കയ്യെഴുത്തു മാസികയുടെ ചുമതല മമ്മൂട്ടിക്കായിരുന്നു അതിന്റെ എഡിറ്റർ പുരുഷോത്തമൻ അത് മമ്മൂട്ടിയെ ഏൽപ്പിക്കുകയായിരുന്നു. സുഹൃത്തുമൊത്തു മാഗസിൻ പുറത്തിറക്കി പക്ഷേ അതിൽ വേണ്ട മാറ്റർ സംഘടിപ്പിക്കാൻ ആകാതെ മഞ്ജയ് എന്ന് സ്വന്തമായി ഒരു തൂലികാനാമം ഇട്ട് അദ്ദേഹം തന്നെ അതിൽ നിരവധി കഥകളും കവിതകളും എഴുതിയിരുന്നു.

ഒരാളുടെ ആഗ്രഹം അതിശക്തമാണെങ്കിൽ അയാൾ ഒരിക്കൽ വിജയത്തിൽ എത്തും എന്നതിന് സംശയമില്ല. ഒടുവിൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു സിനിമയുടെ ലോകത്തേക് ധൈര്യ പൂർവ്വം കടന്നെത്തി അവിടെ വിജയക്കൊടി പാറിച്ചു ഇന്നും ജന ലക്ഷങ്ങളെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്നു അവരുടെ സ്വന്തം മമ്മൂക്ക. ആഗ്രഹം അത് ശക്തമാണെകിൽ നമുക്ക് ഉറപ്പായും വിജയത്തിലെത്താം.

ADVERTISEMENTS