മമ്മൂക്കയുടെ മനസ്സിൽ ഒരു നല്ല വീട്ടമ്മയ്ക്ക് വേണ്ട ഗുണങ്ങൾ എന്തൊക്കെയാണ്.മമ്മൂട്ടി നൽകിയ മറുപടി ഞെട്ടിക്കും.

3

മെഗാസ്റ്റാർ മമ്മൂട്ടിയുയോട് ഒരിക്കൽ ഒരു അഭിമുഖത്തിൽ വച്ച് ഒരു സ്ത്രീ ചോദിച്ച ഒരു ചോദ്യം ഇങ്ങനെയാണ്. മമ്മൂക്കയുടെ മനസ്സിൽ ഒരു നല്ല വീട്ടമ്മയ്ക്ക് വേണ്ട ഗുണങ്ങൾ എന്തൊക്കെയാണ്? എന്നുള്ളതാണ്. എന്നാൽ അദ്ദേഹം അതിനു നൽകിയ ഉത്തരം ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. ഇത്രയും കാലത്തെ സിനിമ ജീവിതത്തിൽ അദ്ദേഹം പൊതു സദസ്സിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഏറ്റവും മഹത്തരവും ശക്തവുമായ നിലപാടാണ് അദ്ദേഹം അവിടെ വച്ച് അറിയിച്ചത്. അദ്ദേഹത്തിൽ നിന്നും ആരും പ്രതീക്ഷിച്ച ഒരു മറുപടി അല്ല അന്ന് ലഭിച്ചത്. സ്ത്രീകളെക്കുറിച്ച് മമ്മൂട്ടിക്ക് ഇത്രയും ഉയർന്ന ചിന്തയുണ്ടെന്ന് അന്നാണ് പലരും അറിയുന്ന.ത് മമ്മൂട്ടി നൽകിയ മറുപടി ഇങ്ങനെയാണ്

“അത് തീരെ ഒരു സ്ത്രീവിരുദ്ധ പ്രസ്താവനയായി പോകും എന്നാണ് മമ്മൂട്ടി തുടക്കത്തിൽ തന്നെ മറുപടി പറഞ്ഞത്. സ്ത്രീകൾ എല്ലാവരും വീട്ടമ്മയായിട്ട് അടുക്കളക്കാര്യങ്ങൾ നോക്കി നിൽക്കണം എന്ന് അഭിപ്രായമുള്ള ആളല്ല ഞാൻ. സ്ത്രീകൾ സമൂഹത്തിൽ പുരുഷനെപ്പോലെ പ്രാധാന്യം അർഹിക്കുന്നവരാണ് വീട്ടമ്മ എന്നൊരു സങ്കല്പം പോലും തനിക്ക് ഇഷ്ടമുള്ള കാര്യമല്ല എന്ന് മമ്മൂട്ടി പറയുന്നു. സ്ത്രീകൾ വീട്ടുകാര്യം മാത്രം നോക്കണ്ടവരല്ല, പുരുഷനെപ്പോലെ തന്നെ സമൂഹത്തിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിന്ന് പ്രവർത്തിക്കാൻ കഴിവുള്ള ശേഷിയുള്ളവരാണ്.

ADVERTISEMENTS
   

സ്ത്രീയും പുരുഷനും രണ്ട് ശാരീരിക രീതി ഉള്ളവരാണ്, രണ്ട് ഫിസിയോളജി ഉള്ളവരാണ്അതുകൊണ്ട് പുരുഷൻ വേറെയും സ്ത്രീ വേറെ മനുഷ്യർ അല്ലാതാകുന്നില്ല മമ്മൂക്ക പറയുന്നു, അതുകൊണ്ട് സ്ത്രീകളെ മാറ്റിനിർത്തണം സ്ത്രീകൾ വീട്ടമ്മമാർ ആകാൻ ഇന്നത് പോലെ വേണം കാലത്തെ കുട്ടികളെ കുളിപ്പിക്കണം, പള്ളിക്കൂടത്തിൽ വിടണം അതൊന്നും ഞാൻ അഭിപ്രായപ്പെടുന്ന ആളല്ല. അതൊന്നുമല്ല സ്ത്രീകളുടെ ജോലി.

അതൊക്കെ വീട്ടിൽ അച്ഛൻറെ അമ്മയുടെയും ഒന്നിച്ചുള്ള ജോലിയാണ്. നമ്മൾ ഭാര്യക്കും ഭർത്താവിനും പരസ്പരം സ്നേഹം കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഒരുപാട് സഹായങ്ങൾ നമുക്ക് ചെയ്തു കൊടുക്കാവുന്നതാണ്. അതിനപ്പുറത്തേക്ക് അത് സ്ത്രീയുടെ ഒരു ജോലിയാണ്, ഉത്തരവാദിത്തമാണ് കടമയാണ് എന്നൊന്നും പറയുന്നതിനോട് താൻ അനുകൂലിക്കുന്ന ആളല്ല എന്ന് മമ്മൂക്ക പറയുന്നു.

തന്റെ വ്യക്തി ജീവിതത്തിൽ തന്നെ മമ്മൂട്ടി പറഞ്ഞ ഏറ്റവും ശക്തമായ നിലപാടുകൾ ഒന്നാണ് ഇത് മമ്മൂട്ടിയുടെ പ്രായം വെച്ച് അദ്ദേഹം ജീവിച്ചു വന്ന ജീവിത സാഹചര്യങ്ങൾ വച്ചു ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യ മനോഭാവങ്ങൾ ഒക്കെ വച്ചു അദ്ദേഹം പറയേണ്ട ഉത്തരം ഒരിക്കലും ഇത് ആയിരുന്നില്ല ഇതാകണമെന്നില്ല പലരുടെയും മനസ്സിൽ.

പക്ഷേ അദ്ദേഹം കാലത്തിന് ഒപ്പം സഞ്ചരിക്കുകയും കാലാതീതമായി വന്ന മാറ്റങ്ങളെ നല്ല രീതിയിൽ തന്നെ ഉൾക്കൊള്ളുകയും തിരിച്ചറിയുകയും ചെയ്ത മനുഷ്യനാണ് അദ്ദേഹം. ഏകദേശം 72 വയസ്സുള്ള പ്രായമുള്ള മനുഷ്യൻ ഇത്തരത്തിൽ വലിയ സ്ത്രീപക്ഷ രീതിയിൽ ചിന്തിക്കുന്നുണ്ട് എങ്കിൽ അത് അദ്ദേഹത്തിൻറെ നിലവാരത്തെയാണ് കാണിക്കുന്നത്. സമൂഹത്തിലേക്കുള്ള അദ്ദേഹത്തിന്റ നിരീക്ഷണവും പഠനവും പുരോഗമന ചിന്തകളുമാണ് ഇതിന്നാധാരം.

എന്നൊന്നും മാതൃകയാക്കാൻ പറ്റുന്ന വലിയ ഒരു വ്യക്തിത്വം കൂടിയാണ് മെഗാസ്റ്റാർ മമ്മൂട്ടി എന്ന് അദ്ദേഹത്തിൻറെ ഈ വാക്കുകൾ തെളിയിക്കുന്നു. സത്യത്തിൽ ഈ ചോദ്യം ചോദിച്ചത് ഒരു സ്ത്രീയാണ് എന്നുള്ളതാണ് സങ്കടകരമായ വസ്തുത. കാലങ്ങളായി നില നിന്നുപോകുന്ന രീതികൾക്ക് സ്ത്രീകൾ ഇന്നും അടിമകളാണ്. സമൂഹത്തിൽ നടക്കുന്ന പുരോഗമനപരമായ മാറ്റങ്ങളെ അവർ തിരിച്ചറിയാതെ പോവുകയാണ് എന്നുള്ളതാണ് സങ്കടകരമായ കാര്യം.

ADVERTISEMENTS
Previous articleഭാവനയോട് വൃത്തികേട് പറഞ്ഞു ;നിർത്താൻ പറഞ്ഞിട്ടും അനുസരിച്ചില്ല – പിന്നെ ആസിഫ് അലി ചെയ്തത് – സംഭവം ഇങ്ങനെ