ദേവാസുരം മമ്മൂട്ടി നായകനാകേണ്ടിയിരുന്ന സിനിമയാണ് അത് നടക്കാത്തതിന്റെ കാരണം ഇത്: സംവിധായകൻ ഹരിദാസ്

225

മോഹൻലാലിന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ദേവാസുരം ഇത്രയും ശക്തമായ ഒരു ഒരു ഐകോണിക് ക്യാരക്ടർ ആണ് മംഗലശ്ശേരി നീലകണ്ഠൻ. തെമ്മാടിയും താന്തോണിയും എന്നാൽ മനസ്സിൽ ഒരുപാട് നന്മകളും ഉള്ള മംഗലശ്ശേരി നീലകണ്ഠൻ എന്ന മോഹൻലാൽ കഥാപാത്രത്തെ ആരാധകർ വളരെ ആവേശത്തോടെയാണെന്ന് സ്വീകരിച്ചത്. രഞ്ജിത്തിനെ തിരക്കഥയിൽ ഐബിഎസ് സംവിധാനം ചെയ്ത ചിത്രം 90കളുടെ ആദ്യപാദത്തിലാണ് തീയറ്ററുകളിൽ എത്തുന്നത്.

വൻ ബോക്സ് ഓഫീസ് ഹിറ്റായ ഈ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നു എന്ന് സംവിധായകൻ K K ഹരിദാസ് വെളിപ്പെടുത്തുന്നു. രഞ്ജിത്ത് കഥ പറയുമ്പോൾ തനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടെന്നും ഈ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടിയെ നായകനാക്കാൻ ആണ് ഞാൻ ഉദ്ദേശിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനായി ഞാനും രഞ്ജിത്തും മദ്രാസിലേക്ക് വണ്ടി കയറി. മമ്മൂട്ടി സമീപിക്കുകയും ചെയ്തു.

ADVERTISEMENTS
   

എന്നാൽ അദ്ദേഹത്തിന്റെ തിരക്ക് മൂലം അദ്ദേഹത്തിന് കഥ കേൾക്കാൻ സാധിച്ചില്ല. പിന്നീടാകട്ടെ എന്നു പറഞ്ഞു അദ്ദേഹം ഞങ്ങളെ തിരിച്ചയച്ചു. എന്തുകൊണ്ടാണ് അദ്ദേഹം കഥ കേൾക്കാത്തത് എന്ന് അറിയില്ല ആ സിനിമയ്ക്ക് വേണ്ടി അതിന് ലൊക്കേഷൻ കണ്ടുപിടിച്ചതും മനയൊക്കെ സെറ്റ് ചെയ്തതും എല്ലാം ഞാൻ ആയിരുന്നു.

മമ്മൂട്ടിയെ വച്ച് ചിത്രം നടക്കാതായപ്പോൾ നിരാശനായെന്നും എന്നാൽ അതിനുപകരം മുരളിയെ വെച്ച് ആ സിനിമ ചെയ്യാമെന്ന് ആലോചിക്കുകയും ചെയ്തു. എന്നാൽ ചില കാരണങ്ങളാൽ അതും നടന്നില്ല.
പിന്നീട് ഒരിക്കൽ രഞ്ജിത്ത് വിളിച്ചിട്ട് പറഞ്ഞു ആ സിനിമയിൽ നമുക്ക് മോഹൻലാലിനെ നായകൻ ആക്കാം. ആ സിനിമ സംവിധാനം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു .

പക്ഷേ ഞാൻ മറ്റൊരു ചിത്രത്തിന് തിരക്കിൽ ആയതിനാൽ എനിക്കത് സംവിധാനം ചെയ്യാൻ കഴിഞ്ഞില്ല. അതിനുശേഷം രഞ്ജിത് തന്നെയാണ് ആ സിനിമ സംവിധാനം ചെയ്തത്. ആ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഞാൻ പോയിരുന്നു. പക്ഷേ ഞാൻ ചെയ്യാനീരുന്ന സിനിമയാണെന്ന് ഞാൻ ആരോടും പറഞ്ഞില്ല. അത് ചെയ്യാൻ കഴിയാതെ പോയതിൽ ഇന്നും ഞാൻ വളരെയധികം നിരാശനാണ്.

മോഹൻലാലിനെ വെച്ച് ഒരു മാസ് പടം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. അത് ഞാൻ മോഹൻലാലിനോട് പറഞ്ഞിട്ടുണ്ട് എന്നും ആന്റണി പെരുമ്പാവൂർ സമ്മതിച്ചിട്ടുള്ളതാണ് അദ്ദേഹം പറയുന്നു. പക്ഷേ സൂപ്പർസ്റ്റാറുകൾ ഒരു പടം ചെയ്യണമെങ്കിൽ അതിന് ഒരുപാട് കാത്തിരിക്കേണ്ടിവരും അതുകൊണ്ടുതന്നെ സ്ക്രിപ്റ്റ് റെഡിയായിട്ട് അദ്ദേഹത്തെ സമീപിക്കാം എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭുവും തീയറ്ററിൽ വലിയ ഓളമാണ് ഉണ്ടാക്കിയത്. മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്ന ഈ സിനിമ ദേവാസുരം പോലെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ട സിനിമയാണ്.

ADVERTISEMENTS