ഇങ്ങനെ വേണം ഒരു നടനായാൽ -സ്ത്രീകളോടുള്ള പെരുമാറ്റം മമ്മൂട്ടിയുടെ ഒരു വീഡിയോ വൈറലാവുന്നു – ഇത് മറ്റുളളവർ കണ്ടു പഠിക്കണം.

136

ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ അലയൊലികൾ മലയാള സിനിമ മേഖലയിൽ ഉണ്ടാക്കിയിരിക്കുകയാണ് . നിരവധി താരങ്ങളുടെ പേരുകൾ ഇപ്പോൾ സ്ത്രീകൾ ലൈംഗിക ആരോപണങ്ങളിൽ ഉന്നയിക്കുന്നുണ്ട്. അതിൽ യുവ നടൻ ജയസൂര്യ അടക്കം പല വിഗ്രഹങ്ങളും വീണുടഞ്ഞു കഴിഞ്ഞു. പ്രമുഖ സംവിധായകർ പലരുടെയും പേരുകൾ വെളിച്ചത്തു വന്നുകൊണ്ടിരിക്കുകയാണ്. ഈ സമയത്തൊക്കെ ആരാധകർ എല്ലാരും ഒരേപോലെ സധൈര്യത്തോടെ പറയുന്ന ഒരു ആളുടെ പേരുണ്ട് അതാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിൻറെ പേര് ഒരിക്കലും ഒരുതരത്തിലും ഒരു ആരോപണത്തിനും വരികയില്ല എന്ന് അദ്ദേഹത്തിന് ആരാധകർ ഉറച്ചു വിശ്വസിക്കുന്നു. അത് വെറും ആരാധനയുടെ പുറത്ത് മാത്രം വിശ്വസിക്കുന്ന ഒരു കാര്യമല്ല.

ADVERTISEMENTS
   

മമ്മൂട്ടിയുടെ സിനിമ കരിയറിൽ ഇന്നേവരെ അത്തരത്തിൽ യാതൊരു തരത്തിലുള്ള ആരോപണവും ഉന്നയിക്കപ്പെട്ടിട്ടില്ല എന്നുള്ളത് മാത്രമല്ല അതിൻറെ പിന്നിലെ പ്രധാന കാരണം; അദ്ദേഹം തന്റെ കുടുംബത്തോടും തൻറെ ഭാര്യയോടും എത്രത്തോളം അടുത്ത് നിൽക്കുന്നതെന്നും തന്റെ ഭാര്യയുടെ അദ്ദേഹം വച്ചുപുലർത്തുന്ന ബന്ധവും അതേപോലെതന്നെ മുൻകാലങ്ങളിൽ തന്റെ പേരിൽ ഉണ്ടായ ഗോസിപ്പുകളെ അദ്ദേഹം കൈകാര്യം ചെയ്ത രീതി അതോടൊപ്പം അദ്ദേഹത്തിൻറെ കൂടെ പ്രവർത്തിച്ച മറ്റു നടന്മാർ മമ്മൂട്ടിയുടെ സ്ത്രീകളോടുള്ള പെരുമാറ്റത്തെ കുറിച്ച് തുറന്നു പറയുന്നത് ഒക്കെ അതിന് ഒരു കാരണമായി ആരാധകർ എടുക്കുന്നുണ്ട്.

ഇപ്പോൾ വമ്പൻ ആരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത് നടൻ മുകേഷ് പോലും പലപ്പോഴും മമ്മൂട്ടിയും അദ്ദേഹത്തിൻറെ ഭാര്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിനു തൻ്റെ കുടുംബത്തോടുള്ള അറ്റാച്ച്മെന്റിനെ കുറിച്ചും തുറന്നു പറഞ്ഞിട്ടുണ്ട്. ഷൂട്ടിംഗ് സൈറ്റുകളിൽ പലപ്പോഴും വിളിക്കാൻ ഒരു സൗകര്യം ഇല്ലാതെ സമയത്ത് പോലും കോയിൻ ബൂത്തുകളിൽ പോയി വീട്ടിൽ ഭാര്യയെ വിളിച്ച് സംസാരിക്കുന്ന മമ്മൂട്ടിയുടെ തനിക്കറിയാവുന്ന മുകേഷ് പറഞ്ഞിട്ടുണ്ട്.

അതേപോലെതന്നെ കുടുംബ ബന്ധത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളും വളരെയധികം വൈറലായിരുന്നു. ഭൂമിയിലെ എല്ലാ അടുപ്പമുള്ള ബന്ധവും നമുക്ക് ഉണ്ടാക്കി തരുന്നത് ഭാര്യ എന്ന വളരെ പെട്ടെന്ന് പിരിഞ്ഞു പോകാൻ സാധ്യതയുള്ള ഒരു ബന്ധത്തിൽ നിന്നാണ് എന്നും അദ്ദേഹം പറഞ്ഞതു വലിയതോതിൽ വൈറലായിരുന്നു. അതുകൊണ്ടുതന്നെ ഭൂമിയിലെ ഏറ്റവും മഹത്തരവും പുണ്യവുമായ ബന്ധമാണ് ഭാര്യഭർത്ത ബന്ധമെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.

അതേപോലെ തന്നെ മമ്മൂട്ടിയുടെ കസബ സിനിമയിലെ ഒരു ഡയലോഗിനെ ചൊല്ലി നടി പാർവതി തിരുവോത്തിന്റെ പ്രസ്താവനെയെ കുറിച്ച് നേരത്തെ മുതിർന്ന നടി ശ്രീലത നമ്പൂതിരി ചില കാര്യങ്ങൾ തുറന്നു സംസാരിച്ചിരുന്നു. അതൊക്കെ ഒരു ചീപ്പ് ഷൈനിങ്ങിന്റെ ഭാഗമായിട്ടാണ് ശ്രീലത നമ്പൂതിരി അന്ന് പറഞ്ഞത്. കാരണം മമ്മൂട്ടിയെപ്പോലൊരു നടൻ ഇന്നേവരെ ഒരു സ്ത്രീയോടും ഓടും മോശമായി സംസാരിക്കുക പെരുമാറുക ചെയ്തിട്ടില്ലെന്ന് തന്റെ ഇത്രയും കാലത്തെ സിനിമ ജീവിതത്തിൽ നിന്നും തനിക്ക് അറിയാമെന്ന് ശ്രീലത നമ്പൂതിരി പറഞ്ഞിരുന്നു.

അതേപോലെതന്നെ മമ്മൂട്ടി സിനിമ സെറ്റുകളിൽ ഒന്നും അനാവശ്യമായി സ്ത്രീകളോട് സംസാരിക്കാത്തതിന്റെ കാരണം മുകേഷ് തിരക്കത്തിയത് ;അങ്ങനെ ചെയ്യാത്തതിൽ നിന്ന് വിഷമം ഉണ്ടോ എന്ന് ഒരു അവാർഡ് ദാന ചടങ്ങിൽ വച്ച് മുകേഷ് പബ്ലിക് ആയി മമ്മൂട്ടിയോട് ചോദിക്കുന്നതും മമ്മൂട്ടി നൽകുന്ന രസകരമായ മറുപടിയും ഒക്കെ അദ്ദേഹത്തിൻറെ സ്ത്രീകളോട് നൽകുന്ന ബഹുമാനത്തെ കുറിച്ചും അദ്ദേഹം സ്ത്രീകളോട് ഇടപെടുന്ന രീതിയെക്കുറിച്ച് ഒക്കെ വ്യക്തമാക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിൻറെ ആരാധകർക്ക് മമ്മൂട്ടി എന്ന വ്യക്തിക്ക് ഇത്തരത്തിൽ ഒരു മോശ സ്വഭാവം ഉണ്ടാകില്ല എന്നും അതുകൊണ്ടുതന്നെ ഒരു ആരോപണത്തിലും അദ്ദേഹത്തിൻറെ പേര് വരില്ല എന്നും ഉറച്ചു വിശ്വസിക്കാൻ കാരണം.

അതേപോലെതന്നെ ഒരു നടിയോടൊപ്പം കുറെ സിനിമകൾ അടുപ്പിച്ചു അഭിനയിക്കുന്നത് മമ്മൂട്ടി പൊതുവേ അനുവദിക്കാറില്ലെന്ന് പണ്ട് അങ്ങനെ സുഹാസിനോടൊപ്പം കുറെ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചപ്പോൾ സുഹാസിനി മമ്മൂട്ടിയും തമ്മിലുള്ള ഗോസിപ്പ് ഉണ്ടായതിനെ മമ്മൂട്ടി നേരിട്ടത് പിന്നീടുള്ള എല്ലാ ദിവസങ്ങളിലും തന്റെ ഷൂട്ടിംഗ് സെറ്റിൽ തന്നെ ഭാര്യയെ തന്റെ കൂടെ കൊണ്ടുവന്നായിരുന്നു. തന്റെ വ്യക്തിത്വത്തിന് ഒരു തരത്തിലും ഉള്ള കളങ്കം ഏൽക്കരുതെന്ന് കൃത്യമായി നിർബന്ധമുള്ള ഒരു വ്യക്തിയാണ് മമ്മൂട്ടി എന്ന് അത്തരത്തിലുള്ള അനുഭവങ്ങൾ നിരവധി പേരുടെ തുറന്നു പറച്ചിലുകളും നമുക്ക് മനസ്സിലാക്കി തരും.

ഇപ്പോൾ മമ്മൂട്ടിയുടെ സ്ത്രീകളുടെ ബഹുമാനത്തെ സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണ് വൈറൽ ആകുന്നത് അത് മലയാള സിനിമ മേഖലയിൽ മാത്രമല്ല തെലുങ്കിലും തമിഴിലും ഒക്കെ വൈറലായിക്കൊണ്ടിരിക്കുന്ന അതിന്റെ പല തരത്തിലുള്ള എഡിറ്റിട് വേർഷനുകളും പല ഭാഷകളിലും വൈറലായി കൊണ്ടിരിക്കുകയാണ്.

തെലുങ്കിൽ ചിരഞ്ജീവി ഒരു അവാർഡ് ദാന ചടങ്ങിൽ തന്റെ അടുത്തിരിക്കുന്ന കീർത്തി സുരേഷിന്റെ കയ്യും പിടിച്ച് വെച്ചേക്കുന്ന ഒരു വീഡിയോ ശകലത്തിന്റെ തൊട്ടുമുകളിലായി മമ്മൂട്ടി അതേപോലെ ഒരു നടിയോടൊപ്പം ഇരിക്കുമ്പോൾ അറിയാതെ തന്നെ അവരുടെ കാലിൽ ചവിട്ടി എന്ന് മനസ്സിലാക്കുമ്പോൾ അവരെ തൊട്ടു തൊഴുന്ന ഒരു വീഡിയോയും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഈ രണ്ടു വീഡിയോയിൽ നിന്നും അദ്ദേഹം സ്ത്രീകളെ ബഹുമാനിക്കുന്ന രീതി വ്യക്തമാകുന്നതാണ് എന്ന് ആരാധകർ പറയുന്നു. വലിയ തോതിലുള്ള ആശംസ അർപ്പിച്ചു കൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. മമ്മൂട്ടിയെ പോലുള്ള ഒരു ജെന്റില്‍മാനെ മറ്റെങ്ങും കാണാൻ കഴിയില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ ഒരു വീഡിയോ

വീഡിയോ കാണാം.

ADVERTISEMENTS