സൂപ്പർ സ്റ്റാര്‍ മമ്മൂട്ടിയെ അവഹേളിച്ച ഒരുകാലത്തെ പ്രശസ്ത സംവിധായകന്‍ പിന്നിട് അദ്ദേഹത്തിന്റെ ഡേറ്റിനായ മാസങ്ങള്‍ ക്യൂ നില്‍ക്കേണ്ടിവന്നു.തന്റെ കരിയറിന്റെ ആദ്യ കാലത്തു വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, മേള, എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി ‘ സ്‌ഫോടനം’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. സുകുമാരാനെ നായകനാക്കി വിജയാമുവീസ് നിര്‍മ്മിച്ച സ്‌ഫോടനത്തിന്റെ സംവിധായകന്‍ 80 കളുടെ ഹിറ്റ്മേക്കര്‍ പിജി വിശ്വംഭരനായിരുന്നു.
പ്രേം നസീര്‍, ജയന്‍, കമല്‍ഹാസന്‍, സോമന്‍ തുടങ്ങിയവരെയെല്ലാം വെച്ച് സിനിമയെടുക്കുന്ന പ്രതാപിയായ സംവിധായകനായിരുന്നു ആ സമയത്തു പിജിവിശ്വംഭരന്‍. സ്‌ഫോടനത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ മമ്മൂട്ടി തുടക്കകാരനാണ്.ചിത്രത്തില്‍ മധുവും സുകുമാരനും ജയില്‍ ചാടുന്ന ഒരു രംഗമുണ്ട് . അവര്‍ക്ക് അപകടം പറ്റാതിരിക്കാന്‍ വലിയ ഘനമുള്ള ഫോം ബെഡ് താഴെവിരിച്ചിട്ടുണ്ട്.
മധുവിനും സുകുമാരനും പിന്നാലെ അതേ മതിലില്‍ നിന്നും താഴേക്ക് ചാടേണ്ടത് മമ്മൂട്ടിയാണ്. പക്ഷേ, മമ്മൂട്ടി ചാടുമ്പോള്‍ അപകടം വരാതിരിക്കാന്‍ ഒരു മുന്കരുതലുമെടുക്കാൻ സംവിധായകന്‍ നിര്‍ദ്ദേശിച്ചിരുന്നില്ല. ഇത് , കണ്ടപ്പോള്‍ ആ ചിത്രത്തിന്റെ നായിക നടി ഷീല പിജി വിശ്വംഭരനോട് ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു . ”അയാളും മനുഷ്യനല്ലേ ? പുതിയ നടനായതുകൊണ്ടാണോ നിങ്ങള്‍ ബെഡ് ഇട്ട് കൊടുക്കാത്തത് ?
അപ്പോള്‍ പിജി വിശ്വംഭരന്‍ ഷീലയോടു പറഞ്ഞു. ”ഇവന്മാരൊക്കെ കണക്കാ ചേച്ചി… പുതിയവര്‍ക്ക് ബെഡ് ഒന്നും വേണ്ട. അവരിന്നുവരും നാളെപോകും. അത്രയേയുള്ളൂ അവരുടെ സിനിമാ ആയുസ്സ്”. പക്ഷേ, കാലം വിശ്വംഭരന് മറുപടി കൊടുത്തത് മമ്മൂട്ടിയെ മലയാളത്തിന്റെ മഹാ നടനാക്കി പര്‍വ്വതീകരിച്ചു കൊണ്ടായിരുന്നു.
പിന്നീട് തന്റെ കാർണിവൽ എന്ന ചിത്രത്തിന് മമ്മൂട്ടിയുടെ ഒരു ഡേറ്റ് നായി അദ്ദേഹം ഒരു വർഷക്കാലം മമ്മൂക്കയുടെ പിന്നാലെ നടന്നു എന്നാണ് സിനിമ ലോകത്തെ രഹസ്യ സംസാരം.