തന്റെ സിനിമയിൽ തിരുത്തലുകൾ വരുത്താൻ ശ്രമിച്ച മമ്മൂട്ടിയെ അനുസരണ പഠിപ്പിക്കാൻ അന്ന് സംവിധായകൻ കെ ജി ജോർജ് പറഞ്ഞ വാക്കുകൾ മമ്മൂട്ടിയുടെ പ്രതികരണം – സംഭവം ഇങ്ങനെ

30561

മലയാളം കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച സിനിമകൾ ചെയ്ത സംവിധായകരിൽ പ്രമുഖനാണ് കെ ജി ജോർജ്. ഒരു പക്ഷെ പുതിയ കാല സിനിമകളുടെ തുടക്കം ജോർജിന്റെ സിനിമ കളരിയിൽ നിന്നാണ് എന്ന് പറയുന്നതിൽ തെറ്റില്ല. ഏറ്റവും സമ്മതനായ കർക്കശക്കാരനായ ഇന്ന് കാണുന്ന എല്ലാ നടന്മാരുടെയും സംവിധായകരുടെയും ഗുരുതുല്യനായ സംവിധായകൻ. ഒരു ദേശീയ അവാർഡും ഒൻപതു കേരളം സ്റ്റേറ്റ് അവാർഡും കേരളം സംസ്ഥാന ഗവർമെന്റിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയൽ പുരസ്‌ക്കാര ജേതാവുമായ അദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും സീനിയർ ആയ മലയാള സംവിധായകനാണ്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ ഏറ്റവും നല്ല നടനായ സംവിധായകൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കെ ജി ജോർജുമായുള്ള ഒരു ചർച്ചയിൽ പ്രശസ്ത തിരക്കഥകൃത് ജോൺ പോൾ കെ ജി ജോർജ് ഒരു സിനിമയിൽ തന്നെ തിരുത്താനായി ശ്രമിച്ച മമ്മൂട്ടിക്ക് നൽകിയ മറുപടി നൽകുന്ന ആ സംഭവം ഓർത്തു പറയുന്നു. അതിനു മുന്നോടിയായി അദ്ദേഹം കെ ജി ജോർജിനോട് മമ്മൂട്ടിയെ പറ്റി ചോദിക്കുന്നുണ്ട്. അതിനു ജോർജ് പറഞ്ഞ മറപടി ‘മമ്മൂട്ടി അൽപം വാഴക്കാനായിരുന്നു’ എന്നാണ്.

ADVERTISEMENTS
READ NOW  ധനുഷിനെതിരെയുള്ള നിയമ യുദ്ധത്തിൽ എന്തുകൊണ്ട് നയൻതാരക്കൊപ്പം നിൽക്കുന്നു- പാർവതി പറയുന്നത്.

ശ്രീ ജോൺ പോൾ ആ സംഭവം ഓർത്തു പറയുന്നത് ഇങ്ങനെ ” ജോർജിന്റെ ഒരു സിനിമയുണ്ട് ‘മറ്റൊരാൾ’ അതിലെ ഒരു രംഗം എന്ന് പറയുന്നത് കരമന ജനാർദ്ദനൻ നായർ സീമയെ വല്ലാതെ മർദ്ദിക്കുകയാണ് അത് കണ്ടു കൊണ്ട് വരുന്ന മമ്മൂട്ടി ആ വഴക്ക് തടഞ്ഞു കരമന്യെ പറഞ്ഞശ്വോസിപ്പിച്ചു പിടിച്ചുകൊണ്ടു പോകുന്നതാണ്, ജോർജ് ലൈറ്റ് അപ്പ് ചെയ്തു ഷോട്ട് എല്ലാം കൃത്യമായി എടുക്കാൻ തയ്യാറായപ്പോൾ മമ്മൂട്ടി എത്തി ,മമ്മൂട്ടി ആ സമയത്തൊക്കെ ഉയർന്ന പ്രതിഷ്ഠ നേടിയ സൂപ്പർ താരം തന്നെയാണ്. ആ സമയത്തു ഷോട്ടിന്റെ ഒരു പൊസിഷൻ കണ്ടു കഴിഞ്ഞ മമ്മൂട്ടി ഒരു അഭിപ്രായം പറയുന്നു സാർ സാർ ഈ പറഞ്ഞ രീതിയിലും എടുക്കാം എങ്കിലും ഞാൻ നടന്നു വരുമ്പോൾ ശബ്ദം കേട്ട് ഞാൻ വഴക്ക് നടന്നിടത്തേക്ക് നോക്കുന്നു അപ്പോൾ വഴക്കു കാണുന്ന ഞാൻ അവരെ പിടിച്ചു മാറ്റുന്നു അതിനു ശേഷം കരമനയെ ഞാൻ പിടിച്ചു കൊണ്ട് പോകുന്ന സമായത് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ സീമ ഊർന്നു താഴേക്ക് വീഴുന്നു ഇങ്ങനെ നമുക്ക് ഈ ഷോട്ടെടുക്കാം എന്ന്.

READ NOW  ചിലപ്പോൾ കുറച്ചു കഴിയുമ്പോൾ എനിക്ക് മറ്റൊരാളെ ഇഷ്ടപ്പെടും. അപ്പോൾ നിങ്ങൾ അടുത്ത മുറിയിൽ കിടക്കേണ്ടി വരും തന്റെ ബന്ധങ്ങളെ കുറിച്ച് കനി കുസൃതി പറയുന്നത്

അത് കേട്ട ജോർജ് തന്റെ സ്വത സിദ്ധമായ ശൈലിയിൽ ബുൾഗാൻ താടി തടവിക്കൊണ്ട് പറഞ്ഞു ” ഹേ മമ്മൂട്ടി, ഇത് അങ്ങനെയും എടുക്കാം പക്ഷേ ഇത് ഞാനെടുക്കുന്ന സിനിമയാണ് അപ്പോൾ അത് ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ ആണ് എടുക്കുന്നത് എന്ന് പറഞ്ഞു എന്നിട്ടു ഉച്ചത്തിൽ മമ്മൂട്ടിയോടായി അദ്ദേഹം പറഞ്ഞു ” കം ആൻഡ് ഗോ ദെയർ ആൻഡ് സ്റ്റാൻഡ് ഇൻ യുവർ പൊസിഷൻ ” അത് കേട്ട് ഒരു പൂച്ചക്കുട്ടിയെ പോലെ അനുസരണയോടെ മമ്മൂട്ടി പോയി അഭിനയിച്ചു എന്ന് ജോൺ പോൾ പറയുന്നു.

Director KG George and Actor Mammootty

ADVERTISEMENTS