ആ ചിത്രത്തിന്റെ പരാജയത്തിന് ശേഷം മമ്മൂട്ടി പറഞ്ഞ കര്യങ്ങൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു സത്യൻ അന്തിക്കാട്.

32701

പച്ചയായ ജീവിത പശ്ചാത്തലങ്ങൾ ഗ്രാമീണതയുടെ തനതായ ഭംഗിയോടെ വെള്ളിത്തിരയിൽ വരച്ചിട്ട അതുല്യ സംവിധായകനാണ് ശ്രീ സത്യൻ അന്തിക്കാട്. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ കൂടുതലും അഭിനയിച്ചിട്ടുള്ളത് മോഹൻലാൽ ജയറാം തുടങ്ങിയ നടന്മാരാണ്. മമ്മൂട്ടി സത്യൻ അന്തിക്കാടിന്റെ വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. ഇപ്പോൾ മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്ത സമയത്തുള്ള തൻറെ അനുഭവം സത്യൻ അന്തിക്കാട് തുറന്നു പറയുകയാണ്.

1987 ൽ സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ശ്രീധരന്റെ ഒന്നാം തിരു മുറിവ് എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. അതിന്റെ പരാജയം മമ്മൂട്ടിയെയും സത്യൻ അന്തികാക്കടിനെയും ഒരുപോലെ ബാധിച്ചു. അന്നത്തെ ആ പരാജയത്തിൽ കുപിതനായ മമ്മൂട്ടി പറഞ്ഞ ചില വാക്കുകൾ തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു എന്ന് സത്യൻ അന്തിക്കാട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

ADVERTISEMENTS
   

 

അന്ന് ആ ചിത്രത്തിൻറെ പരാജയത്തിന് ശേഷം തന്നെ കണ്ടപ്പോൾ മമ്മൂട്ടി പറഞ്ഞു എന്നെ വച്ച് പലരും ഹിറ്റ് സിനിമകൾ ചെയ്തിട്ടുണ്ട് പക്ഷേ നിങ്ങൾക്ക് അതിനു കഴിയുന്നില്ല എങ്കിൽ അത് നിങ്ങളുടെ കുഴപ്പമാണ് എന്ന് അദ്ദേഹം പറഞ്ഞു. അതോടെ തനിക്ക് വാശിയായി എങ്ങാനെയും മമ്മൂട്ടിയെ വച്ച് ഒരു സിനിമ ഒരുക്കി സൂപ്പർ ഹിറ്റാക്കണം എന്ന് താൻ തീരുമാനിച്ചതായി സത്യൻ അന്തിക്കാട് പറയുന്നു.

അതിനു ശേഷം ആ വാശിയിൽ താനും വേണു നാഗവല്ലിയും ഒരുമിച്ചു ഒരുക്കിയ സിനിമയാണ് അർത്ഥം. മമ്മൂട്ടി എന്ന നടന്റെ സൗന്ദര്യവും ആകാരഭംഗിയും വിളിച്ചോതുന്ന തരത്തിലാണ് ആ ചിത്രം ഒരുക്കിയത്. സൂപ്പർ ഹിറ്റായി ആ ചിത്രം മാറിയിരുന്നു.

അതിനു ശേഷം അസത്യൻ അന്തിക്കാട് എസ് എൻ സ്വാമി കൂട്ടുകെട്ടിൽ മമ്മൂട്ടിയയെ നായകനാക്കി എടുത്ത ചിത്രമാണ് കളിക്കളം ഒരു കലാലനായി മമ്മൂട്ടി എത്തിയ ആ ചിത്രത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പേര് കൂടിയില്ലായിരുന്നു എന്നതാണ് വലിയ രസം അതും വലിയ വിജയം നേടിയ ചിത്രമായിരുന്നു. ചിത്രത്തിലുടനീളം മമ്മൂട്ടിയെ കളർ ഫുൾ ആക്കിയാണ് അവതരിപ്പിച്ചത് ആ രീതിയിലാണ് അദ്ദേഹത്തിൻെറ കോസ്റ്റിയൂം തയ്യാറാക്കിയത്.

ADVERTISEMENTS
Previous articleഒരുപാടു പ്രായമുണ്ടെന്നാണ് എല്ലാവരും കരുതിയത് എന്നാൽ അങ്ങനെയല്ല തന്റെ യഥാർത്ഥ പ്രായം തുറന്നു പറഞ്ഞു ഗ്രേസ് ആന്റണി
Next articleമലയാളത്തിലെ ഫ്ലെക്സിബിളായി നടന്മാരുടെ ലിസ്റ്റിൽ മമ്മൂട്ടിയുടെ പേരില്ല അതിന് കാരണമായി ജഗതി ശ്രീകുമാർ അന്ന് പറഞ്ഞത്